മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രാണ് ഖെദ്ദ. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രമുഖ സംവിധായകന്‍ മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’ എഴുപുന്നയില്‍ തുടങ്ങി. ആശാശരത്തും മകള്‍ ഉത്തര ശരത്തുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്മയും മകളും ആദ്യമായിട്ടാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത്.

ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പൂജാച്ചടങ്ങില്‍ എ.എം. ആരിഫ് എം.പി., തിരക്കഥാകൃത്ത് ജോണ്‍പോള്‍, സുധീര്‍ കരമന തുടങ്ങിയവരും പങ്കെടുത്തിരുന്നു.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബെൻസി പ്രൊഡക്ഷന്റെ പത്താമത്‌ ചിത്രമണിത്‌. കഴിഞ്ഞ വർഷത്തെ കേരള സ്റ്റേറ്റ്‌ അവാർഡ്‌ ജേതാക്കളായ കെഞ്ഞിറയുടെ ടീം തന്നെ ആണു ഈ സിനിമയുടെ പിന്നിലും ക്യാമറ മാൻ പ്രതാപ്‌ വി നായർ, കൊസ്റ്റുമർ അശോകൻ ആലപ്പുഴ എഡിറ്റർ മനോജ് കണ്ണോത്താണ്. ഹരി വെഞ്ഞാറമ്മൂടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.പി.ആർ.സുമേരൻ (പി.ആർ.ഒ.)

അമീബ, ചായില്യം എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്തിട്ടുള്ള മറ്റു രണ്ട് ചിത്രങ്ങള്‍.

Related Article

Write a comment

Your email address will not be published. Required fields are marked *