Cinemamohi
  • Home
  • Filim News
  • Review
  • Videos
  • About us
  • Contact Us
No Result
View All Result
  • Home
  • Filim News
  • Review
  • Videos
  • About us
  • Contact Us
No Result
View All Result
Cinemamohi
No Result
View All Result

ഇന്ത്യന്‍ സിനിമ ആദ്യസംരംഭങ്ങള്‍

Rinse Kurian by Rinse Kurian
October 12, 2019
in Cinema and Drama, Profile Story
0
ഇന്ത്യന്‍ സിനിമ ആദ്യസംരംഭങ്ങള്‍

ഇന്ത്യൻ സിനിമ: ഇന്ത്യയുടെ സിനിമാ വ്യവസായത്തെ ഇന്ത്യൻ സിനിമ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഓരോ വർഷവും വിവിധ ഭാഷകളിലായി 1,600 ചിത്രങ്ങൾ നിർമ്മിക്കുന്നുണ്ട്. മറ്റേതൊരു രാജ്യത്തെ സിനിമയെക്കാളും ഇന്ത്യൻ സിനിമയാണ് കൂടുതൽ ആളുകൾ കാണുന്നത്. 2011 ൽ 3.5 ബില്ല്യൺ ഇന്ത്യൻ സിനിമാ ടിക്കറ്റുകൾ ലോകമെമ്പാടും വിറ്റുപോയി. ഇത് ഹോളിവുഡിനേക്കാൾ 900,000 കൂടുതലാണ്. 2013-ൽ പുറത്തിറങ്ങിയ സിനിമകളുടെ കണക്കെടുപ്പ് പ്രകാരം, ഇന്ത്യ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു, തൊട്ടുപിന്നാലെയാണ് നോളിവുഡ്, ഹോളിവുഡ്, ചൈന. 2012 ൽ 1,602 ഫീച്ചർ ഫിലിമുകൾ ഇന്ത്യയിൽ പുറത്തിറങ്ങി. 2011-ൽ ഇന്ത്യൻ സിനിമാ വ്യവസായം 1.86 ബില്യൺ ഡോളറിന്റെ (93 ബില്ല്യൺ ഡോളർ) വരുമാനം നേടി. 2015 ൽ, ഒരു ബില്യൺ യുഎസ് ഡോളറിന്റെ മൊത്തം ബോക്സ് ഓഫീസ് വിജയമായിരുന്നു ഇന്ത്യയുടേത്.

ഇന്ത്യൻ സിനിമ ആഗോളതലത്തിൽ വിപണനം ചെയ്യപ്പെടുന്നുണ്ട്. ഏഷ്യയിലും, യൂറോപ്പിലും, ഗ്രേറ്റർ മിഡിൽ ഈസ്റ്റിലും, വടക്കേ അമേരിക്കയിലും, കിഴക്കൻ ആഫ്രിക്കയിലുടനീളവും, മറ്റെല്ലായിടത്തും, 90 രാജ്യങ്ങളിലായി, ഇന്ത്യയുടെ ചലച്ചിത്രങ്ങൾ വിപണനം ചെയ്യപ്പെടുന്നു. ദംഗൽ എന്ന ഹിന്ദി ചിത്രത്തിന് ലോകമെമ്പാടുമായി ലഭിച്ച കളക്ഷൻ 300 മില്ല്യൻ ഡോളർ, ഇത് 2000 ൽ ഇന്ത്യൻ സിനിമയുടെ മൊത്ത വരുമാനം 1.3 ബില്യൺ യു.എസ് ഡോളറായിരുന്നു. ബോക്സ് ഓഫീസ് വരുമാനത്തിന്റെ 43% പ്രതിനിധീകരിയ്ക്കുന്ന ഹിന്ദി ഭാഷ ചലച്ചിത്ര വ്യവസായമാണ് ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, തുളു എന്നീ ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമാ വ്യവസായ വരുമാനം 36 ശതമാനമാണ്.

