ഫിലിം സൊസൈറ്റി ഉത്ഘാടനവും, സിനിമാപ്രദർശനവും

janaranjini-film-society-inaguration

ചൊവ്വര ജനരഞ്ജിനി വായനശാലയുടെ ആഭിമുഖ്യത്തിൽ രൂപീകൃതമായ ജനരഞ്ജിനി ഫിലിം സൊസൈറ്റിയുടെ ഉത്ഘാടനം ചലച്ചിത്ര അക്കാദമി അംഗവും, സിനിമാ സംവിധായകനും നിർമ്മാതാവുമായ മമ്മി സെഞ്ച്വറി നിർവ്വഹിച്ചു. ഫിലിം സൊസൈറ്റി പ്രസിഡന്റ് അനീഷ് പുത്തൻവേലി അദ്ധ്യക്ഷനായി. സെക്രട്ടറി ഷിജോ വർഗീസ് സ്വാഗതം ആശംസിച്ചു. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ. സി. മാർട്ടിൻ, പാറക്കടവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷബീർ അലി, ലൈബ്രറി താലൂക്ക് കൗൺസിൽ സെക്രട്ടറി അഡ്വ. വി. കെ. ഷാജി, സിനിമാ നടൻ … Read more

ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും വിലക്ക്

sreenath-bhasi-and-shane-nigam-banned-from-malayalam- Cinema

കൊച്ചി: നടൻമാരായ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും സിനിമയിൽനിന്ന് വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് വിവിധ സിനിമാ സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇരുവർക്കുമെതിരെ നിരവധി പരാതികൾ ലഭിച്ചെന്നും ‘അമ്മ’ പ്രതിനിധികൾകൂടി ഉൾപ്പെട്ട യോഗത്തിലാണ് വിലക്കാൻ തീരുമാനിച്ചതെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ലൊക്കേഷനില്‍ മോശം പെരുമാറ്റമെന്ന വ്യാപക പരാതികളെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ വിലക്കേര്‍പ്പെടുത്തുകയാണെന്ന് നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി. നിര്‍മാതാക്കളുടെ സംഘടന, അമ്മ, ഫെഫ്ക എന്നീ സംഘടനകളാണ് യോഗത്തില്‍ പറയുന്നത്. നിര്‍മാതാക്കളുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് അമ്മ ജനറല്‍ … Read more

തെലുങ്ക് റീമേക്കിങ്ങിനൊരുങ്ങി പൊറിഞ്ചു മറിയം ജോസ്

Porinju Mariyam Jose Telugu Remake

ഏറെ കാലങ്ങൾക്ക് ശേഷം ഹിറ്റ് മേക്കറായ ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരാണ് ചിത്രത്തിലെ മുഘ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ് ആണ് തങ്ങളുടെ അടുത്ത പ്രോജക്റ്റ് ആയി ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട് സിനിമയുടെ തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങളുണ്ടാകും. മലയാളത്തില്‍ ജോജു … Read more

ചൊവ്വര ജനരഞ്ജിനി വായനശാലയുടെ നേതൃത്വത്തിൽ ‘ജനരഞ്ജിനി ഫിലിം സൊസൈറ്റി ‘ രൂപീകരിച്ചു.

Janaranjini Filim Society

ചൊവ്വര ജനരഞ്ജിനി വായനശാലയുടെ നേതൃത്വത്തിൽ ‘ജനരഞ്ജിനി ഫിലിം സൊസൈറ്റി ‘ രൂപീകരിച്ചു. രൂപീകരണ യോഗം വായനശാലാ പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ ഉത്ഘാടനം ചെയ്തു. സുധീർ കെ പി എ സി,ഷിജോ വർഗീസ്, പ്രശാന്തി ചൊവ്വര, കബീർ മേത്തർ, അനീഷ് പുത്തൻവേലി, ഹേമന്ത്, ജോർജ് ഡേവിസ്, നെൽസൺ പുളിക്കൽ, കെ. ജെ. ജോയ്, പി. ടി. പോളി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ഷിജോ വർഗീസ് (സെക്രട്ടറി ) മീന വേലായുധൻ (ജോ. സെക്രട്ടറി ) അനീഷ് പുത്തൻവേലി … Read more

‘ഗോൾഡിനെ കുറിച്ചൊള്ള നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം; അത് കേൾക്കുമ്പോൾ കിട്ടുന്ന സുഖമുണ്ടല്ലോ..’ : അൽഫോൺസ് പുത്രൻ

Gold Movie Negative Review

ഗോൾഡിനെ കുറിച്ചൊള്ള ….നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ….എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതന്നവർക്കു. ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം ! കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ ? മധുരം കൂടി, മധുരം കുറഞ്ഞു…എന്ന് … Read more

