അറ്റെൻഷൻ പ്ലീസ് ടീസര്‍ പുറത്തിറങ്ങി

ഇത്തവണ “25th IFFK” യിൽ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തീരഞ്ഞെടുക്കപ്പെട്ട സിനിമയാണ് അറ്റെൻഷൻ പ്ലീസ്,

അറ്റെൻഷൻ പ്ലീസ് ടീസര്‍ ക്യുവിന്‍റെ ഒഫീഷല്‍ യൂടൂബ് ചാനനലൂടെ പുറത്തിറങ്ങി, 25th IFFK ല്‍ 12 തീയതി ആദ്യ പദര്‍ശനം നടക്കും. പേരുപോലെ തന്നെ ഇതൊരു അറിയിപ്പും, ഓർമപ്പെടുത്തലുമാണ്, 5 ചെറുപ്പക്കാരുടെ ജീവിതത്തിൽ സിനിമ എന്ന സ്വപ്നത്തിന്റെ സ്വാധീനവും, അതിന്റെ ഇടയിലെ കുഞ്ഞു കുഞ്ഞു വേർതിരിവുകൾ അവർക്കിടയിൽ വലിയൊരു ജാതിയ വേർതിരിവായി മാറുന്നതും , അതിനെ തുടർന്നുള്ള പ്രധിഷേധവുമാണ് അറ്റെൻഷൻ പ്ലീസ്,

DH സിനിമാസിന്റെ ബാനറിൽ ഹരി വൈക്കം, ശ്രീകുമാർ NJ എന്നിവർ ചേർന്ന് നിർമ്മിച്ച അറ്റെൻഷൻ പ്ലീസ്, സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ ഐസക് തോമസ് ആണ്, മുൻപ് 30second short film “ദേവിക ” ചെയ്ത അതേ കൂട്ടായ്മ തന്നെയാണ് അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെയും പിന്നിലുള്ളത്, വിഷ്ണു ഗോവിന്ദൻ , ആതിര കല്ലിങ്കൽ, ആനന്ദ് മൻമഥൻ, ശ്രീജിത്ത്‌ ബാബു, ജിക്കി പോൾ, ജോബിൻ പോൾ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  ഫെബ്രുവരി 10 നു തിരുവനന്തപുരം തുടങ്ങുന്ന IFFK യിൽ 12 തിയതി 1.30 നു തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ ആയിരിക്കും അറ്റെൻഷൻ പ്ലീസ്ന്റെ പ്രദർശനം ഉണ്ടായിരിക്കുക.

സിനിമയ്ക്കുള്ളിലെ വിവേചനവും വേർതിരിവും എടുത്തുകാട്ടുന്ന ഒരു സിനിമയാണിത്. ജാതിയുടെയും നിറത്തിന്റെയും പേരില്‍ കളിയാക്കൽ അതിരുവിടുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. “മാറ്റിനിർത്തലുകളിൽ പ്രതികരിക്കേണ്ടി വരുന്ന സാധാരണക്കാരന്റെ കഥ പറയുന്ന “അറ്റെന്‍ഷന്‍ പ്ലീസ് “ഒരു പരീക്ഷണാർത്ഥ സിനിമയാണ് എന്ന് സംവിധായകന്‍ ജിതിന്‍ ഐസക്ക് തോമസ്സ് പറഞ്ഞു. ഛായാഗ്രഹണം-ഹിമൽ മോഹൻ,സംഗീതം-അരുണ്‍ വിജയ്, ശബ്ദം മിശ്രണം ജസ്റ്റിൻ ജോസ് CAS,എഡിറ്റർ-രോഹിത് വി എസ് വാര്യത്ത്,

പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി,കല-മിലന്‍ വി എസ്, സ്റ്റില്‍സ്-സനില്‍ സത്യദേവ്, പരസ്യക്കല- മിലന്‍ വി എസ്, പ്രൊഡക്ഷന്‍ ഡിസെെന്‍-ഷാഹുല്‍ വെെക്കം,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്. പി ആര്‍ മാര്‍ക്കറ്റിംഗ് ജിഷ്ണു ലക്ഷ്മണ്‍ (വൈറ്റ് പേപ്പര്‍)

Leave a Comment