പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മലയാളസിനിമാ മേഖല അതിന്റെ സുവർണ്ണ കാലഘട്ടങ്ങളിലൂടെ തന്നെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സ്ഥിരം നടപ്പ് രീതികളിൽ നിന്നും മാറി ചിന്തിക്കാൻ തയ്യാറായി എത്തിയ കുറെ പുതുമുഖ സംവിധായകനാണ് മലയാള സിനിമയുടെ മാറ്റത്തിനു കാരണമെന്ന് നമുക്ക് നിസ്സംശയം പറയാം.

കണ്ടുമടുത്ത ക്ലീഷേ സിനിമകളെ തകർത്തു തരിപ്പണമാക്കിയ ഒരുകൂട്ടം നവാഗത സംവിധായകരുടെ അരങ്ങേറ്റത്തിനും കൂടി ഈ വർഷം സാക്ഷ്യംവഹിച്ചു. ആറു മാസങ്ങൾ പിന്നിടുമ്പോൾ 2019ൽ എൺപതിലധികം ചിത്രങ്ങളാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ വിരളിലെണ്ണാവുന്നത്ര എണ്ണമുള്ള സിനിമകൾ മാത്രമേ മലയാളി പ്രേക്ഷകർ സ്വീകരിച്ചുട്ടുള്ളു. പ്രമേയം കൊണ്ടും അവതരണം കൊണ്ടും പുതുമകൾ കാത്തുസൂക്ഷിക്കാൻ സാധിച്ചിട്ടുള്ള ചിത്രങ്ങളെയൊക്കെ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട സിനിമകളായി മാറി. നാളിതുവരെ ഉണ്ടായിരുന്ന മിക്ക സിനിമ സങ്കല്പങ്ങളെയും പൊളിച്ചെഴുതി പുതിയ ചരിത്രം കുറിച്ച അത്തരത്തിലുള്ള ചിത്രങ്ങൾ മലയാളികൾക്ക് നെഞ്ചോട് ചേർത്ത് പിടിച്ചു.

എപ്പോളും മലയാളികൾക്ക് ആവശ്യമുള്ളത് ക്ളീഷേ മാത്രമാണ്. ക്ളീഷെയിലാണ് മിക്ക മലയാളികളും തങ്ങളുടെ കാഴ്ചപ്പാടുകൾ മെനയുന്നത് തന്നെ. അതെ കാഴ്ചപാട് ആണ് അവർ കലയിലും ഉപയോഗിക്കുന്നത്. എപ്പോളും പഴമയുടെ പേരിൽ പുതിയ ലോകത്തിൽ ജീവിക്കുന്നവരാണ് മലയാളികൾ. ഒരുദാഹരണത്തിനു ഓണത്തെ കുറിച്ച് ചോദിച്ചാൽ നമ്മൾ പറയും അത് പഴയകാലത്തെ ഓണം, പിന്നെ വിശ്വാസങ്ങളായീ, അനുഷ്ടാനങ്ങളായീ, പലപല ആചാരങ്ങളിലായീ അങ്ങനെ എല്ലാത്തിലും നമ്മൾ പഴമയുടെ ക്രെഡിറ്റും പറഞ്ഞു നടക്കുന്ന സമൂഹമായി, ഇ പഴമ സ്നേഹം നാമുമായി ഇപ്പോൾ സിനിമയിലും കാണിച്ചു തുടങ്ങി, അതിനും ഉണ്ട് ഉദാഹരണം സിനിമകളെ കുറിച്ച് നമ്മൾ ഒരാളോട് സംസാരിക്കാൻ പറഞ്ഞാൽ ആയാൾ പറഞ്ഞു തുടങ്ങുക സിനിമ എന്നാൽ അത് പഴയ കാലത്തെ സിനിമ എന്നും പറഞ്ഞായിരിക്കും തുടങ്ങുക പദമരാജന്റെ സിനിമ ഭരതന്റെ സിനിമ എന്നും പറഞ്ഞു നമ്മൾ പഴമയുടെ ക്രെഡിറ്റിൽ അങ്ങ് ജീവിക്കും. എന്നാൽ പണ്ട് ഇത്രയും സിനിമ സ്നേഹികൾ ഉണ്ടായിരുന്നെങ്കിൽ ഭരതനും,പദ്മരാജനും തിരശീലയിൽ പരാജയ ചിത്രങ്ങൾ പ്രദര്ശിപ്പിക്കേണ്ടി വരില്ലായിരുന്നു.

