ശക്തമായ ഒരു രാഷ്ട്രീയം പറയുന്ന ചിത്രമാണ് ജോക്കർ. ഒപ്പം ഒരു മികച്ച സിനിമയും

ഹീത്ത് ലെഡ്ജർ എന്ന നടൻ അവിസ്മരണീയമാക്കിയ വേഷമായ ജോക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അദ്ദേഹം സെറ്റ് ചെയ്ത നിലവാരത്തിനപ്പുറത്തേക്ക് എന്നാൽ ലെജറിന്റെ സ്വാധീനം മാത്രമല്ലാതെ അവതരിപ്പിക്കാൻ ആർക്കു സാധിക്കും എന്നതിനുത്തരം ഇൻ വാക് ദി ലൈൻ,മാസ്റ്റർ,ഗ്ലാഡിയേറ്റർ,ഹേർ എന്നീ ചിത്രങ്ങളിലൂടെ നമുക്ക് നൽകിയിട്ടുള്ള നടനാണ് ഫീനിക്സ്. ഫീനിക്സ് എന്തുകൊണ്ട് ജോക്കർ എന്നതിന്റെ ഉത്തരം ആർതർ ഫ്‌ളക്ക് എന്ന പേരിലൂടെ അയാളുടെ ബാല്യകാലത്തെ അപകർഷതകൾ,മോശപ്പെട്ട അനുഭവങ്ങൾ,ട്രോമ,തിരസ്കാരങ്ങൾ എങ്ങനെയാണ് ജോക്കർ എന്ന പുതിയ ഐഡന്റിറ്റിയിൽ എത്തിക്കുന്നു എന്നതിന്റെ കൂടെ ഉത്തരമായിരിക്കും ജോക്കർ എന്നാണ് കരുതുന്നത്. 70കളിൽ അമേരിക്കയിൽ സജീവമായ ഹിപ്പി കൾച്ചറിന്റെ ഭാഗമായ ഇതിൽ സ്വതന്ത്രമായ ലൈംഗികത,അലഞ്ഞു തിരിഞ്ഞുള്ള കമ്മ്യൂണിറ്റി ജീവിതം എന്നിവ ഭാഗങ്ങളായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹീറോ സിനിമ സൂയിസൈഡ്‍ സ്‍ക്വാഡില്‍ ജോക്കര്‍ ആയി നടന്‍ ജെയെഡ്‍ ലെറ്റോ വേഷമിട്ടിരുന്നു. പുതിയ ജോക്കറാകുന്നത് ഓസ്കാർ ജേതാവ് ഡികാപ്രിയോ ആണ് എന്നാണ് ആദ്യം എല്ലാവരും കരുതിയിരുന്നത്. അതിനുശേഷമാണ് ഗ്ലാഡിയേറ്ററിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായ നടൻ വൊക്വീൻ ഫീനിക്സിന് നറുക്ക് വീണത്.

സഹോദരൻ റിവറിന്റെ മരണശേഷം 95ൽ in die for എന്ന ചിത്രത്തിലൂടെയാണ് ഫീനിക്സ് തിരിച്ചെത്തുന്നത്. ശേഷം 200ൽ quills,gladiator എന്നിങ്ങനെ ചിത്രങ്ങളിൽ അഭിനയിച്ചു. ചിത്രത്തിലെ പ്രകടനം ഓസ്കാർ നോമിനേഷൻ നേടി. 2005ൽ in walk the line എന്ന ചിത്രത്തിൽ വീണ്ടും നോമിനേഷൻ നേടി. ഈ കാലയളവിൽ ഫീനിക്സ് മദ്യപാനത്തിന് അടിമപ്പെടുകയും റീഹാബ് സെന്ററിൽ പ്രവേശിക്കപ്പെടുകയും ചെയ്തു. തന്റെ ആ കഴിഞ്ഞ കാലത്തെ കുറിച്ച് ഫീനിക്സ് പറഞ്ഞത് ഓർക്കുന്നു ” ആ കാലങ്ങളിൽ എനിക്ക് യാതൊന്നും ചെയ്യുവാനായി ഉണ്ടായിരുന്നില്ല. കുടിക്കും തീരും വരെയും കുടിക്കും അങ്ങനെയായിരുന്നു അന്നത്തെ ജീവിതം”. ഇത്തരത്തിൽ അസാധാരണമായ പല കാര്യങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിൽ പിന്നെയും സംഭവിച്ചു. ഒരു തവണ കാർ ആക്‌സിഡന്റ്, റോക്ക് ബാൻഡ് ആരംഭിക്കുന്നു എന്ന രീതിയിൽ ചാനലുകളിൽ വ്യത്യസ്തമായി പെരുമാറുന്ന ഫീനിക്സ്,ഒരുപാട് സംസാരിക്കുന്ന ഒരാൾ. താടിയും മുടിയും നീട്ടി അത്തരത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു.

