ഫെമിനിസം എന്ന് പറഞ്ഞാൽ പുരുഷ വിരോധം മാത്രമാണ് ?

“ഉൾട്ടാ” സിനിമ തുടങ്ങി 12 മിനുട്ടും 58 സെക്കന്റും കഴിയുമ്പോൾ സുരഭി ലക്ഷ്മിയുടെ കഥാപാത്രം അനുശ്രീയുടെ കഥാപാത്രം ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുമ്പോൾ പറയുന്ന കുറച്ച് സംഭാഷണം ഉണ്ട്
” പീഡനം നടന്നൊന്ന ആള്ക്കാര്ക്ക് അറിയേണ്ടത് ” . പിന്നെ അങ്ങോട്ട് മെയിൽ ഷോവനിസ്റ്റ് സ്ത്രീകളുടെ സ്ത്രീ പക്ഷ സ്നേഹത്തിന്റെ ഡയലോഗ് വിപ്ലവം ആയിരുന്നു, അതും കേട്ടാൽ തെറ്റ് പറയാത്ത വിധം. ( ഡയരക്ടർ ഊളെൻസ് ).
സുരഭി ലക്ഷ്മിയുടെ കഥാപാത്രത്തിന്റെ വേഷവും ,ലുക്കും പിന്നെയുള്ള ചാനൽ ചർച്ചകളുടെ കാര്യവും ഒക്കെ പറയുമ്പോൾ തന്നെ വൊക്കെ തെങ്സ് എല്ലാം പുടികിട്ടും സംവിധായകന് ആ വിഷയത്തിൽ ഉള്ള അഭിപ്രായവും.
സിനിമ കൊള്ളില്ല എങ്കിലും സീൻ ബൈ സീൻ ഇനി വിമര്ശിക്കുന്നില്ല വയ്യാത്തോണ്ടാണ് ഫുൾ സ്ക്രീൻ ഷോട്ട് എടുത്ത് ഇടേണ്ടി വരും.

പക്ഷെ എടുത്ത് പറയാൻ മറ്റൊന്നുണ്ട്. ഫെമിനിസം എന്ന് പറഞ്ഞാൽ പുരുഷ വിരോധം മാത്രമാണ് എന്ന് ചിന്തിക്കുന്ന ഒരു കൂട്ടരുടെ വൈകൃത ഉത്പന്നം അതാണ് ഈ സിനിമ . ചില നടിമാരെ കൊണ്ട് സിനിമ ലിങ്ക സമത്വം ബാലൻസ് ചെയ്യുന്നുണ്ട് എന്നുള്ള പ്രഹസനവും ഇക്കൂട്ടർക്ക് ന്യായീകരണ വകുപ്പിന് വേണ്ടി ചേർത്തിട്ടുണ്ട്. പടം തീയറ്ററിൽ പൊളിഞ്ഞെങ്കിലും സിനിമയിൽ തിരുകി കയറ്റാൻ ശ്രമിച്ച ‘ലിങ്ക സമത്വം’ എന്നാ രാഷ്ട്രീയത്തെ കോമാളിത്തരമാക്കിയത് മെയിൽ ഷോവനിസ്റ്റുകൾക്കു മൊബൈൽ സ്‌ക്രീനിൽ ആസ്വദിക്കാനുള്ള വകയാക്കിയത് തോന്യവാസം തന്നെയാണ്.
ഇതൊക്കെ ക്രീയേറ്റിവിറ്റി സ്വാതന്ത്ര്യം അല്ലെ എന്ന് പറഞ്ഞാലും അവകാശങ്ങൾക്കു മേലുള്ള കടന്നു കയറ്റമായി ക്രിയെറ്റിവിറ്റിയെ ഉപയോഗിക്കുന്നത് എങ്ങനെ ന്യായീകരിക്കും.
ഒരു ന്യായവുമില്ലാത്ത പരിപാടി ആണ് അത്. ഉദാഹരണത്തിന് ഒരു മത വർഗീയ വാദി ഈ രാജ്യത്ത് അവന്റെ മതം മാത്രം മതി മറ്റുഉള്ള എല്ലാവരും രാജ്യം വിട്ട് പോണം, എന്ന തരത്തിൽ ഒരു ട്രോള് ഇമേജ് , വീഡിയോ , ഷോർട്ട് മൂവി എന്നിവ തയ്യാറാക്കിയാൽ ഇതര മത വിഭാഗത്തിൽ പെടുന്ന അതെ രാജ്യത്ത് ജീവിക്കുന്നവർ ‘വൗ’ എന്ന ഇമോജി ഇട്ട് കയ്യടിക്കുമോ അതോ ?….
ഇവിടേം അത്രേ ഉള്ളു.

Leave a Comment