ഹോം- മലയാളിയുടെ വീട്ടിലേക്കൊരു എത്തിനോട്ടം

Home Review

ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് റോജിൻ തോമസ് കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രമാണ് ഹോം. മലയാള സിനിമയിലെ യുവതാര നിരയിലെ പ്രിയതാരമായ ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, മഞ്ജുപിള്ള, നെൽസൺ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.

സാധാരണ ജീവിതത്തിലെ അനിശ്ചിതത്വങ്ങളും പോരാട്ടങ്ങളും വിശദീകരിക്കുന്ന ഒരുപാട് ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഹോം എന്ന സിനിമ ഒരുപാട് വ്യത്യസ്ത നിറഞ്ഞതാണ്. കാണുന്ന ഓരോ വ്യക്തിയിലും ഉണ്ടാക്കുന്ന പ്രതിഫലനം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ്.

ഒറ്റവരിയിൽ പറഞ്ഞാൽ എന്നാൽ ഒരു കുടുംബത്തിലേക്ക് കഥാകാരൻ നടത്തിയ ഒളിഞ്ഞുനോട്ടം തന്നെയാണ് ഈ സിനിമ. അത്ര വ്യക്തവും കൃത്യവുമായി ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ വെള്ളിത്തിരയിലെത്തിക്കാൻ എഴുത്തുകാരന് നൂറുശതമാനവും കഴിഞ്ഞു എന്ന് ഉറപ്പിച്ചു പറയാം. കാരണം ഇതിലെ ഓരോ കഥാപാത്രവും നമുക്കുചുറ്റും, അല്ല നമുക്കൊപ്പം ഒരു വീടിൻറെ ഉള്ളിൽ താമസിക്കുന്നവർ തന്നെയാണ്.

ഇതിൽ എടുത്തു പറയേണ്ട ഒരു കാര്യം ഈ സിനിമയുടെ കേന്ദ്ര ആശയമായ പരിഗണന ആണ്. പക, വൈരാഗ്യം, പ്രണയം, ദുരഭിമാനം ഇവയെല്ലാം കേന്ദ്ര കഥാപാത്രങ്ങളായ സിനിമകൾ മികച്ച വിജയം വിജയം നേടുന്നത് നമ്മൾ കണ്ടു. ഈ സിനിമയുടെ ആശയത്തോട് അൽപമെങ്കിലും യോജിക്കുന്ന ചില കഥകളും സിനിമകളും മലയാളസിനിമയിൽ മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ കണ്ടതിനുശേഷം ഇത്രയും കുളിർമ തോന്നുന്ന അല്ലെങ്കിൽ സന്തോഷം തോന്നുന്ന ഒരു ചിത്രം ഈ വിഭാഗത്തിൽ ആദ്യം ആണ്. മുകളിൽ പറഞ്ഞ വിഷയങ്ങൾക്ക് സപ്പോർട്ട് ചെയ്യുന്ന രീതിയിൽ മാത്രം കണ്ടുവരുന്ന ഒന്നാണ് പരിഗണന എന്നത് സിനിമകളിൽ ചില സീനുകളിൽ മാത്രം ഒതുങ്ങി പോകുന്ന ആശയത്തെ ഒരു കഥയാക്കി ജനങ്ങളിലേക്ക് എത്തിച്ചപ്പോൾ ഒരു വിജയമായി എന്നു വേണം വിശ്വസിക്കാൻ, കാരണം അത്രയും മികച്ച ഒരു ചിത്രമായിരുന്നു ഹോം.

ഈ ചിത്രം കണ്ടതിനുശേഷം ഓണം ഒരു തവണയെങ്കിലും തൻറെ മാതാപിതാക്കളോട് അടുത്തിരുന്ന്, കുട്ടിക്കാലത്തെ പോലെ സംസാരിക്കാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയും ഉണ്ടാകില്ല. അതേപോലെ പ്രായത്തിൻ്റെ ചപലതകൾ മാറ്റി വെച്ച് രക്ഷിതാക്കളെ ലോകത്തിലെ ഏറ്റവും വലിയ പ്രചോദനം ആയി കാണാൻ നമ്മൾ ശ്രമിക്കും.

ഒറ്റവരിയിൽ പറഞ്ഞാൽ തൻ്റെ മകൻറെ മുൻപിൽ ജീവിതകാലം മുഴുവൻ വൻ പരാജയമായി ജീവിച്ച ഒരു വ്യക്തി, അവനു മുന്നിൽ വലിയൊരു ഒരു വിജയമാകുന്നു. അതാണ് ഹോം.

മറ്റു സിനിമകളിൽ കാണുന്നതുപോലുള്ള ഉള്ള നാടകീയ സംഭവങ്ങൾ ഉണ്ടെങ്കിലും അതിശയിപ്പിച്ചത് സിനിമയുടെ ക്ലൈമാക്സ് ആയിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അവസാനം കാഴ്ചക്കാരന് നൽകാൻ സംവിധായകനു കഴിഞ്ഞു.

മലയാളിക്ക് മലയാള സിനിമ പ്രവർത്തകരുടെ ഓണ സമ്മാനമാണ് ഹോം എന്ന ചലച്ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

*

Lost Password