മതങ്ങൾ കുരുതി’ കൊടുക്കുന്ന മനുഷ്യ ജീവനുകൾ

Kuruthi Review

മനുഷ്യത്വം കുരുതി കൊടുക്കുന്ന മതഭ്രാന്തിൻ്റെ ഒരു രാത്രിയാണ് കുരുതി എന്ന ചിത്രം നമുക്ക് കാണിച്ചു തരുന്നത്. നിശബ്ദമായി സമൂഹത്തെ കാർന്നു തിന്നുന്ന ഭയക്കേണ്ട വലിയൊരു സത്യം തുറന്നു ചർച്ച ചെയ്യുകയാണ് കുരുതി ‘. മനുഷ്യൻ എത്ര വലിയ കണ്ടുപിടുത്തങ്ങൾ നടത്തിയാലും മാറാത്ത ഒന്നാണ് വിശ്വാസങ്ങൾ. ന്യൂന പക്ഷത്തിൻ്റെ നേർക്ക് നീളുന്ന അവഗണനയും ഭൂരിപക്ഷത്തിൻ്റെ ന്യായീകരണങ്ങളും, ചിത്രം തുല്യമായി പറയുന്നു. സാധാരണ മനുഷ്യൻ്റെ മനസിലെ മനുഷ്യത്വവും മത വിശ്വാസവും തമ്മിലുള്ള വടംവലിയും ചിത്രം മനോഹരമായി കാണിച്ചു തരുന്നു. പ്രത്യേകിച്ച് … Read more

ജ്യോതികയുടെ ‘പൊന്‍മകള്‍ വന്താല്‍’ ക്ലീഷേ പ്രമേയങ്ങള്‍ക്ക് പുതിയ കാഴ്ചപ്പാട് നല്‍കുന്നുണ്ടോ? Spoilers

ജ്യോതിക, ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, ത്യാഗരാജ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രമാണ് ‘പൊന്‍മകള്‍ വന്താല്‍’. പഴയൊരു തമിഴ് സിനിമാപ്പാട്ടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയുടെ ടൈറ്റില്‍. അതുകൊണ്ട് തന്നെ പ്രഥമദൃഷ്ട്യാ നമ്മള്‍ ചിത്രം ഒരു പക്കാ കൊമേഷ്യല്‍ ആണെന്നു കരുതും. ചിത്രം കണ്ടുകഴിഞ്ഞാല്‍ മനസിലാകും എന്തുകൊണ്ടാണ് ഈ വാക്ക് ചിത്രത്തിന്റെ തലക്കെട്ടായി മാറിയെന്ന്. ഈ ചിത്രത്തിലെ താരങ്ങളെല്ലാം തന്നെ തമിഴ് സിനിമയ്ക്ക് ഒരുപാട് നല്ല ചിത്രങ്ങള്‍ സമ്മാനിച്ചവരാണ്. എന്നാല്‍ ജ്യോതികയേപ്പറ്റി എടുത്തു പറയേണ്ടിയിരിക്കുന്നു. ആദ്യകാലങ്ങളില്‍ ഇവര്‍ അഭിനയിച്ച ചിത്രങ്ങള്‍ … Read more

‘വൈറസ് കാലത്തെ വര്‍ഗ്ഗീയത’ എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകുമോ?? എന്ന് സിനിമാമോഹി ചോദിക്കുന്നു

