ഫിലിം സൊസൈറ്റി ഉത്ഘാടനവും, സിനിമാപ്രദർശനവും

ചൊവ്വര ജനരഞ്ജിനി വായനശാലയുടെ ആഭിമുഖ്യത്തിൽ രൂപീകൃതമായ ജനരഞ്ജിനി ഫിലിം സൊസൈറ്റിയുടെ ഉത്ഘാടനം ചലച്ചിത്ര അക്കാദമി അംഗവും, സിനിമാ സംവിധായകനും നിർമ്മാതാവുമായ മമ്മി സെഞ്ച്വറി നിർവ്വഹിച്ചു. ഫിലിം സൊസൈറ്റി പ്രസിഡന്റ് അനീഷ് പുത്തൻവേലി അദ്ധ്യക്ഷനായി. സെക്രട്ടറി ഷിജോ വർഗീസ് സ്വാഗതം ആശംസിച്ചു. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ. സി. മാർട്ടിൻ, പാറക്കടവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ഷബീർ അലി, ലൈബ്രറി താലൂക്ക് കൗൺസിൽ സെക്രട്ടറി അഡ്വ. വി. കെ. ഷാജി, സിനിമാ നടൻ ജെയിംസ് പാറയ്ക്ക, വാർഡ് മെമ്പർ കെ. പി. സുകുമാരൻ,മുരളി പുത്തൻവേലി, മഞ്ജു നവാസ്, വായനശാല സെക്രട്ടറി കെ. ജെ. ജോയ്, പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ, പി. ടി. പോളി എന്നിവർ സംസാരിച്ചു. മീന വേലായുധൻ കൃതജ്ഞത രേഖപ്പെടുത്തി.നിരവധി സിനിമാപ്രവർത്തകരും, കലാ -സാഹിത്യ, രാഷ്ട്രീയ രംഗത്തുള്ളവരും പരിപാടിയിൽ പങ്കെടുത്തു.തുടർന്ന് പത്താം നിലയിലെ തീവണ്ടി എന്ന സിനിമയുടെ പ്രദർശനവും നടന്നു.

Leave a Comment