ആദ്യസംരംഭങ്ങള്‍

സിനിമ വ്യെവസായം എന്നത്, അമേരിക്കയിലും യൂറോപ്പിലും എന്നപോലെ ഇന്ത്യയിലും ഏതാണ്ട് ഒരു പോലെ തന്നെ ആയിരുന്നു എന്ന് വേണം കരുതാൻ കാരണം ഇന്ത്യയിലും ചലച്ചിത്രത്തിന്റെ തുടക്കം ഒരു വിനോദവ്യാപാരമെന്ന നിലയ്ക്കായിരുന്നു. വിദേശങ്ങളിലെ ശാസ്ത്ര സാങ്കേതിക രംഗത്ത് ഉണ്ടാകുന്ന നേട്ടങ്ങള്‍ അപ്പപ്പോള്‍ തന്നെ ഇന്ത്യയിലും പ്രചരിപ്പിക്കാന്‍ സന്നദ്ധതകാണിച്ചുപോന്ന മുംബൈയിലെയും കൊല്‍ക്കത്തയിലെയും മദ്രാസിലെയും വ്യവസായികളില്‍ ചിലരാണ് ഇക്കാര്യത്തില്‍ മുന്‍കൈ സിനിമയുടെ ഇന്ത്യയിലെ വിപണിയെ മുൻകൂട്ടി കണ്ടവർ. മുംബൈയില്‍ ഒരു ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്ന ഹരിശ്ചന്ദ്ര സഖാറാം ഭത്വദേക്കര്‍, എഡിസന്റെ വിറ്റാസ്കോപ്പിനെപ്പറ്റിയും ( Vitascope was an early film projector first demonstrated in 1895 by Charles Francis Jenkins and Thomas Armat. They had made modifications to Jenkins patented Phantoscope, which cast images via film and electric light onto a wall or screen ), പാരിസിലെ സിനിമാ പ്രദര്‍ശനത്തെക്കുറിച്ചും അറിഞ്ഞപ്പോള്‍ തന്നെ ലണ്ടനില്‍നിന്ന് ഒരു ചലച്ചിത്രക്യാമറ വരുത്തി. അക്കാലത്ത് ഇന്ത്യയിൽ ഗുസ്തിമത്സരം എന്നാൽ ഇന്നത്തെ ക്രിക്കറ്റ് എങ്ങനെയാണോ അതുപോലെ ആയിരുന്നു. അന്ന് ലോണ്ടനിൽ നിന്നും കൊണ്ടുവന്ന ചലച്ചിത്രക്യാമെറ കൊണ്ട് ഒപ്പിയെടുത്തതും മുംബൈയിലെ ഒരു ഗുസ്തി മത്സരമായിരുന്നു. അതായിരുന്നു ഈ ക്യാമറ ആദ്യം സെല്ലുലോയ്ഡില്‍ പകര്‍ത്തിയ ദൃശ്യം. ഒരു പ്രൊജക്റ്ററും പ്രദര്‍ശനത്തിനായി കുറെ ചിത്രങ്ങളും അദ്ദേഹം വിദേശത്തു നിന്നു വരുത്തി. 1901-ല്‍ മറ്റൊരു ലഘുചിത്രവും അദ്ദേഹം തയ്യാറാക്കി. സംസ്കൃതപണ്ഡിതനും നാസിക് സ്വദേശിയും ആയ ദാദാസാഹിബ് ദണ്ഡിരാജ് ഗോവിന്ദ ഫാല്‍ക്കെ (1870-1944) ലണ്ടനില്‍ നിന്നു വരുത്തിയ ക്യാമറ ഉപയോഗിച്ച് നിര്‍മിച്ച ‘ഹരിശ്ചന്ദ്രയും’ (1913), ‘ഭാസ്മാസുരമോഹിനി’യും (1914), സത്യവാന്‍ സാവിത്രിയും (1914), ‘ലങ്കാദഹന’വും (1917) അദ്ദേഹത്തിന് ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്ന സ്ഥാനം നേടിക്കൊടുത്തു. 1913 മേയ് 8-ന് ‘രാജാ ഹരിശ്ചന്ദ്ര’ ആദ്യമായി മുംബൈയിലെ കോറനേഷന്‍ തിയെറ്ററില്‍ പ്രദര്‍ശിപ്പിച്ചു. 1902-ല്‍ കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ബയോസ്കോപ്പ് പ്രദര്‍ശനം നടത്തിയ ജാംഷെഡ്ജി ഫ്രാംജിമദന്‍ പിന്നീട് വന്‍തോതില്‍ ചലച്ചിത്രനിര്‍മാണവും വിതരണവും പ്രദര്‍ശനവും നടത്തി. ടെന്റ് സിനിമാപ്രദര്‍ശനംവഴി ധനംസമ്പാദിച്ച അബ്ദുള്ള യൂസഫലിയും അര്‍ദേശിര്‍ ഇറാനിയും മുംബൈയിലെ വിപുലമായ ചലച്ചിത്രനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമിട്ടു. ഇന്ത്യയിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം തിയെറ്ററുകളുടെ എണ്ണം ക്രമേണ ഉയര്‍ന്നു. ഷോ ബിസിനസ്സില്‍നിന്നുള്ള ലാഭം വര്‍ധിച്ചപ്പോള്‍ സിനിമാനിര്‍മാണം അംഗീകൃതവ്യവസായമായിത്തീരുകയും സംഘടിത സ്റ്റുഡിയോകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.

