വീണ്ടും പ്രണയം പൂത്ത പയ്യന്നൂർ കോളേജ്…..

സജിൻ ചന്ദ്രൻ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മ്യൂസിക്കൽ ഷോര്‍ട്ട് ഫിലിം ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ എന്നിവരുടെ പേജിലൂടെയാണ് പുറത്തിറക്കിയത്. അശ്വിന്‍ രഞ്ജു സംഗീതം നല്‍കി സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയനായ അരുൺ രാജൻ ആണ് ഇതിലെ ഗാനം പാടിയിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് കാര്‍ത്തിക്ക്. പയ്യന്നൂര്‍ കോളേജിലും പരിസരത്തിലും ചിത്രീകരിച്ച ഈ മ്യൂസിക്കല്‍ ഷോര്‍ട്ട്ഫിലിമില്‍ ആതിര രാജ് നായികയായി എത്തുന്നു, കൂടാതെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലൂടെ ശ്രദ്ധേയനായ ഉണ്ണി രാജ് പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മഞ്ജുഷ അരുണ്‍ നിര്‍മ്മിച്ച ഈ മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം ഛായഗ്രഹണം നിര്‍വ്വഹിച്ചത് ഗൗതം ബാബുവാണ്.

 

 

Leave a Comment