ഗോൾഡ് മൂവി റിവ്യൂ …
നേരം പ്രേമം എന്നീ ചിത്രത്തിനു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗോൾഡ്. മാജിക്‌സിന്റെ ബാനറിൽ ലിസ്റ്റിംഗ് സ്റ്റീഫൻ പൃഥ്വിരാജ് പ്രൊഡക്ഷന്റെ സുപ്രിയ മേനോൻ ചേർന്നാണ് സിനിമയുടെ നിർമ്മാണം. പൃഥ്വിരാജ്യം നയൻതാരമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. പ്രേമത്തിനുശേഷം ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് അൽഫോൻസ് പുത്രൻ തന്റെ പുതിയ സിനിമയുമായി വരുന്നത്. ഓണത്തിന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നെങ്കിലും. പോസ്റ്റ് പ്രൊഡക്ഷൻ വർക്കിന് തുടർന്ന് റിലീസിംഗ് ഡേറ്റ് നീണ്ടു പോകുകയായിരുന്നു ഇന്ന് സിനിമ റിലീസ് ആയിരിക്കുന്നു.
ഔട്ട് ആൻഡ് ഔട്ട് അൽഫോൻസ് പുത്രൻ ഫിലിം. എങ്കിലും ഈ സിനിമ നേരവും പ്രേമവും വെച്ച് കമ്പയർ ചെയ്തു നോക്കിയാൽ തികച്ചും വ്യത്യസ്തമായ ഡിഫറെന്റ് ആയ ഒരു മേക്കിങ്. അൽഫോൻസ് പുത്രൻ സിനിമകൾക്കുള്ള യുണിക്ക് ആയിട്ടുള്ള മേക്കിങ് സ്റ്റൈൽ ഈ സിനിമയിലും പ്രതിഫലിച്ചു നിൽക്കുന്നു. പൃഥ്വിരാജ് ട്രൂ ഔട്ട് കോമഡി ചെയ്യുന്ന തികച്ചും എന്റർടൈൻമെന്റ് ആയ ഒരു സിനിമ. സിനിമയുടെ ചെറിയ സീനിൽ പോലും വന്നു പോകുന്ന മെയിൻ സ്ട്രീം ആക്ടേഴ്സ് ആണ്. സ്പോയിലർ ആവുന്നതുകൊണ്ട് അതിവിടെ പറയുന്നില്ല. വളരെ മികച്ച ഒരു സ്റ്റാർ കാസ്റ്റ് ആണ് സിനിമയുടേത്. ഇതിലെ താരനിര എണ്ണാൻ തുടങ്ങിയാൽ തീരില്ല. പ്രേമത്തിലും നേരത്തിലും ഒക്കെ അൽഫോൺസ് പുത്രന്റെ സിനിമകളിൽ ഉണ്ടായിരുന്ന എല്ലാ അഭിനേതാക്കളും ഈ സിനിമയിലും വലതും ചെറുതുമായ റോളുകളിൽ ഉണ്ട്. പ്രത്യേകിച്ച് വലിയ പബ്ലിസിറ്റി ഒന്നുമില്ലാതെ, ട്രെയിലർ പോലുമില്ലാതെ വന്ന ഒരു സിനിമയാണ് ഇത്. സിനിമ പ്രമോഷന് വേണ്ടിയിട്ടുള്ള ഒരു കാര്യവും ഈ സിനിമയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്നുള്ളതാണ് വാസ്തവം. ചിത്രത്തിന്റെ സംഗീത സംവിധായകൻ ശബരീഷ് വർമ്മയാണ്.