ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച ഹിറ്റ് സിനിമകള്‍ക്കൊപ്പം മലയാളി നെഞ്ചേറ്റിയ ഒരു പാവം സംഗീതസംവിധായകൻ
(1948 നവംബർ 8 – 2019 ജനുവരി 17). എണ്ണത്തിൽ കുറവെങ്കിലും സൂപ്പർഹിറ്റുകളായി മാറിയ ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ‘ഒരായിരം കിനാക്കളാൽ’, ‘ഉന്നം മറന്ന് തെന്നിപ്പറന്ന’, ‘ഏകാന്തചന്ദ്രികേ’, ‘നീർപ്പളുങ്കുകൾ’, ‘പവനരച്ചെഴുതുന്നു’, ‘പാതിരാവായി നേരം’ തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്.

എസ്. ബാലകൃഷ്ണന്‍

പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയാണ് എസ് ബാലക‍ൃഷ്ണന്റെ ജനനം.കോയമ്പത്തൂരിലായിരുന്നു പഠനം.പിന്നീട് മദ്രാസിലേക്ക് പോകുകയും അവിടെ വച്ച് സംഗീതരംഗത്തേക്ക് ഇറങ്ങിത്തിരിക്കുകയും ചെയ്തു.ഗുണ സിങ്ങിന്റെ അസിസ്റ്റന്റായാണ് സിനിമാ സംഗീതത്തിലേക്ക് ബാലക‍ൃഷ്ണൻ എത്തിയത്.ഇളയരാജ അടക്കമുള്ള സംഗീത സംവിധായകർക്കു വേണ്ടി വെസ്റ്റേൺ ഫ്ലൂട്ട് വായിച്ചിരുന്നു ഇദ്ദേഹം.1989 ൽ ഇറങ്ങിയ സിദ്ദിഖ്-ലാലിന്റെ ആദ്യസിനിമയായ ‘റാംജിറാവ് സ്‌പീക്കിങ്‘ എന്ന സിനിമയിലൂടെയാണ് എസ്.ബാലക‍ൃഷ്ണന്‍ വെളളിത്തിരയില്‍ അരങ്ങേറുന്നത്.റാംജിറാവ് സ്പീക്കിങ് തുടങ്ങുമ്പോൾ സംവിധായകൻ ഫാസിലാണ് നല്ല ഈണങ്ങളാണെങ്കിൽ ഇദ്ദേഹത്തെ നിങ്ങൾക്ക് ഉപയോഗിക്കാം എന്ന മുഖവുരയോടെ എസ്.ബാലകൃഷ്ണനെ സിദ്ധിഖ് ലാലുമാർക്കും ഒപ്പം മലയാളസിനിമക്കും പരിചയപ്പെടുത്തിയത്.സിനിമയുടെ കഥയും സിറ്റുവേഷനും സിദ്ധിഖ്ലാലുമാർ പറഞ്ഞു കൊടുത്തു.പിന്നെ ഒരാഴ്ച കഴിഞ്ഞാണ് ബാലകൃഷ്ണൻ തിരിച്ചു വരുന്നത്’കണ്ണീർ കായലിൽ ഏതോ കടലാസിന്റെ തോണി’ എന്ന പാട്ടിന്റെ ട്യൂണും കൊണ്ടായിരുന്നു അത്.പാട്ടിന്റെ ഈണം ആദ്യം കേട്ടപ്പോൾ സംവിധായകർക്ക് വളരെ പ്രത്യേകതയുളള ഈണമായി തോന്നി.മലയാളസിനിമ അന്നോളം കേട്ട ഈണങ്ങളിൽ വളരെ വ്യത്യസ്തമായ ഒന്നായിരുന്നു അത്.അതിനൊപ്പം ചിത്രത്തിലെ ‘ഒരായിരം കിനാക്കളാൽ..’ഇത് കളിക്കളം’..’അവനവൻ കുരുക്കുന്ന’..തുടങ്ങിയ പാട്ടുകളെല്ലാം വലിയ ഹിറ്റുകളായി..‘കളിക്കളം ഇത് കളിക്കളം’ എന്ന പാട്ടിനു കീബോർ‍ഡ് മാത്രമാണ് അന്ന് ഉപയോഗിച്ചത്.കളിക്കളം എന്ന ഗാനത്തിൽ അന്ന് ബാലകൃഷ്ണനു വേണ്ടി കീബോർഡ് വായിച്ച ദിലീപാണ് ഇന്നത്തെ എ.ആർ.റഹ്മാൻ എന്ന് ഒരുവിധം സംഗീതപ്രേമികൾക്കെല്ലാം അറിയാവുന്നതുമായ കാര്യമാണ്