പൂണെയിലെ പ്രഭാതും കൊല്‍ക്കത്തയിലെ ന്യൂ തിയെറ്റേഴ്സും മുംബൈയിലെ ബോംബെ ടാക്കീസും ഇന്ത്യന്‍ സിനിമയില്‍ ഈ രംഗത്ത് പുതിയ കാലത്തിന്റെ വരവ് വിളിച്ചറിയിച്ചു. ദേവകീബോസ്, നീതീന്‍ ബോസ്, കെ.എല്‍. സൈഗാള്‍, ബറുവ, ദുര്‍ഗാഖോട്ടേ തുടങ്ങിയ ചലച്ചിത്രകാരന്മാരെ അവതരിപ്പിച്ച ന്യൂ തിയെറ്റേഴ്സ് ‘ചണ്ഡീദാസ്’, ‘പുരാണഭക്തി’, ‘ഭാഗ്യചക്ര’, ‘ദേവദാസ്’ തുടങ്ങിയ ചിത്രങ്ങളുടെ പ്രശസ്തി വര്‍ധിപ്പിച്ചു. സൈഗാളിന്റെ ഗാനങ്ങള്‍ ജനങ്ങളുടെ ചുണ്ടുകളിലും ഹൃദയങ്ങളിലും ചാരുതയാര്‍ന്ന പുതിയ ലയങ്ങള്‍ സൃഷ്ടിച്ചു. മുംബൈ ഫിലിം വ്യവസായത്തിന്റെ സ്ഥാപകനായ ദ്വാരകാദാസ് നാരായണ്‍ദാസ് സമ്പത്ത് കോഹിന്നൂര്‍ ഫിലിം കമ്പനിയിലൂടെ നൂറോളം കഥാചിത്രങ്ങള്‍ നിര്‍മിച്ച് പുറത്തിറക്കി. അര്‍ദേഷിര്‍ ഇറാനി നിര്‍മിച്ച് 1931-ല്‍ പ്രദര്‍ശിപ്പിച്ച ആദ്യത്തെ ഇന്ത്യന്‍ ശബ്ദചലന ചിത്രമായ ‘ആലംആര’ അവിസ്മരണീയമായ ഒരു സാംസ്കാരിക സംഭവമായിരുന്നു. അദ്ദേഹം പിന്നീടു ആരംഭിച്ച ഇംപീരിയല്‍ ഫിലിം കമ്പനിയിലൂടെ അരങ്ങേറ്റം നടത്തിയ പൃഥ്വിരാജ് കപൂറും, മെഹ്ബൂബും, എ.ആര്‍. കര്‍ദാറും, ജാല്‍ മര്‍ച്ചന്റും, എല്‍.വി. പ്രസാദും ഇന്ത്യന്‍ സിനിമയ്ക്കു വിലപ്പെട്ട സംഭാവന നല്കി. മറാത്തി, ബംഗാളി, ഗുജറാത്തി, തെലുഗു എന്നീ ഭാഷകളിലുള്ള നിരവധി ചിത്രങ്ങളും ആദ്യത്തെ തമിഴ്ചിത്രമായ കാളിദാസനും ഇറാനിയുടെ സൃഷ്ടികളാണ്. ഒരു കലാരൂപമെന്ന നിലയ്ക്കും വ്യവസായമെന്ന നിലയ്ക്കും സമൂഹത്തില്‍ അംഗീകാരം ലഭിച്ചതോടെ അഭ്യസ്തവിദ്യരായ അനേകം ചെറുപ്പക്കാര്‍ ഈ രംഗത്ത് നിലയുറപ്പിച്ചു.

ചരിത്രത്തിന്റെ വാൽക്കഷ്ണം : 1896-ലെ ലുമിയർ ബ്രതേഴ്സിന്റെയും റോബർട്ട് പോളിന്റെയും ലണ്ടണിലെ ചലച്ചിത്രപ്രദർശനത്തിന് ശേഷം അവർ 1896 ത്തിൽ തന്നെ ബോംബെയിലും ഒരു പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി. ഇതോടുകൂടിയാണ് ഇന്ത്യയിൽ ചലച്ചിത്ര വ്യവസായത്തിന്റെ വേരുകൾ പൊട്ടി മുളക്കുന്നത്.

Previous Post

സിനിമയും സ്പെഷ്യൽ ഇഫക്ട്സും

Next Post

ക്രിസ്റ്റഫർ നോളനും ആസ്വാദകരും

Next Post
ക്രിസ്റ്റഫർ നോളനും ആസ്വാദകരും

ക്രിസ്റ്റഫർ നോളനും ആസ്വാദകരും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Latest Movie News

  • തെലുങ്ക് റീമേക്കിങ്ങിനൊരുങ്ങി പൊറിഞ്ചു മറിയം ജോസ്
  • ചൊവ്വര ജനരഞ്ജിനി വായനശാലയുടെ നേതൃത്വത്തിൽ ‘ജനരഞ്ജിനി ഫിലിം സൊസൈറ്റി ‘ രൂപീകരിച്ചു.
  • ‘ഗോൾഡിനെ കുറിച്ചൊള്ള നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം; അത് കേൾക്കുമ്പോൾ കിട്ടുന്ന സുഖമുണ്ടല്ലോ..’ : അൽഫോൺസ് പുത്രൻ
  • നടൻ കൊച്ചു പ്രേമൻ അന്തരിച്ചു
  • ‘അവതാര്‍ 2’ കേരളത്തില്‍ റിലീസ് ചെയ്യും.

Custom Services

  • Home
  • Now Playing
  • Top rated
  • About us
  • Disclaimer
  • Privacy Policy
  • Contact Us

© 2023 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • Filim News
  • Review
  • Videos
  • About us
  • Contact Us

© 2023 JNews - Premium WordPress news & magazine theme by Jegtheme.