Movie Review

“ധമാക്ക” സിനിമയിൽ ചർച്ച ചെയ്ത വിഷയം മാത്രം കൊള്ളാം

“ധമാക്ക” സിനിമയിൽ ചർച്ച ചെയ്ത വിഷയം മാത്രം കൊള്ളാം. ലൈംഗീക ശേഷിക്കുറവിന്റെ പരിഹാരം എന്ന രീതിയിൽ ചില ഉടായിപ്പ് സ്ഥാപങ്ങൾ നടത്തുന്ന ഫ്രോഡ് പണികൾ പിന്നെ ഓൾഡ് ഏജ് പ്രെഗ്നൻസിയുമാണ് സിനിമയുടെ വിഷയം. ഈ വിഷയം ഒമർ ലുലു സിനിമയിലെ സ്ക്രിപ്റ്റിന് വിഷയമാകാതെ മറ്റേതെങ്കിലും സിനിമയ്ക്കു ഇതിവൃത്തം ആയീ സ്ക്രിപ്റ്റ് വന്നിരുന്നെങ്കിൽ വളരെ അധികം നല്ലൊരു ചിത്രം നമുക്ക് ലഭിച്ചേനെ. ഒമർ ലുലുവിന്റെ സംവിധാനവും ...[Read More]

ഫെമിനിസം എന്ന് പറഞ്ഞാൽ പുരുഷ വിരോധം മാത്രമാണ് ?

“ഉൾട്ടാ” സിനിമ തുടങ്ങി 12 മിനുട്ടും 58 സെക്കന്റും കഴിയുമ്പോൾ സുരഭി ലക്ഷ്മിയുടെ കഥാപാത്രം അനുശ്രീയുടെ കഥാപാത്രം ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുമ്പോൾ പറയുന്ന കുറച്ച് സംഭാഷണം ഉണ്ട് ” പീഡനം നടന്നൊന്ന ആള്ക്കാര്ക്ക് അറിയേണ്ടത് ” . പിന്നെ അങ്ങോട്ട് മെയിൽ ഷോവനിസ്റ്റ് സ്ത്രീകളുടെ സ്ത്രീ പക്ഷ സ്നേഹത്തിന്റെ ഡയലോഗ് വിപ്ലവം ആയിരുന്നു, അതും കേട്ടാൽ തെറ്റ് പറയാത്ത വിധം. ( ഡയരക്ടർ ഊളെൻസ് )....[Read More]

ഹാപ്പി അല്ല സർദാർ

കുറച്ച് അധികം മത ചൗഹാർദ്ദം തലങ്ങും വിലങ്ങും വാരി കോരി ഒഴിക്കുക, ചുണ്ടിലെ ലിപ്സ്റ്റിക്ക് പോകുമെന്ന് പേടിച്ച് ഡയലോഗ് പറയാൻ ബുദ്ധിമുട്ടുന്ന കുറച്ച് പെണ്ണുങ്ങളെ നായികമാരാകുക, തടിമാടന്മാരായ പഞ്ചാബികളെ വെറും മണ്ടരായി ചിത്രീകരിക്കുക, പഞ്ചാബിൽ ജനിച്ചു വളർന്നിട്ടും ധൃതരാഷ്ട്രർ എന്ന് വരെ തെറ്റാതെ മലയാളം പറയുന്ന ഒരു നായകനെ ബെർതെ എന്തൊക്കെയോ ചെയ്യിപ്പിക്കുക. ഇക്കിളി ഇട്ട് ചിരിക്കേണ്ടി വരുന്ന കോമഡി അബിടേം ഇബിട...[Read More]

ജോക്കർ. തിയേറ്റർ വിടുമ്പോൾ ഒരുവട്ടമെങ്കിലും നിങ്ങൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചിരിക്കും. മാളവിക രാധാകൃഷ്ണൻ എഴുതുന്നു

സിസ്റ്റം എന്നൊന്ന് ഉണ്ടല്ലോ. നമ്മളും അവരുമെല്ലാം കാലങ്ങളായി എന്തിന്റെയോ ഭാഗമാണെന്ന് നിനച്ചുവെച്ചിരിക്കുന്ന ആ ഒന്ന്. അത് കാലങ്ങളായി നാം എന്നും നമ്മളെന്നും അവരെന്നും എങ്ങിനെയാണ് തരം തിരിച്ചിട്ടുള്ളത് എന്ന് കാണണോ? എങ്കിൽ വരൂ, നമുക്കൊന്നിച്ച് ജോക്കർ ഒന്ന് പോയി കൊണ്ടുവരാം.