റാംജിറാവു തീര്‍ത്ത മധുരം മറയും മുമ്പേ 1990 ല്‍ ‘ഇൻ ഹരിഹർ നഗർ’ എത്തിയോടെ എസ്.ബാലകൃഷ്ണന്‍ സംഗീതപ്രേമികളുടെ പ്രിയങ്കരനായി.തുടർന്ന് 1991 ല്‍ ഗോഡ്ഫാദര്‍,1993 ൽ ‘വിയറ്റ്‌നാം കോളനി‘ തുടങ്ങി സിദ്ദിഖ് ലാലിന്റെ തുടർച്ചയായ നാലുചിത്രങ്ങള്‍.അനശ്വരമായ സംഗീതവുമായി എസ്.ബാലകൃഷ്ണന്‍ മലയാള സിനിമാരംഗത്ത് തന്റെ സ്ഥാനമുറപ്പിക്കുകയായിരുന്നു

സിദ്ദിഖ് ലാല്‍ സിനിമകള്‍ തുറന്ന വഴിയിലൂടെ തൊണ്ണൂറുകളിൽ ‘കിലുക്കാംപെട്ടി‘, ‘മഴവിൽകൂടാരം‘, ‘ഇഷ്‌ടമാണ് നൂറുവട്ടം‘, ‘മിസ്‌റ്റർ ആൻഡ് മിസിസ്‘, ‘ഗൃഹപ്രവേശം‘ തുടങ്ങിയ ലോ ബജറ്റ് ചിത്രങ്ങൾക്കും ബാലകൃഷ്‌ണൻ സംഗീതം പകർന്നു.മുകേഷ് നായകനായ ‘മക്കൾ മാഹാത്മ്യം‘ എന്ന ചിത്രത്തിന് പശ്‌ചാത്തല സംഗീതവുമൊരുക്കി.ആറോളം വർഷത്തെ ഇടവേളയ്‌ക്ക് ശേഷം 2001 ൽ ‘ആകാശത്തിലെ പറവകൾ‘ എന്ന സിനിമയ്ക്കും സംഗീതം ചിട്ടപ്പെടുത്തി.2011ൽ പുറത്തിറങ്ങിയ മൊഹബത്ത് ആണ് അവസാനചിത്രം.അതിൽ പിന്നെ സംഗീതം എന്ന ടൈറ്റിലിനൊപ്പം ആ പേര് ആരും കണ്ടിട്ടില്ല.പ്രതിഭാധനനായിട്ടും,കിട്ടിയ അവസരങ്ങളിലെല്ലാം കഴിവ് തെളിയിച്ചിട്ടും അവസാനകാലത്ത് ആരവങ്ങളിൽ നിന്നെല്ലാം അകന്ന് ചെന്നൈയില്‍ ഒരു പിന്നണിക്കാരനായി തുടരാനാണ് ബാലകൃഷ്ണന് സാധിച്ചത്.കോയമ്പത്തൂർ വിശ്വനാഥൻ പിള്ളക്ക് കീഴിൽ ഓടക്കുഴൽ ശാസ്ത്രീയമായി പഠിച്ച ബാലകൃഷ്ണന്‍ കോയമ്പത്തൂരിലെ മോഡേൺ ഓർക്കസ്‌ട്രയിൽ അംഗമായിരുന്നു.എ.ആർ റഹ്‌മാന്റെ ഗുരുകൂടിയായ ജേക്കബ് ജോണിന്റെ ശിഷ്യനായി റെക്കോഡറും വെസ്‌റ്റേൺ ഫ്ലൂട്ടും പഠിച്ചു.ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിൽനിന്നും റെക്കോഡറിൽ തിയറിയിലും പ്രാക്‌ടിക്കലിലും ഗ്രേഡ് പരീക്ഷ പാസായിട്ടുണ്ട്.എ.ആർ.റഹ്മാൻ സ്ഥാപിച്ച സംഗീതവിദ്യാഭ്യാസ സ്ഥാപനമായ കെ.എം മ്യൂസിക് കണ്‍സർവേറ്ററിയിൽ വെസ്റ്റേൺ ഫ്ലൂട്ട് ഫാക്കൽറ്റിയായി പ്രവർത്തിച്ചു വരികയായിരുന്നു ബാലകൃഷ്ണന്‍

