ഹോളിവുഡ് ചരിത്രം നമ്മൾ പരിശോധിച്ചാൽ ഒരു നൂറ്റാണ്ടിന്റെ കഥപറയേണ്ടി വരും, ലോകത്തിന്റെ നിറം മാറ്റി മറിച്ച ആ ഇതിഹാസചരിത്രത്തിൽ ചലച്ചിത്രവും മനുഷ്യനും തമ്മിലുള്ള മാനസിക അടുപ്പത്തിന്റെ അല്ലെങ്കിൽ സൗഹൃദത്തിന്റെ സുപ്രധാന കാലഘട്ടം പരിശോധിക്കുമ്പോൾ ഒന്നിലധികം സംവിധായകരെ ആണ് നമ്മൾ ഓർമ്മിക്കുന്നത്. അതിൽ ആദ്യകാല ഐകോണിക്ക് ഹോളിവുഡ് സ്റ്റാർ സംവിധായകരായ ഹിച്കോക്കും, ചാർളി ചാപ്ലിനും ഒക്കെ അടങ്ങുന്ന പ്രതിഭകളുടെ ഇന്നത്തെ തലമുറ ക്വിന്റൈന്‍ ടാറന്റിനോയും,കോയന്‍ ബ്രതെഴ്സും,ഡേവിഡ് ഫിഞ്ചറും ക്രിസ്റ്റഫര്‍നോളനുമോക്കെയടങ്ങുന്ന ഇന്നത്തെ ഐതിഹാസികസംവിധായകരിലാണ്. ഇവരിൽ ജനപ്രിയ സംവിധായകൻ എന്ന ലേബൽ സ്വന്തമാക്കിയിരിക്കുന്നത് ഒരു പക്ഷെ ക്രിസ്റ്റഫർ നോളൻ എന്ന സംവിധായകനായിരിക്കും.

എങ്കിൽ തന്നെയും ഇവരിൽ മൂന്നുപേരുടെയും കാര്യത്തിൽ പ്രേത്യേകം വൈമുഖ്യ കാഴ്ചപ്പാട് സിനിമ ആസ്വാദകർക്ക് കുറവാണ്, അവരിൽ ഒരു പാടി ഉയർന്നത് ക്രിസ്റ്റഫർ നോളൻ എന്ന് ഞാൻ പറയും കാരണവും വിശദമാക്കാം. ഒരു പക്ഷെ സിനിമയെ ആഴത്തിൽ മനസിലാക്കുന്ന ഒരു പുതിയ തലമുറയുടെ വളർച്ച ഇതിനൊരു കാരണമാകാം. അതിനുദാഹരണമാണ് slapstick (a type of humorous acting in which the actors behave in a silly way, such as by throwing things, falling over, etc.) മോഡലിലുള്ള സിനിമകൾ ഒരു പ്രായം കഴിഞ്ഞാൽ ആൺപെൺ വ്യത്യാസമില്ലാതെ മനപൂർവ്വം ഒഴിവാക്കുന്നത്. ചിലപ്പോൾ ഇംഗ്ലീഷ് സിനിമ സാഹിത്യത്തെ ആഴത്തിൽ വിമർശിക്കുന്ന ഒരാൾക്ക് ഇ പറഞ്ഞ അഭിപ്രായത്തോട് കൂടുതൽ യോജിക്കാൻ പറ്റിയെന്നു വരില്ല, എങ്കിൽ തന്നെയും ഇതിനെ ബുദ്ധി ജീവി കാഴ്ചപ്പാട് എന്ന് വിളിച്ച് തള്ളി കളയരുത്. സിനിമ സെലക്ട് ചെയ്യുന്ന നമ്മുടെ ചിന്താഗതി തന്നെ ഇ വാദ മുഖത്തിനു യോജിച്ചതാണോ എന്നൊന്ന് നോക്കിയാൽ മതി. അവിടെയാണ് നോളൻ എന്ന സംവിധായകൻ ജനപ്രിയൻ എന്ന് വാദിക്കുന്നതിന്റെ കാര്യം. ഇത് ഒരു നോളൻ ആരാധകന്റെ വാക്ക് ആയീ മാത്രം കാണേണ്ടതില്ല സംവിധായിക കലയായ സിനിമയെ ആഴത്തിൽ പരിശോധിക്കുന്ന ഒരു വിമർശകന്റെ വാക്കായീ കണ്ടാൽ മതി. നോളന്റെ സിനിമകളുടെ ആശയങ്ങൾ അല്ലെങ്കിൽ അവ ബേസായീ എടുക്കുന്ന ത്രെഡ്ഡുകൾ തുടങ്ങിയവ ശ്രദ്ധിച്ചാൽ മനസിലാകും സിനിമയിൽ അദ്ദേഹം എന്തോ വ്യക്തമായീ ഒളിപ്പിച്ചുപ്രേഷകനിലേക്കു കടത്തും എന്ന്. ഇത് കേവലം നോളന്‍ സിനിമകളോട് ആദ്യ കാഴ്ചയില്‍ തോന്നുന്ന ഒരു ഇഷ്ടം മാത്രമല്ലന്ന് സിനിമയുടെ തിരക്കഥയുടെ സ്വഭാവത്തിലെ നിരീക്ഷണങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

