“ധമാക്ക” സിനിമയിൽ ചർച്ച ചെയ്ത വിഷയം മാത്രം കൊള്ളാം. ലൈംഗീക ശേഷിക്കുറവിന്റെ പരിഹാരം എന്ന രീതിയിൽ ചില ഉടായിപ്പ് സ്ഥാപങ്ങൾ നടത്തുന്ന ഫ്രോഡ് പണികൾ പിന്നെ ഓൾഡ് ഏജ് പ്രെഗ്നൻസിയുമാണ് സിനിമയുടെ വിഷയം. ഈ വിഷയം ഒമർ ലുലു സിനിമയിലെ സ്ക്രിപ്റ്റിന് വിഷയമാകാതെ മറ്റേതെങ്കിലും സിനിമയ്ക്കു ഇതിവൃത്തം ആയീ സ്ക്രിപ്റ്റ് വന്നിരുന്നെങ്കിൽ വളരെ അധികം നല്ലൊരു ചിത്രം നമുക്ക് ലഭിച്ചേനെ. ഒമർ ലുലുവിന്റെ സംവിധാനവും കൊള്ളാം തിരക്കഥയെ അതിന്റെ പൂർണ്ണ രൂപത്തിൽ തിരശശീലയിൽ അവതരിപ്പിക്കുക അതിനായി നടീ […]

“ഉൾട്ടാ” സിനിമ തുടങ്ങി 12 മിനുട്ടും 58 സെക്കന്റും കഴിയുമ്പോൾ സുരഭി ലക്ഷ്മിയുടെ കഥാപാത്രം അനുശ്രീയുടെ കഥാപാത്രം ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുമ്പോൾ പറയുന്ന കുറച്ച് സംഭാഷണം ഉണ്ട് ” പീഡനം നടന്നൊന്ന ആള്ക്കാര്ക്ക് അറിയേണ്ടത് ” . പിന്നെ അങ്ങോട്ട് മെയിൽ ഷോവനിസ്റ്റ് സ്ത്രീകളുടെ സ്ത്രീ പക്ഷ സ്നേഹത്തിന്റെ ഡയലോഗ് വിപ്ലവം ആയിരുന്നു, അതും കേട്ടാൽ തെറ്റ് പറയാത്ത വിധം. ( ഡയരക്ടർ ഊളെൻസ് ). സുരഭി ലക്ഷ്മിയുടെ കഥാപാത്രത്തിന്റെ വേഷവും ,ലുക്കും പിന്നെയുള്ള ചാനൽ ചർച്ചകളുടെ കാര്യവും […]

കുറച്ച് അധികം മത ചൗഹാർദ്ദം തലങ്ങും വിലങ്ങും വാരി കോരി ഒഴിക്കുക, ചുണ്ടിലെ ലിപ്സ്റ്റിക്ക് പോകുമെന്ന് പേടിച്ച് ഡയലോഗ് പറയാൻ ബുദ്ധിമുട്ടുന്ന കുറച്ച് പെണ്ണുങ്ങളെ നായികമാരാകുക, തടിമാടന്മാരായ പഞ്ചാബികളെ വെറും മണ്ടരായി ചിത്രീകരിക്കുക, പഞ്ചാബിൽ ജനിച്ചു വളർന്നിട്ടും ധൃതരാഷ്ട്രർ എന്ന് വരെ തെറ്റാതെ മലയാളം പറയുന്ന ഒരു നായകനെ ബെർതെ എന്തൊക്കെയോ ചെയ്യിപ്പിക്കുക. ഇക്കിളി ഇട്ട് ചിരിക്കേണ്ടി വരുന്ന കോമഡി അബിടേം ഇബിടേം. പിന്നെ മോഹൻ ലാലിനെ ഇടയ്ക്കൊക്കെ ഒന്ന് ബൂസ്റ്റ് ചെയ്യുക , ഊള നോക്കലാച്ചിയ […]