Cinemamohi
  • Home
  • Filim News
  • Review
  • Videos
  • About us
  • Contact Us
No Result
View All Result
  • Home
  • Filim News
  • Review
  • Videos
  • About us
  • Contact Us
No Result
View All Result
Cinemamohi
No Result
View All Result

തെലുങ്ക് റീമേക്കിങ്ങിനൊരുങ്ങി പൊറിഞ്ചു മറിയം ജോസ്

admin by admin
March 10, 2023
in News
0
Porinju Mariyam Jose Telugu Remake

ഏറെ കാലങ്ങൾക്ക് ശേഷം ഹിറ്റ് മേക്കറായ ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരാണ് ചിത്രത്തിലെ മുഘ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ് ആണ് തങ്ങളുടെ അടുത്ത പ്രോജക്റ്റ് ആയി ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട് സിനിമയുടെ തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങളുണ്ടാകും.

മലയാളത്തില്‍ ജോജു അവതരിപ്പിച്ച കാട്ടാളന്‍ പൊറിഞ്ചുവിനെ തെലുങ്കില്‍ നാഗാര്‍ജുനയാകും അവതരിപ്പിക്കുക എന്ന റിപ്പോര്‍ട്ടുകളുണ്ട്. പ്രസന്ന കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തായ അദ്ദേഹത്തിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണിത്.

2019 ഇൽ പുറത്തിറങ്ങിയ ചിത്രം ഏറെ പ്രേക്ഷക ശ്രെദ്ധ നേടിയിരുന്നു. സൗഹൃദവും പ്രണയവും പകയുമെല്ലാം പറഞ്ഞ ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് എന്‍ ചന്ദ്രന്റേതാണ്. വിജയരാഘവന്‍, ടി ജി രവി, സുധി കോപ്പ, രാഹുല്‍ മാധവ്, സലിം കുമാര്‍, സ്വാസിക തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. സംഗീതം ഒരുക്കിയത് ജേക്ക്‌സ് ബിജോയ് ആണ്.

Tags: Joju GeorgeJoshiNagarjunaPorinju Mariyam Jose
Previous Post

ചൊവ്വര ജനരഞ്ജിനി വായനശാലയുടെ നേതൃത്വത്തിൽ ‘ജനരഞ്ജിനി ഫിലിം സൊസൈറ്റി ‘ രൂപീകരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Latest Movie News

  • തെലുങ്ക് റീമേക്കിങ്ങിനൊരുങ്ങി പൊറിഞ്ചു മറിയം ജോസ്
  • ചൊവ്വര ജനരഞ്ജിനി വായനശാലയുടെ നേതൃത്വത്തിൽ ‘ജനരഞ്ജിനി ഫിലിം സൊസൈറ്റി ‘ രൂപീകരിച്ചു.
  • ‘ഗോൾഡിനെ കുറിച്ചൊള്ള നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം; അത് കേൾക്കുമ്പോൾ കിട്ടുന്ന സുഖമുണ്ടല്ലോ..’ : അൽഫോൺസ് പുത്രൻ
  • നടൻ കൊച്ചു പ്രേമൻ അന്തരിച്ചു
  • ‘അവതാര്‍ 2’ കേരളത്തില്‍ റിലീസ് ചെയ്യും.

Custom Services

  • Home
  • Now Playing
  • Top rated
  • About us
  • Disclaimer
  • Privacy Policy
  • Contact Us

© 2023 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • Filim News
  • Review
  • Videos
  • About us
  • Contact Us

© 2023 JNews - Premium WordPress news & magazine theme by Jegtheme.