“ധമാക്ക” സിനിമയിൽ ചർച്ച ചെയ്ത വിഷയം മാത്രം കൊള്ളാം. ലൈംഗീക ശേഷിക്കുറവിന്റെ പരിഹാരം എന്ന രീതിയിൽ ചില ഉടായിപ്പ് സ്ഥാപങ്ങൾ നടത്തുന്ന ഫ്രോഡ് പണികൾ പിന്നെ ഓൾഡ് ഏജ് പ്രെഗ്നൻസിയുമാണ് സിനിമയുടെ വിഷയം. ഈ വിഷയം ഒമർ ലുലു സിനിമയിലെ സ്ക്രിപ്റ്റിന് വിഷയമാകാതെ മറ്റേതെങ്കിലും സിനിമയ്ക്കു ഇതിവൃത്തം ആയീ സ്ക്രിപ്റ്റ് വന്നിരുന്നെങ്കിൽ വളരെ അധികം നല്ലൊരു ചിത്രം നമുക്ക് ലഭിച്ചേനെ. ഒമർ ലുലുവിന്റെ സംവിധാനവും കൊള്ളാം തിരക്കഥയെ അതിന്റെ പൂർണ്ണ രൂപത്തിൽ തിരശശീലയിൽ അവതരിപ്പിക്കുക അതിനായി നടീ നടൻ മാരെ പ്രാപ്തരാക്കുക വേണ്ട വിധത്തിൽ ഉപയോഗിക്കുക എന്ന രീതിയിൽ നോക്കിയാൽ അത് ഫലപ്രദമായിട്ടുണ്ട്. അരുൺ , ധർമജൻ , മുകേഷ് , ഉർവശി, ഇന്നസെന്റ് എന്നിവർ എല്ലാം തങ്ങളുടേതായ ഭാഗം നന്നാക്കി. നിക്കി ഗൽറാണി ഈ സിനിമയിൽ കൂടുതൽ സുന്ദരിയായപ്പോൾ അഭിനയിത്തിൽ നന്നേ പിറകോട്ട് പോയി. സാബു മോന്റെ ക്യാരക്ടറൈസഷൻ വളരെ മിസ്മാച്ച് ആയീ പോയി, ആ റോളിന് സാബു തന്നെ വേണമായിരുന്നോ ? . പിന്നെ അരുണിന്റെ സഹോദരിയായി അഭിനയിച്ച കുട്ടി പ്രൊഡ്യൂസറുടെ ബന്ധുക്കാരി വല്ലോം ആണോ… അല്ല കാശ് അങ്ങോട്ട് കൊടുത്ത് അഭിനയിച്ച പോലെ തോന്നി. ഐ എസ് എല്ലും, ബാഹുബലിയും ആഷിഖ് ബനായ പാട്ടും ടി വി യിൽ കാണാൻ മാത്രം ഒരു റോൾ. ഡയലോഗ്കൾ എല്ലാം ഒമർ ലെവൽ സ്ക്രിപ്റ്റ് തന്നെ. ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ അതിനൊരു അതിർത്തി വേണമെന്ന് തോന്നുന്ന തരം ഡയലോഗുകൾ. സിനിമയിൽ സ്‌കോർ ചെയ്തതും നട്ടെല്ലായതും മുകേഷ് ചേട്ടനും , ഉർവശി ചേച്ചിയുമാണ് അവർ രണ്ടു പേരുമില്ലെങ്കിൽ ഈ സിനിമ ഒരു തവണ പോലും കാണാൻ കൊള്ളില്ല. ഇടയ്ക്ക് നൂറിനെയും ഫുക്രുവിനെയും ഒക്കെ കണ്ടു …. നൂറിനെ വെറുമൊരു പാട്ടു സീനിൽ ഒതുക്കിയത് കഷ്ടമായി പോയി. ഫുക്രു എന്തിനായിരുന്നു എന്ന് ഇനിയും പിടികിട്ടിയില്ല (കുർള മമ്മി പാടാൻ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു. ) ധർമ്മജൻ പിന്നെ പൂണ്ടു വിളയാടി എന്ന് തന്നെ പറയാം. നല്ല വളിപ്പുകൾ ആയിരുന്നു സിനിമയിൽ മുഴുവൻ അതിനിടയ്ക്ക് ലോജിക്കോന്നും ആലോചിച്ചാൽ പട്ടായ പോക്കൊക്കെ വെറും ഊളത്തരമായി തന്നെ തോന്നും. വെറുപ്പിക്കാനായി ഹാപ്പി സർദാറിലെ പോലെ കുറച്ച് സിനിമ റഫറൻസ് ഇതിലും ഉണ്ടായിരുന്നു. ലൂസിഫറിലെ ‘നിന്റെ തന്ത അല്ല എന്റെ തന്ത ‘ മുതൽ ഒടുക്കം ഒടിയൻ, അൻവർ എന്നിങ്ങനെ. ചുമ്മാ ഒരു സിനിമ, കുറച്ച് കാശ് മുടക്കിയതല്ലേ കണ്ടേക്കാം എന്ന തോന്നലിൽ മാത്രം കാണുക.