cinematography ( the art and methods of film photography ). റച്ചെൽ മോറിസോൺ പറഞ്ഞപോലെ “Life is unpredictable, and I feel, to some extent, lighting and cinematography should be a reflection of that.” ഇ വാക്കുകൾ അർത്ഥവത്തയീ തന്നെ പരിശോധിക്കാം അതും നോളൻ സിനിമകളിലെ സിനിമാട്ടോഗ്രഫി വെച്ച് പരിശോധിക്കുമ്പോൾ പ്രവചനതീതമായ ഫ്രെയിമിലെ ജീവിതം കാണിക്കുമ്പോൾ പരിധികൾ ആവശ്യത്തിന് ഉപകരിച്ച് ലൈറ്റിംഗും ഛായാഗ്രഹണവും നടത്തുന്നത് ഒരു പക്ഷെ മനുഷ്യന്റെ അറിവുകൾക്കും ചിന്തകൾക്കും അനുഭവിക്കുന്ന പ്രതിഭലനങ്ങളാണ്. അത്തരം യാത്രാഥ്യങ്ങളുടെ പകർപ്പ് ആശയത്തില്‍ ,എഴുത്തില്‍ ,സാങ്കേതികതയില്‍, അവതരണത്തില്‍ എല്ലാം മികച്ച കയ്യൊപ്പുകൾകൊണ്ട് ഒപ്പിയെടുക്കാൻ ഒരു മികച്ച സിനിമാട്ടോഗ്രാഫർക്കു മാത്രമേ സാധ്യമാകു. ക്രിസ്റ്റഫർ നോളന്റെ മിക്ക സിനിമകളുടെയും filming ( Filming was halted after the lead actor became ill ). ഒരു മികച്ച ഫോട്ടോ ഗ്രാഫറുടെ കൈയ്യൊപ്പ് പതിഞ്ഞതാണ്. duncrick എന്ന സിനിമ തന്നെ ഇതിനു ഉദാഹരണമായി എടുത്താൽ മതി. നോളന്റെ മികവും ഹോളിവുഡ് സിനിമയുടെ വളർച്ചയും ഇങ്ങനെ ചർച്ച ചെയ്‌താൽ ഒരുപക്ഷെ ക്വിന്റൈന്‍ ടാറന്റിനോയും, കോയന്‍ ബ്രതെഴ്സും, ഡേവിഡ് ഫിഞ്ചറും ഒക്കെ വാഴുന്ന ഇൻഡസ്ട്രയിൽ ഒരുപടി മുന്നിൽ തന്നെയാണ്നോളൻ. അത് പോയിന്റ് ഔട്ടിലൂടെ വിശദമാക്കുന്നതിലും നല്ലതു ഒരു സിനിമാസ്വാദകന്‍ എന്ന നിലയില്‍ ഞാൻ കണ്ടെത്തിയ വാദമുഖങ്ങൾ മുന്നോട്ടു വെക്കുന്നതാണ്.