കൊറോണക്കാലത്തെ ഈ വര്‍ഗ്ഗീയത വലിയൊരു വിഡ്ഢിത്തവും അല്പത്തരവും ആയിപ്പോയില്ലേ എന്നു തോന്നി. കാലടിയില്‍ നടന്ന കാര്യങ്ങള്‍ എല്ലാം വ്യക്തമായി അറിയാവുന്നവരാണല്ലോ നമ്മള്‍. സിനിമയും ജീവിതവും തമ്മില്‍ എന്തിനാണ് നമ്മള്‍ കൂട്ടിക്കുഴയ്ക്കുന്നത്. ഒരുപറ്റം ചെറുപ്പക്കാര്‍, (അതില്‍ എല്ലാ ജാതി-മതസ്ഥരും, വര്‍ണത്തില്‍ വ്യത്യാസമുള്ളവരും ഉണ്ട്) അവരുടെ സ്വപ്‌നങ്ങളാണ് അവിടെ ചിതറിക്കിടക്കുന്നത്. ഹിന്ദുവിന്റെ മാത്രം സിനിമ, ക്രിസ്ത്യാനികളുടെ സിനിമ എന്നൊന്നില്ല. ‘പുലയന്‍ സംവിധാനം ചെയ്ത് സവര്‍ണന്‍ അഭിനയിച്ച് മുസ്ലീം നിര്‍മ്മിച്ച് പുറത്തിറങ്ങിയ’ എന്ന വിശദീകരണത്തോടു കൂടി ഞാനൊരു സിനിമാ വാര്‍ത്ത വായിച്ചിട്ടില്ല. … Read more

‘ബീവി നമ്പര്‍ വണ്ണി’ലെ പൂജയാണോ ‘ഥപ്പടി’ലെ അമുവാണോ ശരി ?

വളരെ യാദൃശ്ചികമായിട്ടാണ് ‘ബീവി നമ്പര്‍ വണ്‍’ എന്ന ചിത്രം കണ്ടത്. 1999 ല്‍ സല്‍മാന്‍ ഖാന്‍-കരിഷ്മ കപൂര്‍ ജോഡികളെ കേന്ദ്രകഥാപാത്രമാക്കി ഡേവിഡ് ധവാന്‍ സൃഷ്ടിച്ച സിനിമയാണിത്. എല്ലാരേയും പോലെ ഞാനും ഥപ്പടിലെ അടിയും, ഡിവോഴ്‌സിന് പോയ അമുവിനേപ്പറ്റിയും ഒരുപാട് ആലോചിച്ചിരുന്നു. ഇനിപ്പറയുന്നത് എന്റെ ചില സംശയങ്ങള്‍ മാത്രമാണ്. ഇരുവരും ഭാര്യമാരാണ് എന്നുള്ളതൊഴിച്ചാല്‍ വലിയ സാമ്യങ്ങള്‍ ഒന്നും തന്നെ അവരുടെ വ്യക്തിത്വത്തില്‍ ഇല്ലാ. രണ്ടുപേരും ഭര്‍ത്താക്കന്‍മാര്‍ക്ക് ആവശ്യമായതെല്ലാം മടി കൂടാതെ ചെയ്യുന്നുമുണ്ട്. എന്നാല്‍ പൂജ (ഭാരത സംസ്‌ക്കാരം അനുസരിച്ച്) … Read more

വേള്‍ഡ് ഫേമസ് ലവര്‍ മുന്നോട്ട് വെയ്ക്കുന്ന പ്രണയം എന്താണ്?

വിജയ് ദേവരകൊണ്ടയെന്ന നടനെ പരിചയപ്പെടുത്തേണ്ട കാര്യമില്ലാ. അര്‍ജ്ജുന്‍ റെഡ്ഡിയെന്ന ഒറ്റച്ചിത്രം അദ്ദേഹത്തിന് നല്‍കിയ പ്രശസ്തി അത്രകണ്ട് വലുതാണ്. വിജയുടെ തന്നെ വേള്‍ഡ് ഫേമസ് ലവര്‍ എന്ന ചിത്രം കണ്ടിട്ട് അതില്‍ അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിച്ച പ്രണയം എന്താണെന്ന് മനസിലായില്ല. സിനിമയുടെ കഥയ്ക്ക് ഒരു ആമുഖമായി പറഞ്ഞാല്‍ അതിങ്ങനെയാണ്- പ്രണയിച്ചു വിവാഹം കഴിച്ചിട്ടും പരസ്പരം ശാരീരിക ആവശ്യങ്ങള്‍ക്കു മാത്രമായി ബന്ധിക്കപ്പെട്ടികിക്കുന്ന ദമ്പതികള്‍. ഭാര്യയുടെ ജീവിതം ഒരു യന്ത്രം പോലെ, ഉണരുകയും ഭക്ഷണം ഉണ്ടാക്കുകയും, ജോലിക്ക് പോവുകയും വരികയും, ഉറങ്ങുകയും, വീണ്ടും … Read more