2012ൽ the master എന്ന ചിത്രത്തിലെ മദ്യപാനിയായ വാർ വെറ്ററൻ വേഷത്തിലൂടെ ഫീനിക്സ് വീണ്ടും സിനിമയിലേക്ക് സജീവമായി തിരികെ എത്തി. വളരെയധികം സങ്കീർണതകൾ നിറഞ്ഞ മാസ്റ്ററിലെ വേഷം വളരെ മനോഹരമായാണ് ഫീനിക്സ് പകർത്തി വെച്ചത്. ശേഷം her എന്ന ചിത്രത്തിലെ തിയോഡർ എന്ന വേഷവും ഫീനിക്സ് മനോഹരമാക്കി. തുടർന്ന് അങ്ങോട്ട്‌ വീണ്ടും അഭിനയപ്രാധാന്യമാർന്ന സങ്കീർണമായ വേഷങ്ങൾ. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനിൽ നിന്ന് പിന്നീട് ജോക്കറായിമാറിയ ആര്‍തര്‍ ഫ്ലെക്ക് എന്ന കഥാപാത്രമായാണ് വോക്വീൻ ഫീനിക്സ് എത്തുന്നത്. ജോക്കറിന്‍റെ അമ്മ പെന്നി എന്ന കഥാപാത്രമായി ഫ്രാൻസെസ് കോൺറോയാണ് അഭിനയിക്കുന്നത്. ജോക്കറിന്‍റെ പ്രണയിനിയായ സോഫി എന്ന കഥാപാത്രമായി സേസി ബീറ്റ്സാണ് അഭിനയിക്കുന്നത്. അതിശയിപ്പിക്കുന്ന അഭിനയമാണ് വോക്വീന്‍ ഫീനിക്സ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്. 1985-ൽ കിഡ്സ് ഡോണ്ട് ടെൽ എന്ന ചിത്രത്തിലൂടെയാണ് വോക്വീൻ ഫീനിക്സ് സിനിമയിലേക്കെത്തിയത്. 2000-ത്തിൽ ഗ്ലാഡിയേറ്ററിലെ കൊമ്മൊഡസ് എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞവര്‍ഷം മേരി മഗ്ദലിൻ, ദ സിസ്റ്റേഴ്സ് ബ്രദേഴ്സ് എന്നിവയായിരുന്നു വോക്വീന്‍റെ ചിത്രങ്ങള്‍. ഈ വര്‍ഷം വോക്വീൻ അഭിനയിക്കുന്ന ആദ്യ ചിത്രവുമാണ് ജോക്കര്‍.

ജോക്കർ വെറുമൊരു ജോക്കല്ല.. ജോക്കർ എന്ന കഥാപാത്രത്തോടുള്ള ആരാധന കൊണ്ടു മാത്രം കണ്ടു കയ്യടിച്ചു പോരേണ്ട ഒന്നല്ല… ശക്തമായ ഒരു രാഷ്ട്രീയം പറയുന്ന ചിത്രമാണ് ജോക്കർ. ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന ഒരു അഭിപ്രായം പറയാം
“നിനക്ക് ദിനവും മൂന്നു നേരം ഭക്ഷണം കിട്ടാറുണ്ടോ? നിനക്ക് താമസിക്കാൻ അടച്ചുറപ്പുള്ള വീടുണ്ടോ? നീ പറയുന്നതു കേൾക്കാനും ശ്രദ്ധിക്കാനും ആരെങ്കിലുമൊക്കെയുണ്ടോ? നിന്റെ രക്ഷിതാക്കൾ നിന്നെ നന്നായി പരിപാലിച്ചിട്ടുണ്ടോ? നിന്റെ കുട്ടിക്കാലം രസമുള്ളതായിരുന്നോ? നിന്റെ വരവിനായി സ്നേഹത്തോടെ കാത്തിരിക്കുന്ന കുടുംബമുണ്ടോ നിനക്ക്? നിന്റെ കയ്യിൽ പണമുണ്ടോ? ജോലിയുണ്ടോ?
ഇതിനെല്ലാം ‘yes’ എന്നുത്തരം പറയാൻ കഴിഞ്ഞാൽ നീ സന്തുഷ്ടനും നല്ലവനും നന്മയുള്ളവനുമായിത്തീരും… കുറച്ചെങ്കിലും ചോദ്യങ്ങൾക്ക് ‘yes’ പറയാൻ കഴിഞ്ഞാലും നിനക്ക് ഒരല്പം ശ്രമത്തോടെ അതൊക്കെ ആയിത്തീരാം… പക്ഷെ ഒന്നിനും ‘yes’ എന്നുത്തരം പറയാൻ കഴിഞ്ഞില്ലെങ്കിലോ? എത്ര ശ്രമിച്ചാലും നിനക്ക് നല്ലവനും നന്മമരവും ആവാൻ കഴിയില്ല.. ആവാൻ നിന്നെയവർ സമ്മതിക്കില്ല സഹായിക്കില്ല… അവർ നിന്നെ നോക്കി ചിരിക്കും… ഒരു ഒന്നാന്തരം കോമാളിയെ കണ്ടതു പോലെ… അപ്പോൾ നീ എന്തു ചെയ്യും? JOKER എന്ന ചിത്രം ഇതിനുത്തരം തരുന്നു”.