ഇവിടെ ഏറ്റവും മുകളിൽ തന്നെ അഭിപ്രായപ്പെട്ടിരുന്നു നോളൻ സിനിമകളുടെ നിലവാരം കൂടുമ്പോൾ ഉണ്ടാകുന്ന അല്ലെങ്കിൽ നിലവാരത്തിനു കാരണമായ ജനപ്രിയത. inception ( Cobb steals information from his targets by entering their dreams. He is wanted for his alleged role in his wife’s murder and his only chance at redemption is to perform the impossible, an inception.) പെട്ടന്ന് ചിന്തിച്ചു വികസിപ്പിക്കാനോ, മനസ്സിലാക്കാനോ സാധിക്കാത്ത കോമ്പ്ലെക്സ് ചിന്തകൾ കൈകാര്യം ചെയ്യുന്ന സിനിമകൾ മാർവെൽ ടൈപ്പ് സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും. ആ തരത്തിലുള്ള ജന സ്വീകാര്യത നോളൻ സിനിമകൾക്കില്ല. അപ്പോൾ ബുദ്ധിജീവി ഇമേജ് നോളൻ സിനിമാസ്വാദകർക്കു മാർവെൽ ആരാധകർ തരും, കാര്യമാക്കുന്നില്ല. നോളൻ സിനിമകളുടെ ആശയത്തില്‍ ,എഴുത്തില്‍ , സാങ്കേതികതയില്‍ , അവതരണത്തില്‍ മാത്രം മികവ് കണ്ടെത്തിയാൽ അല്ലെങ്കിൽ ആസ്വദിച്ചാൽ മതി. നോളൻ സിനിമകളെ വ്യത്യസ്തമാക്കുന്ന മറ്റു ചില ഘടകങ്ങൾ കൂടി ഉണ്ട്. animation ( enthusiasm and energy: She spoke with great animation about her latest discoveries.) അതിന്റെ ആനന്ദ സാധ്യത അതും മിതമായ രീതിയിൽ പ്രയോഗിക്കുന്നതും , sting (If an insect, plant, or animal stings, it produces a small but painful injury, usually with a poison, by brushing against the skin or making a very small hole in the skin ) മോഡലിലുള്ള ഫസ്റ്റ് ഹാഫ്, ചില പ്രത്യേക സീനുകളിൽ മാസ്റ്റർ ബ്രില്ലിയൻസ് എന്ന് തോന്നിക്കുന്ന fade (to (cause to) lose colour, brightness, or strength gradually) , double feature ( the showing of two different films, one after the other, in a cinema ), etc. ഇങ്ങനെ വ്യത്യസ്തമായീ നോളൻ സിനിമകളിൽ മാത്രം കാണുന്ന ചില ഘടകങ്ങൾ മറ്റു സിനിമകളിൽ കാണാത്തതു തന്നെ ആണ്. നോളൻ സിനിമകളിലേക്ക് യുവ ജനതയെ കൂടുതലും ആകർഷിക്കുന്നത്. dunkirk ( During World War II, soldiers from the British Empire, Belgium and France try to evacuate from the town of Dunkirk during a arduous battle with German forces. ) എന്ന സിനിമയിലെ CGI ( computer-generated imagery ) മുൻപ് ഏതെങ്കിലും ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുള്ളതിൽ വെച്ച് കൂടുതൽ മികച്ചതായി തോന്നുന്നതിനു പിന്നിൽ ഒറ്റ ഉത്തരമേ ഉള്ളു നോളൻ ബ്രില്യൻസ് cgi യിലും കൈകടത്തുന്നുണ്ട്. ഏതൊരു നോളന്‍ ചിത്രമെടുത്താലും ,എത്ര കോംപ്ലിക്കേറ്റഡ് ആശയമോ അവതരണമോ ആണെങ്കിലും , നോളൻ എന്ന സംവിധായകൻ വിദഗ്ദമായി ഒളിപ്പിച്ച തത്വചിന്താപരമായ ഒരാശയം കാണാന്‍ കഴിയും. സങ്കീര്‍ണതകള്‍ ആണ് സിനിമയുടെ സ്ക്രിപ്റ്റിൽ മുഴുവനും എന്ന് തോന്നിപ്പിക്കും, അപ്പോൾ മറ്റൊന്ന് കൂടി പറയേണ്ടി വരും സിനിമയിലെ നിഗൂഢത. ഇന്റര്‍സ്റ്റെല്ലാറിലെ അഞ്ചാം ഡയമന്‍ഷന്റെതായാലും , ഇന്സ്പഷനിലെ ഡ്രീം ഗെയിമിന്റെതായാലും സ്ക്രിപ്റ്റിൽ മറഞ്ഞിരിക്കുന്ന സങ്കീര്ണതയും, നിഗൂഢതയും ആണ് നോളൻ സിനിമകളെ തത്വചിന്താപരമായ ചര്‍ച്ചക്ക് സാധ്യതയുള്ള വിഷയങ്ങൾ ആക്കുന്നത്. അപ്പോൾ പിന്നെ ഉറപ്പിക്കാം ക്രിസ്റ്റഫർ നോളൻ ഒരു ഐതിഹാസിക സംവിധായകൻ ആണ് എന്ന്.

