ജോക്കറും ഹീത്ത് ലെഡ്ജറും

ഹീത്ത് ലെഡ്ജർ ഈ പേര് കേട്ടാൽ അറിയാത്ത ആളുകൾ ഇല്ല. ജോക്കർ എന്ന കഥാപാത്രം കൊണ്ട് ഹീത്ത് ലെഡ്ജർ എന്ന വ്യക്തിക്ക് സമൂഹത്തിന് ഇടയിൽ ഉണ്ടാക്കിയ ഓളം ചില്ലറ അല്ല അത്രയും ആ വേഷം ചെയ്തു ഫലിപ്പിച്ചു എന്ന് തന്നെ പറയാം. ദി ഡാർക്ക്‌ നൈറ് എന്ന സിനിമയിൽ ഉള്ള ഓരോ ജോക്കർ സീനും നോക്കിയാൽ അറിയാം അദ്ദേഹത്തിന്റെ അഭിനയ മികവ്. ആ സിനിമയിൽ അദ്ദേഹത്തിനെ തേടി ഓസ്കാർ എത്തി, എങ്കിലും സിനിമ ഇറങ്ങുന്നതിനു മുൻപേ അദ്ദേഹം മരിച്ചിരുന്നു. ഹീത്ത് ലെഡ്ജർ ജോക്കർ എന്ന കഥാപാത്രത്തിന് വേണ്ടി സ്വന്തം ജീവിതം തന്നെ വലിച്ചെറിഞ്ഞപ്പോൾ ലോക സിനിമയ്ക്കു നഷ്ടമായത് ഒരു മഹാ അഭിനയ പ്രതിഭയെ തന്നെയാണ്. അമിതമായ മരുന്ന് ഉപയോഗം ആണ് മരണ കാരണം എന്ന് ഡോക്ടർമാർ വിധി എഴുതി ജോക്കർ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ ശരീരത്തിൽ അത്രയും ആഴത്തിൽ പതിഞ്ഞിരുന്നു. ഷൂട്ടിംഗ് സെറ്റിൽ ആരോടും മിണ്ടാതെ ഒഴിഞ്ഞു ഇരിപ്പായിരുന്നു അദ്ദേഹം. സിനിമക്കു പുറമെ ജീവിതത്തിൽ ജോക്കർ അദ്ദേഹത്തിന്റെ മനസിൽ കീഴടക്കിയിരുന്നു. സ്വബോധം നഷ്ടപെട്ട അദ്ദേഹത്തെ കാമുകി ഒഴിവാക്കി. കഥാപാത്രം വിട്ട് തിരിച്ചു വരാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. എന്നാൽ തോറ്റു കൊടുക്കാൻ അദ്ദേഹം തയാറയിരുന്നില്ല തന്റെ കുഴപ്പം മാറാൻ അദ്ദേഹം ഡോക്ടർസിനെ അഭയം തേടി. ഉറക്കം തിരിച്ചു കിട്ടാൻ ഡോക്ടർസ് മരുന്നുകൾ നൽകി എന്നാൽ നിർദേശപ്രകാരം ഉള്ളതിനേക്കാൾ കൂടുതൽ മരുന്ന് കഴിക്കുകയും മരണം സംഭവിക്കുകയും ചെയ്തു.

ലോകം ഇന്നും അദ്ദേഹത്തെ ഓർക്കുന്നത് ജോക്കർ എന്ന കഥാപാത്രത്തിലൂടെയാണ് ലോകത്തെ ഇന്ന് ആ കഥാപാത്രത്തിലൂടെ അദ്ദേഹം നമ്മുക്ക് ഇടയിൽ ജീവിക്കുന്നു … ഇന്നും പലരൂപത്തിലും പല രാജ്യത്തും ഹീത്ത് ലെഡ്ജർ ന്റെ ജോക്കർ പുനരാവിഷ്കരിക്ക പെട്ടിട്ടുണ്ടെങ്കിലും അതിനൊന്നും ഹീത്ത് ലെഡ്ജറിന്റെ അഭിനയത്തിന്റെ അടുത്ത് പോലും എത്താൻ സാധിച്ചിട്ടില്ല എന്നുള്ളത് ചരിത്രം.

ഓസ്ട്രേലിയൻ വംശജൻ ആയ ഇദ്ദേഹം ഒരു ഇടത്തരം കുടുംബത്തിൽ ആണ് അദ്ദേഹം ജനിച്ചത് അദ്ദേഹത്തിന്റെ പത്താം വയസിൽ മാതാ പിതാക്കൾ വിവാഹ ബന്ധം വേർപെടുത്തി. ചെറുപ്പത്തിൽ തന്നെ അഭിനയ മോഹി ആയ അദ്ദേഹം മികച്ച അഭിനേതാവ് ആകാൻ കൊതിച്ചു നല്ല നടനുള്ള ഓസ്കാർ അവാർഡ് വാങ്ങുക എന്നുള്ള സ്വപ്നം ആയിരുന്നു അദ്ദേഹത്തിന് അതിനാൽ തന്നെ അദ്ദേഹം ഓസ്ട്രേലിയൻ ഫിലിം ഇൻഡസ്ട്രിയൽ ചേർന്നു. പഠന ശേഷം നിരവധി സീരിയൽ ചെറിയ ടീവി ഷോ എന്നിവയിൽ അഭിനയിച്ചു. ആ കാലഘട്ടത്തിൽ ആണ് ക്രിസ്റ്റഫർ നോളൻ തന്റെ പുതിയ സിനിമയിലേക്ക് വില്ലനെ തേടുന്നത്, പല നടന്മാരെയും കാസ്റ്റ് ചെയ്തു എങ്കിലും നോളന്റെ ഭാവനയ്ക്ക് ഒത്തു ആരും ഉയർന്നില്ല ആയിടക്കാണ് ഹെഡ്‌ജർന്റെ പ്രകടനം നോളന്റെ ശ്രദ്ധയിൽ പെട്ടത് ചെയ്തത് കൊച്ചു കഥാപാത്രം ആണെങ്കിലും അതെല്ലാം മികച്ച രീതിയിൽ ചെയ്തിരുന്നു എന്തുകൊണ്ടും തന്റെ ജോക്കർ കഥാപാത്രത്തിന് ഹെഡ്‌ജർ മതി എന്ന് നോളൻ തീരുമാനം എടുത്തു.

