വിവിധ ഭാഷകളില്‍ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി ആലപിച്ച ഗാനം അവനിയര്‍ ടെക്നോളജിയിലൂടെ പുറത്തിറങ്ങി.സീബ്ര മീഡിയയുടെ ബാനറില്‍ പി സി സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പുതിയ ചിത്രം ആനന്ദകല്ല്യാണത്തിലൂടെയാണ് സന മൊയ്തൂട്ടി മലയാളസിനിമയില്‍ തുടക്കം കുറിക്കുന്നത്.കെ. എസ് ഹരിശങ്കറിന്‍റെ കൂടെയാണ് സന പാടുന്നത്. പ്രശസ്ത നടന്‍ അഷ്കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്ന ആനന്ദകല്ല്യാണത്തിലെ ഈ ഗാനത്തിന് രാജേഷ്ബാബു കെ സംഗീതവും , നിഷാന്ത് കോടമന ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നു.
