ദേ ഇ മുതലാണ് ജെല്ലിക്കെട്ടിന്റെ ക്യാമെറാമാൻ

ഗിരീഷ് ഗംഗാധരൻ സൂപ്പെറാ

ഗിരീഷ് ഗംഗാധരൻ സൂപ്പെറാ “ക്യാമറ കൊള്ളാം” എന്ന് സിനിമ കാണുമ്പോൾത്തന്നെ പറയിപ്പിക്കുന്നത് ക്യാമറ വർക്ക് സിനിമയുടെ ഭാഷ്യത്തിനും മുകളിലേക്ക് വരുമ്പോഴാണ്. ഇപ്പോൾ ഇറങ്ങി ചർച്ചചെയ്യപ്പെട്ട മിക്കസിനിമകളിലും സിനിമയുടെ കഥാപരിചരണത്തോട് ചേർന്നുപോകുന്ന ഛായാഗ്രഹണം തന്നെയായിരുന്നു. അങ്കമാലിയുടെ കലുഷിത സ്വഭാവവും തദ്ദേശീയമായ പ്രകൃതിയും അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ കഴിവിനെ വെറും വിഷ്വൽ ട്രീറ്റ് എന്ന് പറഞ്ഞു ഒതുക്കിയാൽ അതൊരു കുറവാകും. സിനിമയുടെ ഗതിവേഗവും സീനുകളുടെ താളവും ചിലപ്പോൾ നിശ്ചയിക്കുന്നതുതന്നെ ക്യാമറയാണ്.

കവലയിൽ, തുറന്ന പ്രദേശത്ത്, ബാർ സ്റ്റെയർ കേസിൽ, കൂട്ടമായി, ഒറ്റയ്ക്ക്, ചേസ് എന്നിങ്ങനെ പല രീതിയിലുള്ള ഫൈറ്റുകളുണ്ട് സിനിമയിൽ. അവിടെ എപ്പോൾ വേണമെങ്കിലും ഒരു സംഘർഷം നടന്നേക്കാം എന്ന തോന്നലുണ്ടാക്കാൻ മാനസികമായി ഛായാഗ്രഹണം നമ്മെ സജ്ജരാക്കുന്നുണ്ട്. സിനിമയ്ക്കൊപ്പം നീങ്ങുന്ന, അതിഭാവുകത്വം തോന്നാത്ത ഫ്രെയിമുകൾ കൊണ്ട് തന്‍റെ brilliance വരച്ചുകാട്ടി. ഇത് പ്രത്യേകിച്ച് പ്രേക്ഷകന് അനുഭവപ്പെടാൻ കാരണം വളരെ നൈസർഗികമായിത്തന്നെ അത് ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ അദൃശ്യസാന്നിധ്യമായി നിൽക്കുന്നു എന്നതിനാലാണ്. ഭൂരിഭാഗവും ഹാൻഡ്ഹെൽഡ് ആണ് അദ്ദേഹത്തിന്റെ പ്രവർത്തന രീതി.

http://panagif.com/gif/hQU33LcDG/

കയ്യടക്കത്തോടെ, വൈകാരികമായ, പതിഞ്ഞതാളമുള്ള രംഗങ്ങളിലും പ്രേക്ഷകനെ ആ അങ്കമാലിയുടെ പ്രകൃതം പാടെ വിസ്മരിപ്പിക്കാനും പൂർണ്ണമായി കഥാപാത്രങ്ങളുടെ മൂഡിലേക്ക് കൊണ്ടെത്തിക്കാനും ഗിരീഷ് ഗംഗാധരനു കഴിയുന്നുണ്ട്. അദ്ദേഹത്തിന്റെ സിഗ്ഗ്നേച്ചർ വർക്ക് എന്നുവേണമെങ്കിൽ അങ്കമാലി ഡയറീസ് എന്ന സിനിമയിലെ ക്യാമെറ വർക്കിനെ വിശേഷിപ്പിക്കാം. തിരക്കഥയുടെ അവതരണത്തിൽ സംവിധായകൻ പ്രേക്ഷകനെ ചെന്നെത്തിക്കാൻ ശ്രമിക്കുന്നത് കൃത്യമായ നിയമങ്ങളോ ചട്ടങ്ങളോ ഒന്നുംതന്നെ ഇല്ലാത്ത തനി നാടൻ അടികൾക്കിടയിലാണ്. അതിന്റെ ഇടയിൽ പോലും പ്രേക്ഷകന് ഇത് ഫോളോ ചെയ്യാൻ ബുദ്ധിമുട്ടില്ലാതാക്കുന്നത് ഗിരീഷ് ഗംഗാധരന്റെ വ്യക്തമായ ഫോക്കസ് ആണ്.

http://panagif.com/gif/hQU33LcDG/

സിനിമയുടെ മൂഡിനേയും, രാഷ്ട്രീയത്തേയും ഉൾക്കൊണ്ടുകൊണ്ട് ക്യാമറയ്ക് കൃത്യമായി പ്രേക്ഷകനോട് സംവദിക്കാനാകണമെങ്കിൽ സിനിമയുടെ അവതരണത്തിൽ ക്ലോസ്ഡ് സ്പേസിലും, ചേയ്സിലും പോലും എത്രത്തോളം വൃത്തിയായി ക്യാമറ കഥാപാത്രങ്ങളെ പിന്തുടരുന്നു എന്നതിൽ നിന്നുമാണ് ഒരു നിരീക്ഷകൻ മനസ്സിലാക്കേണ്ടത്. അങ്കമാലി ഡയറീസ്, ഇപ്പോൾ അദ്ദേഹം ഏറ്റവും ഒടുവിൽ വർക്ക് ചെയ്ത ജല്ലിക്കെട്ടും ആയിക്കോട്ടെ ഇത്തരം സിനിമയുടെ ആത്മാവ് തന്നെ അതിന്റെ പ്രസന്റേഷൻ ക്രീയേറ്റീവിറ്റി എന്നീ ഘടകങ്ങൾ ആണ്. അവിടെ സംവിധായകനെക്കാളും തിരക്കഥാകൃത്തുക്കളെക്കാളും അധികം ആസ്വാദകർക്കിടയിൽ ഒരു ക്യാമെറമാന് സ്‌പേസ് വന്നിട്ടുണ്ടെങ്കിൽ കൂടുതൽ ഒന്നും പറയാനില്ല. ഗിരീഷ് ഗംഗാധരന്റെ കഴിവും ടൈമും.

Leave a Comment