ജോക്കർ കണ്ട പ്രേക്ഷകന് ഒരു പക്ഷെ ഇത്തരം ഒരു ആശയം തോന്നിയതിൽ ഒരുപാട് ശരിയും തെറ്റും ഉണ്ട്, തല്ക്കാലം അത് വായനക്കാരുടെ ഇഷ്ടത്തിന് വിടുന്നു. പക്ഷെ ശ്രദ്ധിക്കേണ്ട ഒന്ന് ഇത്തരം ഒരു അഭിപ്രായം കാഴ്ചക്കാരാണ് തോന്നിയെങ്കിൽ സിനിമ അദ്ദേഹത്തെ സ്വാധിനിച്ചിട്ടുണ്ട്
എന്ന് മനസിലാക്കാം. ജോക്കർ ഒരു ഐഡിയ ആണ്. അതൊരു ഐഡിയോളജി ആയി എടുക്കുന്ന മനുഷ്യരെ നമുക്ക് സൃഷ്ടിക്കാതിരിക്കാം.. സംവദിക്കുന്ന ആശയത്തിന്റെ ശരി തെറ്റുകളെക്കാൾ സിനിമയെ കുറിച്ച് പ്രേക്ഷകർ പറയുന്ന അഭിപ്രായത്തിന്റെ അകകാമ്പിനു അല്ലെങ്കിൽ ആശയത്തിന്റെ ചിന്ത ശേഷിയെ ആണ് ഇവിടെ നല്ല ആസ്വാദനം എന്ന രീതിയിൽ പരിഗണിക്കുന്നത്. അത്തരത്തിൽ നോക്കിയാൽ ജോക്കർ ഒരു മികച്ച ചിത്രമാണ് എന്ന് നിസംശയം പറയാം. JOKER is a well made, well scripted, well crafted, well executed piece of work. ഫീനിക്സിനെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ല. ഓരോ ജന്മത്തിനും ഒരു നിയോഗം എന്നു പറയുന്നതു സത്യമെങ്കിൽ അദ്ദേഹത്തിന്റെ നിയോഗം ഇതായിരിക്കണം. മികച്ച കാസ്റ്റിംഗ് എന്ന് തന്നെ ഇതിനെ വിളിക്കാം.

ഹീത്ത് ലെഡ്ജറിന്റെ ഒപ്പമോ അതിനും മേലെയോ നില്ക്കുന്ന മികച്ച ചിത്രീകരണം. ഒരു നടൻ എന്ന നിലയിൽ ഇതിനപ്പുറം ചെയ്യാൻ ഒന്നും ഫീനിക്സ് ബാക്കി വെച്ചിട്ടില്ല എന്നു പറയത്തക്കവണ്ണം അത്ര നല്ല അഭിനയമുഹൂർത്തങ്ങളാൽ സമ്പന്നമായ പ്രകടനമായിരുന്നു. ഒരു പക്ഷെ അതിന്റെ കാരണം എന്നവണ്ണം കാണിക്കാൻ പറ്റുന്നത് സിനിമയിലെ കഥാപാത്രത്തെ പോലെ,ചിലപ്പോൾ അതിലപ്പുറമോ പ്രയാസങ്ങൾ നേരിട്ടാണ് ഫീനിക്സ് വളർന്നത് എന്നൊരു പ്രത്യേകത ജോക്കർ ആയിമാറുവാൻ ഫീനിക്സിനെ എളുപ്പത്തിൽ സാധിപ്പിക്കുന്നു. അയാൾ കടന്നുപോയ വഴികളിൽ പലതുമാണ് അയാൾക്ക് തന്നെ അഭിനയിക്കേണ്ടത് എന്നത് കൊണ്ട്. ഒരു അഭിമുഖത്തിൽ ഫീനിക്സ് ഇങ്ങനെ പറയുകയുണ്ടായീ ‘In my whole life, I didn’t know if I even really existed. But I do. And people are starting to notice ‘ . ജോക്കറിന്റെ പ്രേക്ഷക പ്രീതിക്ക് മറ്റൊരു കാരണം പ്രധാനപ്പെട്ട ഒരു കാരണം ഈ തലമുറയിലെ തന്നെ ഏറ്റവും മികച്ച നടനാണ് ഫീനിക്സ് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഫീനിക്സിന്റെത് യൂണിക്‌ ആയ ജോക്കർ തന്നെയെന്ന് നമുക്കുറപ്പിക്കാം. എന്നാലും ജോക്കർ എന്നൊരു വേഷം ലെഡ്ജറേ എത്തരത്തിൽ അനശ്വരനാക്കിയോ ആ legacyക്ക് മുകളിൽ നിൽക്കുന്ന ഒന്ന് മാത്രമാണ് ഫിനിക്സിന്റെ ജോക്കർ.

Leave a Comment