ഇപ്പോഴത്തെ ഏത് നോളന്‍ ചിത്രത്തിനും മറുപടിയായി കുബ്രിക്കിന്റെ 2001 സ്പേസ് ഒഡീസി എന്ന ഒറ്റ ചിത്രം മതിയാവും. എന്ന് പറയുന്നവർ ഉണ്ട് പക്ഷെ സ്പേസ് ഒഡിസി എന്ന ഭീമന്‍ ബഡ്ജറ്റുള്ള ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും മനസിലാവണം എന്നൊരു നിര്‍ബന്ധം കുബ്രിക്കിനുണ്ടായിരുന്നില്ല. സ്റ്റാന്‍ലി കുബ്രിക്കിനെ പോലെയുള്ള സംവിധായകര്‍ തങ്ങളുടെ ചിത്രങ്ങളിലൂടെ വര്‍ഷങ്ങള്‍ എടുത്തു ഇത്തരത്തിലൊരു ഫാന്‍ ഫോളോവിംഗ് നേടിയെടുക്കാൻ. അപ്പോൾ നോളന്റെ സിനിമ ആസ്വാദകരുടെ അല്ലെങ്കിൽ നോളൻ സിനിമകളുടെ ജനപ്രീതിയും വളർച്ചയും വിമർശകരും കൂടി വിലയിരുത്തണം. തന്റെ സിനിമ ആസ്വദിക്കാനുള്ള ബൗദ്ധികമായ എഫര്‍ട്ട് പ്രേക്ഷകന്റെ ഭാഗത്തുനിനുണ്ടായിരിക്കും എന്നുറപ്പുവരുത്തുന്നിലൂടെയാണ് നോളന്റെ സ്പെഷ്യല്‍ “ജനപ്രിയത. ആശയം കോമ്പ്ലെക്സ് ആവുമ്പോള്‍ അവതരണം അതിനനുസരിച്ച് ലളിതമാക്കുന്നുണ്ട് നോളന്‍ (Inception,interstellar എന്നിവ ഉദാഹരണം ). ഇനി ആശയം ലളിതമാവുമ്പോഴാവട്ടെ അവതരണം സങ്കീര്‍ണമാവുന്നു ( memento,prestige എന്നിവ ഉദാഹരണം ). മേക്കിംഗ് ശൈലിയില്‍, ആശയത്തില്‍, എഴുത്തില്‍ അങ്ങനെ തുടങ്ങി കഥാപാത്രങ്ങളുടെ കാര്യത്തില്‍ തന്നെ ഇത്തരമൊരു പൊളിച്ചെഴുത്ത് കാണാന്‍ കഴിയും.ബാറ്റ്മാന്‍ എന്ന സൂപ്പര്‍ഹീറോയിക്ക് പുതിയൊരു വേര്‍ഷന്‍ നല്‍കി എന്നത് ഒരു ചെറിയ കാര്യമല്ല. style and content ഇവിടെ നോളൻ സിനിമകളുടെ മറ്റൊരു ജനപ്രീയ ഘടകമായി വരുന്നു. കൃത്യമായി പറഞ്ഞാല്‍ സിനിമയെന്ന മീഡിയത്തെ പരമാവധി മുതലെടുക്കുന്ന കാര്യത്തില്‍ നോളന്‍ ഒരു ഔട്ട് സ്റ്റാന്റിംഗ് പെർഫോർമർ ആണെന്ന് തന്നെ പറയാം, നോളന്റെ സംഭാവന അദ്ദേഹം തിരഞ്ഞെടുത്ത വിഷയങ്ങളില്‍ മാത്രമല്ല ഉള്ളത്. ഒപ്പം തിരഞ്ഞെടുക്കുന്ന വിഷയങ്ങളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന ശ്രദ്ധ, സാങ്കേതികതയുടെ കാര്യത്തില്‍ അതേപടി പുലർത്തുന്നു എന്നതാണ്. നോളൻ സിനിമകളുടെ കഥാതന്തു എല്ലാത്തരം പ്രേക്ഷകരുടെയും സിനിമയോടുള്ള കാഴ്‌ചപ്പാടിൽ അല്ലെങ്കിൽ സമീപനത്തില്‍ ഒരു മാറ്റം ഉണ്ടാക്കുന്നുണ്ട്. നോളൻ സിനിമകളെ ഇഷ്ടപെടാനുള്ള അല്ലെങ്കിൽ ആസ്വദിക്കാൻ വേണ്ട ഒരു ശരാശരി സിനിമ പ്രേമിക്ക് മേൽ വിവരിച്ചിരിക്കുന്ന ഘടകങ്ങൾ എല്ലാം ധാരാളം മതി. അടുത്തതായീ വരാനിരിക്കുന്ന tenet ( a principle or belief, especially one of the main principles of a religion or philosophy.”the tenets of classical liberalism” ) എന്ന സിനിമയ്ക്കും ദൃശ്യ, മാനസിക വിസ്മയത്തിനും വേണ്ടി കാത്തിരിക്കാൻ.

Related Article

Write a comment

Your email address will not be published. Required fields are marked *