( തൈര് )
സിനിമ മൊത്തത്തിൽ ഒരു ടോവിനോ ഷോ … ഒരല്പം പോലും തെറ്റാത്ത ഫോറെൻസിക്ക് വിദഗ്‌ധൻ … ഈ സിനിമയിലെ പോലീസുകാർ വെറും ഊളകൾ , തന്നിഷ്ടക്കാർ, അഹങ്കാരികൾ , ഒറ്റബുദ്ധികൾ ശ്ശെ … ഒരു മാതിരി പോലീസുകാർ അല്ലെ … ബട്ട് ടോവിനോ വേറെ ലെവൽ വാപ്പിച്ചിയുടെ ലെഗസി വരെ പെട്ടന്ന് കണ്ടുപിടിക്കും… ഇനി സിനിമയിലേക്ക് ഒന്നെങ്കിൽ ഈ സിനിമയുടെ തിരക്കഥ എഴുതിയത് നമ്മുടെ നാട്ടിൽ സി സി ടി വി കൊണ്ടുവരുന്നതിന് മുൻപ് ആണെന് തോനുന്നു… എന്നാലും തിരുവനന്തപുരത്ത് ഒരിടത്തും അതും ആശുപത്രിയിൽ പോലും സി സി ടി വി ഇല്ലന്ന് പറഞ്ഞാൽ ? .. എന്ത് കഷ്ടമാണ്…ഹേ… ഇവിടെ പട്ടാപ്പകലാണ് ഒരു റോഡിന്റെ സൈഡിൽ വണ്ടി കൊണ്ടിട്ട്‌ ഒരു കൊലയാളി ഡിക്കിയിൽ നിന്നും ഒരു കുഞ്ഞിനെയെടുത്ത് മറ്റേ സൈഡിൽ കിടക്കുന്നൊരു വണ്ടിയിൽ കൊണ്ടിടുന്നത് . അതും വലിയ വലിയ ഫ്‌ളാറ്റുകലൊക്കെയുള്ള സ്ഥലത്ത് അവിടെങ്ങും സി സി ടി വി പോയിട്ട് ഒറ്റ മനുഷ്യ കുഞ് പോലും ഇല്ല … ? .