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

സിനിമാ നാടകനടൻ കൊച്ചു പ്രേമൻ (കെ എസ് പ്രേംകുമാർ – 67) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം.   1979-ൽ റിലീസായ ഏഴു നിറങ്ങൾ ആണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിലൂടെയാണ് അഭിനയ രംഗത്ത് സജീവമാകുന്നത്. തുടർന്ന രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു. ഇരട്ടക്കുട്ടികളുടെ അച്ഛൻ ,ഗുരു, തിളക്കം, ലീല, കുട്ടൻപിള്ളയുടെ ശിവരാത്രി, തട്ടിൻപുറത്ത് അച്യുതൻ, ദി പ്രീസ്റ്റ് എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷമായിരുന്നു. 250ഓളം സിനിമകൾക്ക് പുറമെ ടെലിഫിലിം … Read more

‘അവതാര്‍ 2’ കേരളത്തില്‍ റിലീസ് ചെയ്യും.

ഹോളിവുഡ് ചിത്രം അവതാര്‍ 2 കേരളത്തിലും റിലീസ് ചെയ്യും. ചിത്രം പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. റിലീസ് ചെയ്‌ത് ആദ്യത്തെ രണ്ടാഴ്‌ച വിതരണക്കാര്‍ക്ക് 55 ശതമാനവും തീയേറ്ററുടമകള്‍ക്ക് 45 ശതമാനവും എന്ന രീതിയില്‍ വരുമാനം പങ്കിടാന്‍ ധാരണയുണ്ടാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്. ആദ്യത്തെ രണ്ടാഴ്ച കഴിഞ്ഞാല്‍ തീയേറ്ററുടമകളും വിതരണക്കാരും വരുമാനം തുല്യമായി പങ്കിടും. ഇതോടെ ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ 16-ന് തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും.

ധ്യാൻ ശ്രീനിവാസൻ്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; ഡിസംബർ 9-ന് തീയേറ്ററുകളിലേക്ക്

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ‘വീകം’ ഡിസംബർ 9 ന് തീയേറ്ററുകളിലേക്ക്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവർ ചേർന്നാണ് വീകം നിര്‍മ്മിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് … Read more

നാഗ ചൈതന്യയുടെ “കസ്റ്റഡി “

തെലുങ്ക് സൂപ്പർതാരം നാഗചൈതന്യയുടെ മുപ്പത്തിയറാം ജന്മദിനം: ആഘോഷത്തോടനുബന്ധിച്ച് സംവിധായകൻ വെങ്കട്ട് പ്രഭുവിനൊപ്പമുള്ള പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. “കസ്റ്റഡി”. എന്ന് പേരിട്ടിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ പോലീസ് യൂണിഫോമിലാണ് നാഗചൈതന്യ പ്രത്യക്ഷപ്പെടുന്നത്. കൃതി ഷെട്ടിയാണ് ചിത്രത്തിൽ നായിക. മുറിവേറ്റിട്ടും തോൽക്കാത്ത നായകനായി പോസ്റ്ററിൽ കാണുമ്പോൾ ഒന്നുറപ്പിക്കാം, റൊമാന്റിക് കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന നാഗ ചൈതന്യയുടെ വലിയൊരു തിരിച്ചുവരവ് കൂടിയായിരിക്കും ഈ ചിത്രമെന്ന്.തമിഴ്-തെലുങ്ക് എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. തമിഴിൽ ചൈതന്യ … Read more

“ഗോൾഡ്” മൂവി റിവ്യൂ

ഗോൾഡ് മൂവി റിവ്യൂ … നേരം പ്രേമം എന്നീ ചിത്രത്തിനു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗോൾഡ്. മാജിക്‌സിന്റെ ബാനറിൽ ലിസ്റ്റിംഗ് സ്റ്റീഫൻ പൃഥ്വിരാജ് പ്രൊഡക്ഷന്റെ സുപ്രിയ മേനോൻ ചേർന്നാണ് സിനിമയുടെ നിർമ്മാണം. പൃഥ്വിരാജ്യം നയൻതാരമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. പ്രേമത്തിനുശേഷം ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് അൽഫോൻസ് പുത്രൻ തന്റെ പുതിയ സിനിമയുമായി വരുന്നത്. ഓണത്തിന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നെങ്കിലും. പോസ്റ്റ് പ്രൊഡക്ഷൻ വർക്കിന് തുടർന്ന് റിലീസിംഗ് ഡേറ്റ് നീണ്ടു പോകുകയായിരുന്നു ഇന്ന് … Read more