പഴയ RX 100 ബൈക്ക് എടുത്ത് ഉയര്‍ത്തി ജോജു ജോർജ് : പീസ് സിനിമയുടെ ലൊക്കേഷന്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച് നവാഗതനായ സൻഫീർ.കെ കഥയെഴുതി സംവിധാനം ചെയ്യുന്ന ജോജു ജോർജ് നായകനായ പീസ് എന്ന സിനിമയുടെ ചിത്രീകരണം നേരത്തേ നവംബർ 16ന് തൊടുപുഴയിൽ തുടങ്ങിയിരുന്നു.
സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി അര്ജുന്‍ സിംഗ് തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ക്യാമറ ഷമീർ ഗിബ്രൻ, സംഗീതം ജുബൈർ മുഹമ്മദ്, എഡിറ്റർ നൗഫൽ അബ്ദുള്ള, ആർട്ട്‌
ശ്രീജിത്ത് ഓടക്കാലി, , പ്രൊജക്ട് ഡിസൈനർ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സക്കീർ ഹുസൈൻ,ഫഹദ്, കോസ്ട്യും ഡിസൈനിങ് ജിഷാദ്, മേക്കപ്പ് ഷാജി പുൽപ്പള്ളി, സ്റ്റിൽസ് ജിതിൻ മധു, ചീഫ് അസോ: ഡയറക്ടർ കെ.ജെ വിനയൻ, അസോ: ഡയറക്ടർ മുഹമ്മദ് റിയാസ്. അസ്സോസിയേറ്റ് ക്യാമറ ഉണ്ണി പാലോട്

Leave a Comment