.

ഒരു നടനെന്ന നിലയില്‍ നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിരിക്കും മൂത്തൊന്‍. നടി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവല്ലിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ വേൾഡ് പ്രീമിയർ ആണ് ടൊറന്റോയിൽ വച്ച് നടന്നത്. മാത്രമല്ല മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മലയാള സിനിമാ ഉദ്ഘാടന ചിത്രമായി പ്രദര്ശിപ്പിച്ചത്. ആകസ്മികമായി സംഭവിച്ചതാണ് ഈ നേട്ടം എങ്കിലും രാജ്യത്തെ പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്ന് എന്ന നിലയ്ക്ക് വളരെയേറെ പ്രാധാന്യം കൂടുകയാണ് ഉദ്ഘാടനം എന്ന നിലയില്‍ മൂത്തോന്‍ നേടിയിരിക്കുന്നത്. സ്പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഒരു വലിയ ബ്രെക്ക് ആയി മാറും മൂത്തോൻ എന്ന് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നു. ഗീതു മോഹൻദാസിന്റെ മാസ്റ്റർക്രാഫ്റ്റ് കഥ പറച്ചിലാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന്.

മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഉത്ഘാടന ചിത്രം മുത്തോനാണ്. ജിയോ മാമി ഫെസ്റ്റിവലിന്റെ 21ാം പതിപ്പിലാണ് മുത്തോൻ പ്രദർശിപ്പിക്കുന്നുണ്ട്. മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രവും ഇതുതന്നെയാണ്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്.

നിവിൻ പോളിയുടെ 9 വർഷത്തെ കരിയറിൽ വെച്ച് ഏറ്റവും മികച്ച പ്രകടനമാണ് മൂത്തൊൻ എന്ന സിനിമയിൽ അദ്ദേഹം നടത്തിയിട്ടുള്ള എന്നാണ് ചിത്രം കണ്ട പ്രേക്ഷകരുടെ അഭിപ്രായം. വളരെ സാമൂഹ്യ പ്രസക്തമായ ഈ സിനിമ അന്തര്‍ദേശീയ തലങ്ങളിലും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടോറോന്റോയിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയിരുന്നു.നിവിൻ പോളി, സംവിധായക ഗീതു മോഹൻദാസ് തുടങ്ങി ചിത്രത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരങ്ങൾ എല്ലാം തന്നെ ടോറോന്റോയിൽ എത്തിയിരുന്നു. ചിത്രത്തിന് ടോറോന്റോയിൽ നിന്ന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് നിവിൻ പോളിയും സംവിധായിക ഗീതു മോഹൻദാസും മനസ്സു തുറന്നു. നിവിനെ അയലത്തെ വീട്ടിലെ പയ്യൻ റോളുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്താണ്? ഇതിനൊക്കെ ഉത്തരം കിട്ടണമെങ്കിൽ ചിത്രം പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കണമെന്ന് ഗീതു പറഞ്ഞു. അതേസമയം ഇത് തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്നാണ് ചിത്രത്തിനെ കുറിച്ച് നിവിൻ പോളി പറഞ്ഞു. പൂർണ്ണ ആത്മാർഥതയോടെ താൻ ചെയ്ത ഒരു ചിത്രമാണ് മൂത്തോൻ എന്നും അത് ടൊറന്റോ ഇൻറർനാഷണൽ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും താരം പറഞ്ഞു. ചിത്രത്തിൽ ഇന്നസെൻസ് മുഖമുളള ഒരു നടനെ വേണമായിരുന്നു. ചിത്രത്തിന്റെ പുറത്തു വന്ന പോസ്റ്ററിലും ടീസറിലുമൊക്കെ കണ്ടിട്ട് നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇതിൽ എന്തിനാണ് ഇന്നസെൻസ്. എന്റെ സിനിമകൾ വിശാലമായ പ്രേക്ഷകരിലേയ്ക്ക് എത്തിക്കണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. അത്തരത്തിലുളള ഒരു നിമിഷമാണ് യാഥാർഥ്യമായിരിക്കുന്നത്. പൂർണ്ണ ആത്മാർഥതയോടെ ചെയ്ത ചിത്രമാണിത്. ഒരുപാട് തയ്യാറെടുപ്പും പ്രയത്നവുമെല്ലാം ചിത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്- നിവിൻ പറഞ്ഞു.

ലക്ഷദ്വീപില്‍ നിന്നുള്ള ഒരു വ്യക്തിയുടെ കഥയാണ് പറയുന്നത്. സഹോദരനെ കണ്ടെത്താനുള്ള യാത്രയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ദ്വീപ് ഭാഷയില്‍ മൂത്തോന്‍ എന്നാല്‍ മൂത്ത സഹോദരന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഒറിജിനല്‍ സ്‌കോര്‍ സാഗര്‍ ദേശായി. സൗണ്ട് ഡിസൈന്‍ കുണാല്‍ ശര്‍മ്മ. മലയാളത്തിലുള്ള സംഭാഷണങ്ങള്‍ ശ്രീജ ശ്രീധരന്‍ എഴുതുമ്ബോള്‍ ഹിന്ദിയിലെ സംഭാഷണങ്ങള്‍ അനുരാഗ് കാശ്യപാണ് ഒരുക്കിയിരിക്കുന്നത്. മൊത്തതാണ് എന്ന ചിത്രം നിവിൻ പോളിയുടെ ഒരു തിരിച്ചുവരവ് എന്ന നിലയിലാണ് പ്രേക്ഷകർ കാണുന്നത്.

Related Article

Write a comment

Your email address will not be published. Required fields are marked *