പുത്തന്‍ പ്രതീക്ഷകളുമായി മൃദുൽ നായര്‍, അര്‍ജ്ജുന്‍ അശോകൻ എന്നിവർ ചേർന്ന് ഒരുക്കുന്ന പുതുവര്‍ഷസമ്മാനം.

‘കളിയന്നെ’ മ്യൂസിക്ക് വീഡിയോ : പുത്തന്‍ പ്രതീക്ഷകളുമായി ബീടെക്ക് ഇന്‍സ്റ്റാഗ്രാമം എന്നീ പ്രോജക്ടുകൾക്ക് ശേഷം മൃദുൽ നായര്‍, ‘ആഹാ’ സോങ്ങിനു ശേഷം അര്‍ജ്ജുന്‍ അശോകൻ എന്നിവർ ചേർന്ന് ഒരുക്കുന്ന പുതുവര്‍ഷസമ്മാനം.

യുവത്വത്തിന്റെ ആവേശവും ആഘോഷവും സമന്വയിക്കുന്ന റാപ് മ്യൂസിക്കിന്റെ തലങ്ങൾ പരീക്ഷിച്ചുകൊണ്ട് തകർപ്പൻ മ്യൂസിക്ക് വീഡിയോയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മൃദുൽ നായരും സംഘവും. എൽ.എസ്. ഫിലിം കോർപ്പിന്റെ ബാനറിൽ ഡോ. ലീന എസ്. നിർമ്മിച്ച ‘കളിയന്നെ’ എന്ന മ്യൂസിക് വീഡിയോ ആട്ടവും പാട്ടും നിറഞ്ഞൊരു സെലിബ്രെഷൻ എക്സ്പിരിമെന്റ ആണ്.

കൊറോണ അപഹരിച്ച പോയ വർഷത്തിന്റെ ആലസ്യവും ദുഃഖങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ആഘോഷത്തിന്റെയും പ്രതീക്ഷയുടെയും പുതിയ വർഷത്തിലേക്ക് നടന്നുകയറുന്ന എല്ലാവര്ക്കും മതിമറന്ന് പാടുവാൻ ഒരു പാട്ടാണ് കളിയന്നെ.

വടക്കൻ മലബാറുകാർ അവരുടെ വികാരങ്ങളും ചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന വളരെ സാധാരണമായ ഒരു വാക്കാണ് “കളിയന്നെ”. അതേ പേരിൽ കേരളത്തിലെയും അതിനപ്പുറത്തെയും ആളുകളുടെ മാനസികാവസ്ഥയിൽ പ്രതിധ്വനിക്കുന്ന ഒരു ഗാനം നിർമ്മിക്കാൻ ഉള്ള തീരുമാനത്തിൽ നിന്നാണ് കളിയന്നെ എന്ന ഗാനം ജനിക്കുന്നത്.

മലയാളത്തിന്റെ അതിരുകൾ കടന്ന് ലോക സംഗീത രംഗത്തിന് തുല്യമായ തലത്തിലാണ് ഈ ഗാനത്തെ ഉൾപ്പെടുത്താൻ കഴിയുക. ടെക്നോ, റാപ്പ്, സൈക്കഡെലിക്ക്, പിന്നെ നമ്മുടെ സ്വന്തം ഡപ്പാൻ കുത്ത്
എന്നിവയുടെ ഒരു മിക്സ്. ലളിതവും നിസാരവുമാണെന്ന് തോന്നിപ്പിക്കുന്ന വരികൾക്ക് സാമൂഹിക-രാഷ്ട്രീയ അടിയൊഴുക്കുമുണ്ട്.

എൽ‌.എസ് ഫിലിം കോർപ്പിന്റെ ബാനറിൽ ഡോ: ലീന എസ് നിർമ്മിച്ച് മൃദുൽ നായർ സംവിധാനം ചെയ്ത ‘കളിയന്നെ’ ഗാനം പുറത്തിറങ്ങി.

അര്‍ജ്ജുന്‍ അശോകന്‍, മൃുദുല്‍ നായര്‍, ഉണ്ണി രാജന്‍ പി ദേവ്, പരീക്കുട്ടി, അലസാ‍ഡ്ര ജോണ്‍സണ്‍ എന്നിവരാണ് ഈ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്.

സംവിധാനം: മൃദുൽ നായർ
നിർമ്മാണം: ഡോ: ലീന എസ്
ഛായാഗ്രഹണം: മനോജ് കുമാർ ഖട്ടോയ്

പാടിയവർ: മൃദുൽ നായർ, ഗണപതി, അർജുൻ അശോകൻ, നിഖിൽ രാംദാസ്

സംഗീതം: നിഖിൽ രാംദാസ്

തിരക്കഥ: ജെ. രാമകൃഷ്ണ കുളൂർ

ലിറിക്സ്: മൃദുൽ നായർ

അഡീഷണൽ ലിറിക്സ്: വൈശാഖ് സുഗുണൻ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സ്മിതി കപൂർ

എ‍ഡിറ്റര്‍: ബാബു രത്‌നം

കൊറിയോഗ്രാഫർ: റിഷ്ദാൻ അബ്ദുൾ റഷീദ്

പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ

കല: നിമേഷ് താനൂർ

ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജോഷി മേടയിൽ

വസ്ത്രങ്ങൾ: ജാക്കി

മേക്കപ്പ്: ആർ‌.ജി. വയനാട്

ക്രിയേറ്റീവ് പ്രൊഡ്യൂസർ: ബാസ്റ്റിൻ പോൾ ചാത്തേലി
ഡയറക്ടറുടെ അസിസ്റ്റന്റ്: സുജിത്ത് നാരായണൻ
അസോസിയേറ്റ് ക്യാമറമാൻ: ശ്രീകേഷ് ചന്ദ്രബാനു

അസിസ്റ്റന്റ് ഡയറക്ടർമാർ: ജിഷ രാജൻ, അക്ഷയ് പയ്യന്നൂർ, നദീഷ് നാരായണൻ

ഇന്റേൺ: ഋഷികേശ്

DI: മാഡ് റിവർ പോസ്റ്റ്
കളറിസ്റ്റ്: നികേഷ് രമേശ്
VFX: DTM

പി.ആർ, മാർക്കറ്റിംഗ് കൺസൾട്ടന്റ്: ജിഷ്ണു ലക്ഷ്മൺ

Leave a Comment