തെലുങ്ക് സൂപ്പർതാരം നാഗചൈതന്യയുടെ മുപ്പത്തിയറാം ജന്മദിനം: ആഘോഷത്തോടനുബന്ധിച്ച് സംവിധായകൻ വെങ്കട്ട് പ്രഭുവിനൊപ്പമുള്ള പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. “കസ്റ്റഡി”. എന്ന് പേരിട്ടിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ പോലീസ് യൂണിഫോമിലാണ് നാഗചൈതന്യ പ്രത്യക്ഷപ്പെടുന്നത്. കൃതി ഷെട്ടിയാണ് ചിത്രത്തിൽ നായിക.

മുറിവേറ്റിട്ടും തോൽക്കാത്ത നായകനായി പോസ്റ്ററിൽ കാണുമ്പോൾ ഒന്നുറപ്പിക്കാം, റൊമാന്റിക് കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന നാഗ ചൈതന്യയുടെ വലിയൊരു തിരിച്ചുവരവ് കൂടിയായിരിക്കും ഈ ചിത്രമെന്ന്.തമിഴ്-തെലുങ്ക് എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. തമിഴിൽ ചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണിത്. കീർത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തന്റെ മകനും ഹിറ്റ് സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജയുമായി സഹകരിച്ച് ആദ്യമായി സംഗീത ചക്രവർത്തി ഇളയരാജയും കൂടി ചേർന്നാണ് ഈ ചിത്രത്തിന് സംഗീതം നൽകുന്നത്.. ശ്രീനിവാസ സിൽവർ സ്‌ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് “കസ്റ്റഡി ” നിർമിക്കുന്നത്.എസ് ആർ കതിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വെങ്കട്ട് രാജൻ നിർവഹിക്കുന്നു. പി ആർ ഓ-എ എസ് ദിനേശ്,ശബരി

Related Article

Write a comment

Your email address will not be published. Required fields are marked *