മണിഹെയിസ്റ്റ് കാണാത്തവര്‍ മാത്രം വായിക്കുക

കുമ്പസാരം: ആദ്യം തന്നെ പറയട്ടെ, കഥയുടെ മികച്ച ആസ്വാദനത്തിനു വേണ്ടി ഞാന്‍ യഥാര്‍ത്ഥ സ്തുതകള്‍ ഒന്നും തന്നെ ഇതുവരെ (bella ciao song ഒഴിച്ച്) ഗൂഗിള്‍ ചെയ്തിട്ടില്ലാ. ഒത്തിരി ആളുകള്‍ റിവ്യു എഴുതിക്കഴിഞ്ഞ ശേഷമായിരിക്കും ഞാനീ കാര്യങ്ങളൊക്കെ പറഞ്ഞു വരുന്നത്. എന്റെ ഒരു സുഹൃത്ത് എനിക്ക് അയച്ചു തരുന്നത് വരെ എനിക്കും ഇതേപ്പറ്റി ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ട് അറിയില്ലാത്തവര്‍ക്ക് വേണ്ടി മാത്രമാണീ എഴുത്ത്. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ മോഷണമാണ് കഥ. മോഷണദ്രവ്യത്തിന്റെ വലിപ്പമാണ് അതിനെ വാര്‍ത്തകളില്‍ ഇടം … Read more

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

ആദ്യമായി ഞാനൊരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഈ സിനിമ കണ്ടപ്പോള്‍ ഒരു നിറഞ്ഞ സദസ്സും അവിടെ അരങ്ങില്‍ ആടിത്തകര്‍ക്കുന്ന ഓട്ടന്‍ തുള്ളലുമാണ ഞാന്‍ കണ്ടത്. ഇവിടെ സംവിധായകനാണ് ആ കലാകാരന്‍. പ്രത്യക്ഷത്തില്‍ ഒരു ‘ഊളപ്പടം’ എന്ന് ഏതൊരു സാധാരണ പ്രേഷകനും പറഞ്ഞുപോകുന്ന ഒരു തരം അവതരണമാണ് ചിത്രത്തിന്റേത്. പക്ഷേ, രുചിക്കുന്തോറും ലഹരി നിറയുന്ന ഏതോ ഭക്ഷണത്തോട് ഉപമിക്കാന്‍ എനിക്ക് തോന്നുന്നു. ആദ്യ കാഴ്ചയില്‍ വെറുപ്പും, മടുപ്പും എന്നില്‍ ഉളവാക്കിയ ചിത്രം, പതിയെ അതിന്റെ ആസ്വാദന മേഖലകളെ തുറന്നു … Read more

പൊറമ്പോക്ക്

എസ്.പി ജനനാതന്‍ സംവിധാനം, സംഭാഷണം, കഥ നിര്‍വഹിച്ച്, രോഘനാഥ് തിരക്കഥയെഴുതി സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ നിര്‍മ്മിച്ച തമിഴ് ചിത്രമാണ് പൊറമ്പോക്ക്. കേന്ദ്ര കഥാപാത്രങ്ങളായ യമസിംഗം, ബാലു, കുയിലി, മകൗളി, എന്നിവരെ യഥാക്രമം വിജയ് സേതുപതി, ആര്യ, കാര്‍ത്തിക, ഷാം എന്നിവര്‍ നിര്‍വഹിക്കുന്നു. ഇന്ത്യന്‍ പട്ടാളത്തെ ആക്രമിച്ച തീവ്രവാദിയായ ബാലുവിനെ തൂക്കിലേറ്റാന്‍ വിധിക്കുന്നു. വിധി നിറവേറ്റാന്‍ നിയമിതനായ പോലീസ് ഇന്ത്യയിലെ അവസാന ആരാച്ചാര്‍ ആയ യമലിംഗത്തെ തേടി ഇറങ്ങുന്നു. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മലയാള സിനിമകളില്‍ കണ്ടു വരുന്ന … Read more