പാപ്പന്റേം സൈമന്റേം പിള്ളേർ ഒ ടി ടി റിലീസിനൊരുങ്ങുന്നു

സ്വിസ് ടെലിമീഡിയ യുടെ ബാനറിൽ നവാഗധസംവിധായകൻ ഷിജോ വർഗീസ് സംവിധാനം ചെയ്ത പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമ ഓഗസ്റ്റ് 29ന് Plexigo, Ziea, Lime Light എന്നി OTT പ്ലാറ്റ്ഫോമുകളിൽ റിലീസിനൊരുങ്ങുന്നു. 50തോളം ഹ്രിസ്വ ചിത്രങ്ങൾ രജനയും സംവിധാനവും നിർവഹിച്ച അനുഭവസമ്പത്തുമായണ് ഷിജോ വർഗീസ് സംവിധായകനായി എത്തുന്നത്. കൂടാതെ നിരവധി സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചു. ഒരു നടൻ കൂടിയായി ഷിജോ വർഗീസ് കാലിക പ്രശക്തമായ ഒരു വിഷയമാണ് സിനിമക്ക് തിരഞ്ഞിടുത്തിരിക്കുന്നത്.

മറ്റുള്ളവരുടെ കയ്യിലെ കളിപാവകളായി കൊട്ടേഷൻ സങ്കത്തിന്റെ പിടിയിൽ അകപ്പെട്ട് പോകുന്ന യുവത്വത്തിന്റെ കഥയാണ് സിനിമയിൽ പറയുന്നത്. യുവതലമുറ എങ്ങനെ ആകരുതെന്ന് ഇ ചിത്രം എടുത്ത് കാണിക്കുന്നു. നഗരത്തിലെ കുപ്രസിദ്ധരായ കൊട്ടേഷൻ നേതാക്കൾ ആണ് പാപ്പനും സൈമനും. അവരാണ് നഗരം നിയന്ത്രിരിക്കുന്നത്.കൊല്ലാനും ചാവനുമായി ഒരു പറ്റം യുവാക്കൾ സംഘത്തിലുണ്ട്. ഇവർക്ക് വേണ്ടി കൊന്നും ചത്തും ജീവിച്ചു തീർക്കുന്ന യുവാക്കളുടെ കഥ പറയുന്ന സിനിമ വാർത്തമാന കാലത്തിന്റെ നേർക്ക് പിടിച്ച കണ്ണാടിയാണ്.

ചിത്രത്തിന്റെ കഥയും തിരകഥയും ഷിജോ വർഗീസ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. തന്റെ ഒരു കൂട്ടുകാരന് സംഭവിച്ച ദുരന്തത്തിൽ നിന്നാണ് കഥ പിറവി എടുത്തതെന്ന് ഷിജോ വർഗീസ് പറയുന്നു.

ഗാനരചന :പ്രസാദ് പാറപ്പുറം, സോജിൻ ജെയിംസ്. സംഗീതം :കലാമണ്ഡലം ജോയി ചെറവത്തൂർ, ശൈലേഷ് നാരായണൻ, അനുരാജ് ശ്രീരാഗം. പാടിയത് :കാരൂർ ഫാസിൽ, മുരളികൃഷ്ണ, നോബി ജേക്കപ്അ. അഭിനയിച്ചവർ :ജെയിംസ് പറക്ക, കോട്ടയം പ്രദീപ്, കണ്ണൂർ വാസുട്ടി, ബിനു അടിമാലി, നാരായൺകുട്ടി,ശിവാനന്തൻ, സാന്തകുമാരി തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിൽ അഭി നയിച്ചിട്ടുണ്ട്

Leave a Comment