കുറ്റകൃത്യങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന വില്ലൻ ആണ് ജോക്കർ. അമാനുഷിക ശക്തികൾ ഒന്നും ഇല്ലങ്കിലും അതി വിധഗ്തമായ ആക്രമണ പദ്ധതിയും ശാസ്ത്ര സാങ്കേതിക വിദ്യയും കുബുദ്ധിയും ഉപയോഗിച്ച് നിർമിക്കുന്ന അത്യാധുനിക ആയുധവും ഉപയോഗിച്ച് അക്ഷരാർത്ഥത്തിൽ ലോകത്തെ പൊറുതി മുട്ടിച്ച വില്ലൻ. 79വർഷങ്ങൾക് മുൻപ് പിറവി എടുത്ത കഥാപാത്രം ഇന്നും യുവാക്കൾക്കു ഇടയിൽ താരം ആയി നിൽക്കുന്നു എന്ന് അറിയുമ്പോൾ ആണ് കഥാപാത്രത്തിന്റെ വലുപ്പം. ജോക്കറെ പോലെ ഡ്രസ്സ്‌ ഇടാനും മുഖം മിനുക്കി അനുകരിച്ചു നടക്കാനും ഇന്നത്തെ കാലത്തു യുവാക്കൾ തയാറാണ്, അതിനു കാരണം വില്ലനിസത്തിൽ നില്കുന്ന ഹീറോയിസം ആണ്. മാർവെൽ കഥാപാത്രങ്ങൾ ജനിക്കുന്നതിനു എത്രയോ മുൻപ് ജനങ്ങളുടെ മനസിൽ കേറിയ കഥാപാത്രങ്ങൾ ആണ് dc കോമിക് കഥാപാത്രങ്ങൾ. അതായത് തോറും, അയേൺമാനും, ക്യാപ്റ്റനും , താനൊസും ഇവിടെ എത്തുന്നതിനു മുൻപ് തന്നെ ലോകം ഭരിച്ചവർ ആണ് സൂപ്പർമാനും ബാറ്റ്മാനും ജോക്കറും ശരിക്കും ലോകത്തു ഇവർ ഉണ്ടെന്ന് ആളുകൾ വിശ്വസിച്ചിരുന്നു.

1940ൽ ബിൽ ഫിംഗർ. ബോംബ് കെയ്ൻ. ജെറി റോബിൻസൺ എന്നിവർ ചേർന്നു ആണ് ജോക്കർനു ജന്മം നൽകിയത്. റെഡ് ഹുഡ് എന്ന കുറ്റവാളി ആയിരുന്ന ജോക്കർ ഒരു മോഷണ ശ്രമത്തിനു ഇടയിൽ ബാറ്റമാന്റെ മുന്നിൽ പെടുന്നു, രക്ഷ പെടാൻ ശ്രമിക്കുമ്പോൾ രാസ വസ്തു നിറച്ച ചടാങ്കിലേക്ക് വീഴുന്നു അതോടെ രൂപവും ഭാവവും മാറുന്നു കണ്ടാൽ തനി ജോക്കർ. അതിനിടയിൽ തന്റെ ഭാര്യയും പിറക്കാൻ ഇരിക്കുന്ന കുഞ്ഞും മരിച്ചു എന്ന് അറിഞ്ഞ ജോക്കർ തനി ഭ്രാന്തനായി മാറി എന്ന് തന്നെ പറയാം. ബാറ്റ്മാൻ കാരണം ആണ് തനിക്കു ഇതൊക്കെ സംഭവിച്ചത് എന്ന് അയാൾ ഉറച്ചു വിശ്വസിച്ചു അന്ന് മുതൽ ജോക്കർ തന്റെ ശത്രു ബാറ്റ്മാനെ കാണുകയും വകവരുത്താൻ ഉള്ള ശ്രമങ്ങളും നടത്തി. ഇതാണ് ജോക്കറുടെ കഥ. ബാറ്റമാനു പുറമെ വണ്ടർ വുമൺ സൂപ്പർ മാൻ എന്നിവരെയും ഞെട്ടിച്ച വില്ലൻ ആണ് ജോക്കർ മികച്ച കോമിക് വില്ലൻ ആയി ഇപ്പോഴും നില്കുന്നത് ജോക്കർ ആണ്. യുവാക്കൾ ഇന്നും നെഞ്ചിൽ ഏറ്റുന്ന വില്ലന്മാരിൽ മുന്നിൽ ആണ് ജോക്കർ കഥയിൽ വില്ലൻ ആണെങ്കിലും പല ആളുകളുടെയും മനസിൽ വമ്പൻ ഹീറോ തന്നെ ആണ് ജോക്കർ പല നായകന്മാർക്കും കാണിക്കാൻ കഴിയാത്ത ഹീറോയിസം അതാണ് ജോക്കർ.

Leave a Comment