കോടി ക്ലബ്ബുകളുടെ തിളക്കത്തോടെ വൻ വിജയമായി മാറിയ “ലൂസിഫർ” “മധുരരാജാ” എന്നീ ചിത്രങ്ങൾക്കും അപ്പുറം മലയാളികൾ കൊച്ചു ചിത്രങ്ങൾക്കും വലിയ പ്രാധാന്യമാണ് കൊടുത്തത്.എൺപതിലധികം സിനിമകളുമായി ഒരു വർഷത്തിന്റെ പകുതി പിന്നിടുമ്പോൾ. മലയാള സിനിമ പ്രേക്ഷകർ സ്വീകരിച്ച ചില പ്രധാന ചിത്രങ്ങളുടെ വിവരങ്ങൾ ഇതാ….

കുമ്പളങ്ങി നൈറ്റ്സ്.

മധു c നാരായണൻ സംവിധാനം നിർവഹിച്ച കുമ്പളങ്ങി എന്ന ഒരു തുരുത്തിലെ കഥപറഞ്ഞ ഈ ചിത്രം പ്രേക്ഷകന് മനോഹരമായ അനുഭവങ്ങൾ നൽകിയ സിനിമ ആയിരുന്നു. റിയൽ എസ്റ്റേറ്റ് അവതരണ മികവും അഭിനേതാക്കളുടെ മികച്ച പ്രകടനവും കൊണ്ട്. “കുമ്പളങ്ങി നൈറ്റ്സ്” എന്ന ചിത്രം പ്രേക്ഷകനെ പ്രിയപ്പെട്ട സിനിമയായി മാറി. വേറിട്ട ഒരു സിനിമ അനുഭവം പ്രേക്ഷകന് നൽകുന്നതിൽ ഈ സിനിമ വളരെയധികം ശ്രദ്ധ കാട്ടി.

ഉയരെ

പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും ഉയരങ്ങളിലേക്ക് പ്രേക്ഷകനെ കൊണ്ടുപോയ ഈ പാർവതി ചിത്രം മധു അശോകനാണ് സംവിധാനം ചെയ്തത്. എത്ര വലിയ പ്രതികൂല സാഹചര്യങ്ങളിലും അതിനെ മറികടന്ന് ലക്ഷ്യങ്ങളിൽ എത്താൻ സാധിക്കുമെന്ന് മലയാളി പ്രേക്ഷകനെ പഠിപ്പിച്ച ചിത്രമാണ് “ഉയരെ”. നായികാപ്രാധാന്യമുള്ള ഈ ചിത്രത്തിൽ മറ്റു പല പ്രമുഖ മുൻനിര നടന്മാരും അഭിനയിച്ചു എന്നാണ് ഈ ചിത്രത്തിന് ഏറ്റവും വലിയ പ്രത്യേകത. നാളിതുവരെയുള്ള നായിക സങ്കല്പങ്ങൾക്ക് വീണ്ടും അപവാദമായി മാറിയ മറ്റൊരു പാർവ്വതി ചിത്രം കൂടിയായിരുന്നു “ഉയരെ”

വൈറസ്.

മലയാളസിനിമയിലെ ആദ്യത്തെ മെഡിക്കൽ സർവ്വേവൽ ചിത്രം എന്ന പ്രത്യേകതയോടെ തിയേറ്ററിലെത്തിയ ഒരു ആഷിക് അബു ചിത്രമാണ് വൈറസ്. ഭീതിജനകമായ നിപ്പാ നാളുകൾ അഭ്രപാളികളിൽ എത്തിയപ്പോൾ
ആകുലകരമായ നിപ്പാ ചർച്ചകൾ കേരളത്തിൽ അന്ന് ഉയർന്ന് വന്നിരുന്നു. താര മൂല്യങ്ങളുടെ സിനിമാ സാന്നിധ്യങ്ങൾ എത്ര ചെറുതാണെങ്കിലും അവയെ എത്രത്തോളം മികച്ചതായി ഉപയോഗിക്കാമെന്ന് വൈറസ് എന്ന ചിത്രം കാണിച്ചു തന്നു.

ഉണ്ട.

താരമൂല്യത്തിന്റെ മേൽക്കോയ്മയുടെ പകിട്ടുകൾ ഒന്നും തന്നെ ഇല്ലാതെ തീയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു “ഉണ്ടാ”. മമ്മൂട്ടി എന്ന നടനെ വീണ്ടും അഭ്രപാളികളിൽ അടയാളപ്പെടുത്തുന്നതിൽ ഖാലിദ് റഹ്മാൻ എന്ന സംവിധായകനു കഴിഞ്ഞ ചിത്രമാണ് ഇത്. അതിമാനുഷികൻ അല്ലാത്ത പോലീസ് ഓഫീസറായി മമ്മൂട്ടി സിനിമയിൽ നിറഞ്ഞാടി. മാവോയിസ്റ്റ് ഭീകരതയെയും കള്ളവോട്ട് രാഷ്ട്രീയത്തെയും വർണ്ണവിവേചനത്തെയും കുറിച്ച്‌ പ്രതിപാദിക്കുന്ന ഈ ചിത്രത്തിന് അനുകാലികപരമായി വലിയ പ്രസക്തിയാണുള്ളത്.

