മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗാന രചയിതാവാണ് മനു മഞ്ജിത്ത്. 2014 ഇൽ പുറത്തിറങ്ങിയ മിഥുൻ മാനുവൽ തോമസ് ചിത്രം ഓം ശാന്തി ഓശാനായിലൂടെയാണ് മനു മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്. ആറുവർഷങ്ങൾക്കിപ്പുറം ഒത്തിരി നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച വ്യക്തിയാണ്.ഗോദയിലെ ആരോ നെഞ്ചിൽ, ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ തിരുവാവാണി രാവ് , ലൂക്കയിലെ ഒരേകണ്ണാൽ എന്നിവയാണ് മനുവിന്റെ സൂപ്പർഹിറ്റ് ഗാനങ്ങൾ . ഇപ്പോൾ ഗാനരചയിതാവിൽനിന്നും തിരക്കഥ കൃത്തിലേക്ക് എത്തി നീക്കുകയാണ് മനു.

ടോവിനോ തോമസ് നായകനാവുന്ന ചിത്രം വരവിന്റെ സഹ എഴുത്തുകാരിൽ ഒരാളാണ് മനു. രാകേഷ് മണ്ടോടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോദ, തിര എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് രാകേഷ്. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വരവ്. സുരേഷ് മലയൻകണ്ടിയും മനു മഞ്ജിത്തും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രദീപ് കുമാർ പുതിയറയാണ് ചിത്രം നിർമിക്കുന്നത്.

Related Article

Write a comment

Your email address will not be published. Required fields are marked *