മമ്മൂട്ടി ചിത്രം കാതലിന് പാക്കപ്പ്

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി- ജ്യോതിക പ്രധാന വേഷത്തിലെത്തുന്ന ചിത്രം കാതൽ 34 ദിവസത്തിന് ശേഷം ചിത്രീകരണം പുർത്തിയാക്കി അണിയറ പ്രവർത്തകർ. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Kathal The Core Movie Packup Still

ശ്രീ ധന്യ കാറ്ററിങ് സർവീസസ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതലൽ. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നീ ചിത്രങ്ങൾ മികച്ച പ്രേക്ഷക ശ്രെദ്ധ നേടിയിരുന്നു. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണു മറ്റ് പ്രധാന അഭിനേതാക്കള്‍.

Kathal The Core Movie Packup Still 02

തിരക്കഥ: ആദർശ് സുകുമാരൻ, പോൾസൺ സ്‌കറിയ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം: സാലു കെ.തോമസ്, എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ആർട്ട്: ഷാജി നടുവിൽ. ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, പ്രൊഡക്‌ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു.

Kathal The Core Movie Packup Still 03

ഗാനരചന: അലീന, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ.ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഡിസൈൻ: ആന്റണി സ്റ്റീഫൻ, പിആർഒ: പ്രതീഷ് ശേഖർ.

 

Leave a Comment