മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് തിയതി പ്രഖ്യാപിച്ച് നിർമാതാവ്

മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് തിയതി പ്രഖ്യാപിചിരിക്കുകയാണ് നിർമാതാക്കൾ. ദൃശ്യം 2 OTT പ്ലാറ്റ്‌ഫോം ആയ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത് ന്യൂ ഇയർ ദിനത്തിൽ മോഹൻലാൽ പ്രെഖ്യാപിച്ചിരുന്നു. ഇതിനെതിരെ ഫിലിം ചേംബറും തിയറ്ററുടമകളും രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് മരക്കാര്‍ മാര്‍ച്ച് 26ന് തിയറ്ററിലെത്തുമെന്ന പ്രഖ്യാപനം.

2020 മാര്‍ച്ച് 26ന് റിലീസ് നിശ്ചയിച്ച ചിത്രം കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് നീട്ടിവെയ്ക്കുകയായിരുന്നു. ജനുവരി 5 മുതൽ തീയറ്ററുകൾ തുറക്കുന്നതിനുള്ള അനുമതി സർക്കാരിൽ നിന്നും ലഭിച്ചിരുന്നു എങ്കിലും കോവിഡ് വ്യാപനത്തിന്റെ ആശങ്ക ഒഴിയാത്ത സാഹചര്യത്തിൽ പ്രേക്ഷകർ എങ്ങനെ ഇതിനോട് പ്രീതികരിക്കും എന്ന ആശങ്കയിലാണ് തീയറ്റർ ഉടമകൾ. ഈ സാഹചര്യത്തെ ഒരു ബിഗ് ബഡ്ജറ്റ് ചിരത്രത്തിലൂടെ മറികടക്കാനാകുമെന്ന വിശ്വാസത്തിലാണ് ഫിലിം ചേംബറും തിയറ്ററുടമകളും. തിയറ്ററുകള്‍ നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നല്‍കാനുള്ള കുടിശിക നല്‍കാതെ പുതിയ സിനിമ നല്‍കില്ലെന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ നിലപാട്.

Marakkar Arabhikadalinte Simham Relese Date

Leave a Comment