സാംസ്കാരിക അഭിവൃദ്ധിയുടെ കണക്കെടുപ്പ് എത്രകണ്ട് നടത്തിയാലും മനുഷ്യനും ഒരു മൃഗം തന്നെയാണ്, പോത്ത് നാലു കാലിലാണ് നമ്മൾ രണ്ടു കാലിലാണ് എന്ന വ്യത്യാസം മാത്രം. ഇ ഒരു വിഷയം ആണ് സിനിമയുടെ തിരക്കഥയ്ക്ക് ആധാരം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന എസ് ഹരീഷിന്റെ മാവോയിസ്ററ് എന്ന നോവലിനെ സംബന്ധിച്ച് അല്ലെങ്കിൽ അതിൽ നിന്നും പ്രെജോദനം ഉൾകൊണ്ട തിരക്കഥ എന്ന നിലയിൽ ജെല്ലിക്കെട്ട് എന്ന സിനിമയെ വിലയിരുത്തുമ്പോൾ അവർണ്ണനീയമായ ഒരു ദൃശ്യാനുഭവം എന്നല്ലാതെ മാറ്റുവാക്കുകൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ടൈറ്റിൽ […]

ഈ മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വർഷക്കാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനുശേഷം സാമൂതിരിവംശത്തിന്റെ രാഷ്ട്രീയ – സാമ്പത്തികപ്രസക്തി ചോദ്യം ചെയ്യപ്പെടുകയും ബ്രിട്ടിഷുകാർ മലബാറിൽ സ്വാധീനം നേടുകയും ചെയ്തതോടെ നിലച്ചുപോയ മാമാങ്കം ഇന്ന് പണ്ടെന്നോ നടന്നിരുന്ന ഒരു ചടങ്ങുമാത്രമായി അറിയപ്പെടുന്നു. കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന […]

മൂവി റിവ്യൂ കഥയുടെ ഡീറ്റെയിലിംഗിനൊപ്പം അത്ഭുതം ആയിരുന്നു വെട്രിമാരന്‍റെ കണക്റ്റിംഗ്. വെട്രിമാരനെ പോലെ കഥാപാത്രങ്ങളുടേയും, കഥയുടേയും ഡീറ്റെയിലിംഗ് നടത്തുന്ന മറ്റൊരു സംവിധായകനില്ല. ആടുകളത്തിലെ കറുപ്പിനും വട ചെന്നൈയിലെ അന്‍പിനും മാത്രമല്ല ഐറിനും, ധുരൈക്കും, ഗുണക്കും, ചന്ദ്രക്കും സെന്‍ത്തിലിനും വ്യക്തിത്വം ഉണ്ടായിരുന്നു. വിസാരണയിലെ ജാതി. പൊല്ലാത്തവനിലെ ക്ഷുഭിത യൗവനവും തൊഴിലും, വട ചെന്നൈയിലെ സ്വത്വ പ്രശ്നങ്ങള്‍ എല്ലാം അദ്ദേഹം പറയാതെ പറഞ്ഞ രാഷ്ട്രീയമായിരുന്നു. സാധാരണക്കാരന്‍റെ അസ്തിത്വ പ്രശ്നവും, പട്ടിണിയും വിശപ്പും ഇത്രത്തോളം മറ്റൊരു സിനിമയിലും കണ്ടിട്ടില്ല. ധനുഷ് വീണ്ടും […]

ഹീത്ത് ലെഡ്ജർ ഈ പേര് കേട്ടാൽ അറിയാത്ത ആളുകൾ ഇല്ല. ജോക്കർ എന്ന കഥാപാത്രം കൊണ്ട് ഹീത്ത് ലെഡ്ജർ എന്ന വ്യക്തിക്ക് സമൂഹത്തിന് ഇടയിൽ ഉണ്ടാക്കിയ ഓളം ചില്ലറ അല്ല അത്രയും ആ വേഷം ചെയ്തു ഫലിപ്പിച്ചു എന്ന് തന്നെ പറയാം. ദി ഡാർക്ക്‌ നൈറ് എന്ന സിനിമയിൽ ഉള്ള ഓരോ ജോക്കർ സീനും നോക്കിയാൽ അറിയാം അദ്ദേഹത്തിന്റെ അഭിനയ മികവ്. ആ സിനിമയിൽ അദ്ദേഹത്തിനെ തേടി ഓസ്കാർ എത്തി, എങ്കിലും സിനിമ ഇറങ്ങുന്നതിനു മുൻപേ അദ്ദേഹം […]