തമാശ.

ശരീര സൗന്ദര്യത്തിന്റെ സങ്കല്പങ്ങളെക്കുറിച്ചുള്ള മനുഷ്യന്റെ അപകർഷതാബോധത്തിനെതിരെ സംസാരിച്ച സിനിമയായിരുന്നു “തമാശ”. സ്ഥിരം നായക സങ്കൽപങ്ങളെ പൊളിച്ചെഴുതി മികച്ചൊരു നായക പ്രകടനം കാഴ്ചവച്ച വിനയ് ഫോർട്ടിന്റെ കരിയറിലെ മികച്ച ഒരു സിനിമ തന്നെയായിരിക്കും “തമാശ”. സൂപ്പർതാരങ്ങളുടെ മേൽക്കോയ്മയിൽ പിറവിയെടുക്കുന്ന മാസ് മസാല ചിത്രങ്ങൾക്കും അപ്പുറം റിയലിസ്റ്റിക് സിനിമകൾ തെരഞ്ഞെടുക്കുന്ന മലയാളിക്ക് മികച്ച ഒരു റിയലിസ്റ്റിക് സിനിമ അനുഭവം നൽകുന്നതിൽ “തമാശ” 100% നീതിപുലർത്തി.

തൊട്ടപ്പൻ.

അഭിനയജ്ഞാനം കൊണ്ട് മലയാളി പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ച മറ്റൊരു വിനായക ചിത്രമായിരുന്നു “തൊട്ടപ്പൻ”. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളോട് ചേർന്നുനിൽക്കുന്ന സിനിമ പ്രേക്ഷകന് നവ്യാനുഭവമായി. മലയാള സിനിമാ മേഖലയിൽ ഇരുത്തം വന്ന നടന്മാരിൽ ഒരാളാണ് താനെന്ന് തൊട്ടപ്പനിലൂടെ വിനായകൻ വീണ്ടും തെളിയിച്ചു. ഏറെ വൈകാരികമായ തൊട്ടപ്പൻ-മകൾ ബന്ധത്തെ വിവരിച്ചു തന്ന ഈ ചിത്രത്തെ പ്രേക്ഷകർ കൈയടിയോടെ സ്വീകരിച്ചു.

ഇഷ്‌ക്ക്.

മലയാളികളുടെ സാമൂഹ്യബോധത്തെ തീർത്തും വിമർശിച്ചുകൊണ്ട് പുറത്തിറങ്ങിയ “ഇഷ്‌ക്ക്” എന്ന ചിത്രം സദാചാരബോധത്തിന്റെ ഭീകര മുഖങ്ങളെ തുറന്നുകാട്ടി. പ്രണയത്തിനും അപ്പുറമുള്ള വൈകാരികമായ ബന്ധങ്ങളിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ മികവുകാട്ടിയ മികച്ച ഒരു പ്രണയ ചിത്രം തന്നെയായിരുന്നു “ഇഷ്‌ക്ക്”

കാരണം അന്നും നമ്മൾ സ്നേഹിച്ചതും അഭിപ്രായപെട്ടതും, അതിലും മുൻപ് ഉണ്ടായിരുന്ന കലാകാരൻമാരുടെ പേരും,പെരുമയും പറഞ്ഞായിരുന്നു. ഇന്ന് ഇ അവസ്ഥ ഏറെ കുറെ മാറി … ഇപ്പോഴത്തെ ആസ്വാദകർ വർത്തമാനകാല സമൂഹത്തിന്റെ കാഴ്ചപ്പാടിൽ നിന്നും സിനിമയെ നോക്കി കാണാൻ പഠിച്ചു. ഇന്നത്തെ നായികാ,നായക, തിരക്കഥ,. സങ്കല്പങ്ങൾ എല്ലാം മാറി. ഇന്ന് സിനിമയിൽ നായകൻ അല്ല സിനിമയുടെ കഥ മുന്നോട്ടു കൊണ്ട് പോകുന്നത് മരിച്ചു തിരക്കഥയാണ് ഇന്നതട്ടിത്തെ സിനിമയുടെ നായകൻ ചുരുക്കി പറഞ്ഞാൽ ഏക ധ്രുവ കേന്ദ്രീകൃത കഥകൾ ഇന്നത്തെ സിനിമകളിൽ ഇല്ല. ഇന്ന് മലയാള സിനിമ വേറെയൊരു വഴിയാണ് അതൊരു നല്ലവഴിയുമാണ്, തിരക്കഥയാണ് ഇപ്പോൾ സിനിമയുടെ നട്ടെല്ല് എന്ന് വേണമെങ്കിൽ പറയാം.

Related Article

Write a comment

Your email address will not be published. Required fields are marked *