ആരോടും പരിഭവവും ബഹളവും ഇല്ലാതെ ഈ വർഷമാദ്യം ബാലകൃഷ്‌ണൻ ശാന്തനായി സംഗീതലോകത്ത് നിന്ന് എന്നന്നേക്കുമായി അരങ്ങൊഴിഞ്ഞപ്പോൾ ബാക്കിയായത് അദ്ദേഹം ഈണമിട്ട കുറച്ച് നിത്യഹരിതഗാനങ്ങൾ മാത്രമാണ്.

എസ്.ബാലകൃഷ്‌ണന്റെ 20 സൂപ്പർഹിറ്റുകൾ

???

0️⃣1️⃣പൂക്കാലം വന്നൂ പൂക്കാലം(ഗോഡ്ഫാദർ)

0️⃣2️⃣ഏകാന്തചന്ദ്രികേ(ഇൻ ഹരിഹർ നഗർ)

0️⃣3️⃣ലല്ലലം ചൊല്ലുന്ന(വിയറ്റ്‌നാം കോളനി)

0️⃣4️⃣പച്ചക്കറിക്കായത്തട്ടിൽ(കിലുക്കാംപെട്ടി)

0️⃣5️⃣കണ്ണീർക്കായലിലേതോ(റാംജിറാവു സ്പീക്കിങ്)

0️⃣6️⃣പാതിരാവായി നേരം(വിയറ്റ്നാം കോളനി)

0️⃣7️⃣പൊന്നും പൂവും(ഇഷ്ടമാണ് നൂറുവട്ടം)

0️⃣8️⃣ഉന്നം മറന്ന്(ഇൻ ഹരിഹർ നഗർ)

0️⃣9️⃣നീർപ്പളുങ്കുകൾ(ഗോഡ്ഫാദർ)

1️⃣0️⃣ഊരുവലം വരും വരും(വിയറ്റ്നാം കോളനി)

1️⃣1️⃣അവനവൻ കുരുക്കുന്ന(റാംജിറാവു സ്പീക്കിങ്)

1️⃣2️⃣ഒരായിരം കിനാക്കളാൽ(റാംജിറാവു സ്പീക്കിങ്)

1️⃣3️⃣മന്ത്രിക്കൊച്ചമ്മ(ഗോഡ്ഫാദർ)

1️⃣4️⃣ഇത് കളിക്കളം(റാംജിറാവു സ്പീക്കിങ്)

1️⃣5️⃣പവനരച്ചെഴുതുന്നു(വിയറ്റ്‌നാം കോളനി)

1️⃣6️⃣കൂടുവിട്ട് കൂടേറുന്നു(മിസ്റ്റർ & മിസ്സിസ്സ്)

1️⃣7️⃣അത്തിപഴത്തിന്നിളംനീർ(നക്ഷത്രക്കൂടാരം)

1️⃣8️⃣തെന്നലിൻ കൈകളിൽ(മൊഹബത്ത്)

1️⃣9️⃣ഓർമകളുടെ(മാന്ത്രികൻ)

2️⃣0️⃣സൂര്യോദയം(വിയറ്റ്‌നാം കോളനി)Bit

Related Article

Write a comment

Your email address will not be published. Required fields are marked *