പ്രത്യക്ഷത്തില്‍ ചലച്ചിത്രവും നാടകവും തമ്മില്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നു തോന്നാം. ചലച്ചിത്രം നാടകത്തിന്റെ ഒരു വിപുലീകരണമാണെന്ന സിദ്ധാന്തം ആവിഷ്കരിച്ചവരുമുണ്ട്. കഥാവതരണത്തിലും മാനുഷികസംഘര്‍ഷത്തിലും അഭിനയത്തിലുമുള്ള സമാനതയാകാം സൈദ്ധാന്തികരെ ഇങ്ങനെയൊരു നിഗമനത്തിലെത്തിച്ചത്. അരങ്ങിലവതരിപ്പിക്കുന്ന ഒരു നാടകത്തെ അപ്പാടെ സിനിമയിലാക്കുവാന്‍ കഴിയും. എന്നാല്‍ അത് ‘സിനിമയിലാക്കപ്പെട്ട ഒരു നാടകം’ മാത്രമായിരിക്കും. നിശ്ശബ്ദസിനിമാ കാലഘട്ടത്തിലെ മിക്ക സിനിമകളും ഇത്തരത്തില്‍ തിരശ്ശീലയിലെത്തിയ നാടകങ്ങളാണെന്നു കാണാം. നാടകകൃത്തിന്റെ വരികള്‍ അരങ്ങിലൂടെ നടീനടന്മാര്‍ അഭിനയിച്ച് കാണികളിലെത്തിക്കുന്ന നാടകമാണ് അടിസ്ഥാനപരമായി ചലച്ചിത്രത്തിലാക്കേണ്ടത്. കാണികളുടെ വീക്ഷണകോണിലൂടെ മാത്രം ക്യാമറ […]

ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച ഹിറ്റ് സിനിമകള്‍ക്കൊപ്പം മലയാളി നെഞ്ചേറ്റിയ ഒരു പാവം സംഗീതസംവിധായകൻ (1948 നവംബർ 8 – 2019 ജനുവരി 17). എണ്ണത്തിൽ കുറവെങ്കിലും സൂപ്പർഹിറ്റുകളായി മാറിയ ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ‘ഒരായിരം കിനാക്കളാൽ’, ‘ഉന്നം മറന്ന് തെന്നിപ്പറന്ന’, ‘ഏകാന്തചന്ദ്രികേ’, ‘നീർപ്പളുങ്കുകൾ’, ‘പവനരച്ചെഴുതുന്നു’, ‘പാതിരാവായി നേരം’ തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്. എസ്. ബാലകൃഷ്ണന്‍ പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയാണ് എസ് ബാലക‍ൃഷ്ണന്റെ ജനനം.കോയമ്പത്തൂരിലായിരുന്നു പഠനം.പിന്നീട് മദ്രാസിലേക്ക് പോകുകയും അവിടെ വച്ച് സംഗീതരംഗത്തേക്ക് ഇറങ്ങിത്തിരിക്കുകയും ചെയ്തു.ഗുണ […]

“ഇതാണ്, ഇത് മാത്രമാണ് വസ്തുത” എന്ന മട്ടില്‍ അവതരിപ്പിക്കുന്ന ആഖ്യാനങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുക എന്നത് തത്വചിന്തയുടെ പ്രത്യേകതകളില്‍ ഒന്നാണ്. കുഴി എണ്ണി മാത്രം അപ്പം തിന്നുക എന്നതാണ് ഫിലോസഫിയുടെ രീതി. മനുഷ്യചരിത്രം മുന്നോട്ട് നീങ്ങുമ്പോള്‍ “നീതി” എന്ന സങ്കല്‍പത്തിനോട്‌ നീതി പുലര്‍ത്താനുള്ള ഒരു ശ്രമം ലോകത്തെങ്ങും വര്‍ദ്ധിച്ചു വരുന്നതായി നിരീക്ഷിച്ചാല്‍ കാണാം. അത് എല്ലായ്പ്പോഴും വിജയിക്കുന്നുണ്ടാകും എന്ന് പറഞ്ഞു കൂടാ. ഓരോ സംസ്കാരങ്ങളിലും അതിന്‍റെ Pace ന് ഏറ്റക്കുറച്ചിലുമുണ്ടാകാം. എങ്കിലും പരമാധികാരത്തോടെ പറഞ്ഞു വയ്ക്കുന്നതിനെ എതിര്‍ദിശയില്‍ നിന്ന് […]

പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മലയാളസിനിമാ മേഖല അതിന്റെ സുവർണ്ണ കാലഘട്ടങ്ങളിലൂടെ തന്നെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സ്ഥിരം നടപ്പ് രീതികളിൽ നിന്നും മാറി ചിന്തിക്കാൻ തയ്യാറായി എത്തിയ കുറെ പുതുമുഖ സംവിധായകനാണ് മലയാള സിനിമയുടെ മാറ്റത്തിനു കാരണമെന്ന് നമുക്ക് നിസ്സംശയം പറയാം.

പരേതനായ സിനിമാ നിര്‍മ്മാതാവ് വിന്ധ്യന്റെ മകനാണ് നോവല്‍. ശ്യാമപ്രസാദ്, റോഷന്‍ ആന്‍ഡ്രൂസ് എന്നിവരോടൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.