മലയാളത്തിലെ ഏറ്റവും മികച്ച വൈൽഡ് ട്രക്കിങ് സിനിമ

മലയാളത്തിലെ ഏറ്റവും മികച്ച വൈൽഡ് ട്രക്കിങ് സിനിമ ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു. അത് അനിൽ രാധാകൃഷ്ണമേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച ലോർഡ്‌ലിവിങ്‌സ്റ്റൺ ഏഴായിരം കണ്ടി. വൈൽഡ് ട്രക്കിങ് സിനിമ എന്ന വിഭാഗം മലയാളത്തിൽ അധികം പരീക്ഷണങ്ങൾക്കു വിധേയമാകാത്ത ഒരു വിഭാഗം എന്ന് വേണമെങ്കിൽ പറയാം. ഒരു പക്ഷെ നമ്മുടെ സിനിമ സങ്കല്പങ്ങളും കഥാപാത്രങ്ങളും പ്രണയവും,വികാരങ്ങളും ഒത്തുചേർന്നു ഇണങ്ങി ജീവിക്കുന്ന കുട...[Read More]

ശക്തമായ ഒരു രാഷ്ട്രീയം പറയുന്ന ചിത്രമാണ് ജോക്കർ. ഒപ്പം ഒരു മികച്ച സിനിമയും

ഹീത്ത് ലെഡ്ജർ എന്ന നടൻ അവിസ്മരണീയമാക്കിയ വേഷമായ ജോക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അദ്ദേഹം സെറ്റ് ചെയ്ത നിലവാരത്തിനപ്പുറത്തേക്ക് എന്നാൽ ലെജറിന്റെ സ്വാധീനം മാത്രമല്ലാതെ അവതരിപ്പിക്കാൻ ആർക്കു സാധിക്കും എന്നതിനുത്തരം ഇൻ വാക് ദി ലൈൻ,മാസ്റ്റർ,ഗ്ലാഡിയേറ്റർ,ഹേർ എന്നീ ചിത്രങ്ങളിലൂടെ നമുക്ക് നൽകിയിട്ടുള്ള നടനാണ് ഫീനിക്സ്. ഫീനിക്സ് എന്തുകൊണ്ട് ജോക്കർ എന്നതിന്റെ ഉത്തരം ആർതർ ഫ്‌ളക്ക് എന്ന പേരിലൂടെ അയ...[Read More]

ജെല്ലിക്കെട്ട് മൂവി റിവ്യൂ

സാംസ്കാരിക അഭിവൃദ്ധിയുടെ കണക്കെടുപ്പ് എത്രകണ്ട് നടത്തിയാലും മനുഷ്യനും ഒരു മൃഗം തന്നെയാണ്, പോത്ത് നാലു കാലിലാണ് നമ്മൾ രണ്ടു കാലിലാണ് എന്ന വ്യത്യാസം മാത്രം. ഇ ഒരു വിഷയം ആണ് സിനിമയുടെ തിരക്കഥയ്ക്ക് ആധാരം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന എസ് ഹരീഷിന്റെ മാവോയിസ്ററ് എന്ന നോവലിനെ സംബന്ധിച്ച് അല്ലെങ്കിൽ അതിൽ നിന്നും പ്രെജോദനം ഉൾകൊണ്ട തിരക്കഥ എന്ന നിലയിൽ ജെല്ലിക്കെട്ട് എന്ന സിനിമയെ വിലയിരുത്തുമ്പോൾ അവർണ്ണനീയമാ...[Read More]

അസുരൻ; മൂവി റിവ്യൂ

മൂവി റിവ്യൂ കഥയുടെ ഡീറ്റെയിലിംഗിനൊപ്പം അത്ഭുതം ആയിരുന്നു വെട്രിമാരന്‍റെ കണക്റ്റിംഗ്. വെട്രിമാരനെ പോലെ കഥാപാത്രങ്ങളുടേയും, കഥയുടേയും ഡീറ്റെയിലിംഗ് നടത്തുന്ന മറ്റൊരു സംവിധായകനില്ല. ആടുകളത്തിലെ കറുപ്പിനും വട ചെന്നൈയിലെ അന്‍പിനും മാത്രമല്ല ഐറിനും, ധുരൈക്കും, ഗുണക്കും, ചന്ദ്രക്കും സെന്‍ത്തിലിനും വ്യക്തിത്വം ഉണ്ടായിരുന്നു. വിസാരണയിലെ ജാതി. പൊല്ലാത്തവനിലെ ക്ഷുഭിത യൗവനവും തൊഴിലും, വട ചെന്നൈയിലെ സ്വത്വ പ്ര...[Read More]

  • 1
  • 2

Lost Password