ഗിരീഷ് ഗംഗാധരൻ സൂപ്പെറാ ഗിരീഷ് ഗംഗാധരൻ സൂപ്പെറാ “ക്യാമറ കൊള്ളാം” എന്ന് സിനിമ കാണുമ്പോൾത്തന്നെ പറയിപ്പിക്കുന്നത് ക്യാമറ വർക്ക് സിനിമയുടെ ഭാഷ്യത്തിനും മുകളിലേക്ക് വരുമ്പോഴാണ്. ഇപ്പോൾ ഇറങ്ങി ചർച്ചചെയ്യപ്പെട്ട മിക്കസിനിമകളിലും സിനിമയുടെ കഥാപരിചരണത്തോട് ചേർന്നുപോകുന്ന ഛായാഗ്രഹണം തന്നെയായിരുന്നു. അങ്കമാലിയുടെ കലുഷിത സ്വഭാവവും തദ്ദേശീയമായ പ്രകൃതിയും അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ കഴിവിനെ വെറും വിഷ്വൽ ട്രീറ്റ് എന്ന് പറഞ്ഞു ഒതുക്കിയാൽ അതൊരു കുറവാകും. സിനിമയുടെ ഗതിവേഗവും സീനുകളുടെ താളവും ചിലപ്പോൾ നിശ്ചയിക്കുന്നതുതന്നെ ക്യാമറയാണ്. കവലയിൽ, തുറന്ന പ്രദേശത്ത്, ബാർ സ്റ്റെയർ […]

ഈ മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വർഷക്കാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനുശേഷം സാമൂതിരിവംശത്തിന്റെ രാഷ്ട്രീയ – സാമ്പത്തികപ്രസക്തി ചോദ്യം ചെയ്യപ്പെടുകയും ബ്രിട്ടിഷുകാർ മലബാറിൽ സ്വാധീനം നേടുകയും ചെയ്തതോടെ നിലച്ചുപോയ മാമാങ്കം ഇന്ന് പണ്ടെന്നോ നടന്നിരുന്ന ഒരു ചടങ്ങുമാത്രമായി അറിയപ്പെടുന്നു. കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന […]

ഹീത്ത് ലെഡ്ജർ ഈ പേര് കേട്ടാൽ അറിയാത്ത ആളുകൾ ഇല്ല. ജോക്കർ എന്ന കഥാപാത്രം കൊണ്ട് ഹീത്ത് ലെഡ്ജർ എന്ന വ്യക്തിക്ക് സമൂഹത്തിന് ഇടയിൽ ഉണ്ടാക്കിയ ഓളം ചില്ലറ അല്ല അത്രയും ആ വേഷം ചെയ്തു ഫലിപ്പിച്ചു എന്ന് തന്നെ പറയാം. ദി ഡാർക്ക്‌ നൈറ് എന്ന സിനിമയിൽ ഉള്ള ഓരോ ജോക്കർ സീനും നോക്കിയാൽ അറിയാം അദ്ദേഹത്തിന്റെ അഭിനയ മികവ്. ആ സിനിമയിൽ അദ്ദേഹത്തിനെ തേടി ഓസ്കാർ എത്തി, എങ്കിലും സിനിമ ഇറങ്ങുന്നതിനു മുൻപേ അദ്ദേഹം […]

ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച ഹിറ്റ് സിനിമകള്‍ക്കൊപ്പം മലയാളി നെഞ്ചേറ്റിയ ഒരു പാവം സംഗീതസംവിധായകൻ (1948 നവംബർ 8 – 2019 ജനുവരി 17). എണ്ണത്തിൽ കുറവെങ്കിലും സൂപ്പർഹിറ്റുകളായി മാറിയ ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ‘ഒരായിരം കിനാക്കളാൽ’, ‘ഉന്നം മറന്ന് തെന്നിപ്പറന്ന’, ‘ഏകാന്തചന്ദ്രികേ’, ‘നീർപ്പളുങ്കുകൾ’, ‘പവനരച്ചെഴുതുന്നു’, ‘പാതിരാവായി നേരം’ തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്. എസ്. ബാലകൃഷ്ണന്‍ പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയാണ് എസ് ബാലക‍ൃഷ്ണന്റെ ജനനം.കോയമ്പത്തൂരിലായിരുന്നു പഠനം.പിന്നീട് മദ്രാസിലേക്ക് പോകുകയും അവിടെ വച്ച് സംഗീതരംഗത്തേക്ക് ഇറങ്ങിത്തിരിക്കുകയും ചെയ്തു.ഗുണ […]