ഇനിയിപ്പോ സി സി ടി വി എന്തെന്ന് അറിയാത്തവർ ആണ് അല്ലെങ്കിൽ അതിനെ എതിർത്ത ഒരു കൂട്ടം ജനങ്ങൾ ആണ് അവിടെ താമസിച്ചതെന്നു കരുതാം മാത്രമല്ല ആ ഫ്ലാറ്റ് സമുച്ചയത്തിലെ ആളുകളും ആ നാട്ടിലെ ആളുകളും ഒരുമിച്ച് ടൂർ പോയെന്നു കരുതി സമാധാനിക്കാം. പക്ഷെ പിന്നെയും ഉണ്ടല്ലോ നായകൻ പത്രക്കാരെയും ചാനലുകാരെയുമൊക്കെ വിളിച്ചു പ്രതിയെന്നു അനുമാനത്തിൽ എത്തിയ ഒരു പയ്യന്റെ ഫോട്ടോ കൊടുത്തിട്ടും… ഈ നാട്ടിലെ ആർക്കും അവനെ മനസിലായിട്ടില്ലേ… അതോ ഇനി മനസ്സിലാകാത്തത് പോലെ അവർ അഭിനയിച്ചതോ ? ( തൈര് ) കാരണം അടുത്ത സീനിൽ ആ പയ്യൻ ഒരു പ്രശ്നവുമില്ലാതെ ‌ ഒരു സംശയത്തിനും ഇട വരുത്താതെ ആരുടേയും കണ്ണിൽ പെടാതെയാണ് ( എന്നൊക്കെ കരുതിക്കോണം ) ഒരു ആശുപത്രിയിൽ കയറി ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത് … കണ്ടാൽ തന്നെ ആകെ ഒരു വശപ്പിശക് ഉള്ള ഒരു പയ്യൻ ആശുപത്രിയിൽ കേറി ഐ സി യു വരെ എത്തിയിട്ടും അവിടെ സെക്ക്യൂരിറ്റി ഇല്ല അറ്റൻഡർമാരും ഇല്ല എന്തോന്ന് ഹോസ്പിറ്റലാടെ ( സി സി ടി വി പിന്നെ നേരത്തെ ഇല്ലല്ലോ ) . പിന്നെ ഒരു ഉത്തരവാദിത്വവും ഇല്ലാത്ത കുറെ അധ്യാപകർ … കാര്യം മനസ്സിലായോ..? പറയാം ഒരു കുട്ടി സ്‌കൂളിൽ വരാതിരുന്നാൽ എല്ലാ കാലത്തും അധ്യാപകർ ആ വിഷയത്തെ സീരിയസ് ആയീ തന്നെ സമീപിക്കും … അത് ഉള്ളതാ പക്ഷെ ഫോറെൻസിക്കിലെ അധ്യാപകർ എന്തോന്നടെ … ഇതിപ്പോ ഒരു കുട്ടി കുറെ നാളായിട്ട് ക്‌ളാസിൽ വന്നില്ലെ … എന്നിട്ടും വല്ലാത്തോരു കെടുകാര്യസ്ഥത തന്നെ … ഇമ്മാതിരി അവസ്ഥ ഉണ്ടാക്കിയ ഈ സ്ക്രിപ്റ്റൻമാർ ഇതെവിടുന്ന വന്നടെ ..? (തൈര് ) കഴിഞ്ഞില്ല ഇനിയുമുണ്ട് രഞ്ജി പണിക്കറിന് ആ റിസർവോയർ നിന്ന് എങ്ങനെയാണ് ബർമാ കോളനിയിൽ നിന്നുള്ള മൂന്ന് ഡെഡ് ബോഡി കിട്ടുന്നത്? … അതിൽ തന്നെ ആ കേസുമായിട്ടുള്ള ആരെയും അറസ്റ്റ് ചെയ്യാതെ എങ്ങനെ ആണ് ഡെഡ് ബോഡിയുടെ ലൊക്കേഷൻ കിട്ടുന്നത്? … ( ഹോ മ്യാരകം ) അന്ന് കോളനിയിൽ കൊന്നത് ആയീ കണ്ടെത്തിയത് മൂന്ന് പേരുടെ ഇപ്പൊ ഒരു അഞ്ചു പേരുടെ കിട്ടി അപ്പൊ ടോട്ടൽ എട്ട് പേരെ കൊന്നിരുന്നോ ?

എന്നിട്ട് അവരുടെ ബോഡിയെ കുറിച്ച് പ്രേക്ഷകർ അറിയേണ്ട എന്ന് കരുതി പറയാൻ വിട്ടുപോയതാണോ .. അതോ എഡിറ്റർ കൈ വെച്ചപ്പോൾ തെറ്റിയതോ … എന്നാണേലും ഒന്നും മനസ്സിലായില്ല. എന്നാലും കരയിക്കുളം റിസർവോയർ സ്ഥലത്ത് ടോവിനോയെ എത്തിക്കാൻ രഞ്ജി പണിക്കരിന് എങ്ങനെ സാധിച്ചു … എന്ന് ഒരു പിടിയും കിട്ടുന്നില്ല… ഏറ്റവും വലിയ തമാശ ചെറുപ്പത്തിൽ നാട് വിട്ടു പോകുന്ന സൈക്കോ ചെക്കൻ എങ്ങനെയോ ഡോക്ടർ ആയി …? ( തൈര് ) പിന്നെ ആരും പ്രതീഷിക്കാത്തത് എന്ന് കരുതി സ്ക്രിപ്റ്റന്മാർ ഉണ്ടാക്കിയ ഊള ട്വിസ്റ്റും… കഷ്ടം തന്നെ. അവസാനമായി… ഹോസ്പിറ്റലിലും, പാർക്കിലുമൊക്കെ CCTV വെക്കാൻ മറന്നെങ്കിലും
കാട്ടിൽ അത് കറക്ട് ആയി
കൊണ്ട് വച്ച ആ സ്ക്രിപ്റ്റന്മാരുടെ മികവ് ആരും കാണാതെ പോവരുത്?. ( വല്യ തൈര് )

Related Article

Write a comment

Your email address will not be published. Required fields are marked *