‘അനുഗ്രഹീതൻ ആന്റണി’ ട്രെയിലർ പുറത്തിറങ്ങി

നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന സണ്ണി വെയിൻ നായകനാകുന്ന ചിത്രം ‘അനുഗ്രഹീതൻ ആന്റണി’ ട്രെയിലർ പുറത്തിറങ്ങി. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ ആണ് ചിത്രത്തിലെ നായിക. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്

ജിഷ്ണു എസ് രമേശും അശ്വിൻ പ്രീകാശും ചേർന്നൊരുക്കിയ തിരക്കഥക്ക് നവീൻ ടി മണിലാൽ ആണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മനു മഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിൽ സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. സെൽവകുമാർ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

Leave a Comment