ശ്രീനാഥ് ഭാസിയുടെ മനോരഞ്ജിനി പുറത്തിറങ്ങി; ഒപ്പം ബിജു സോപാനവും,

ശ്രീനാഥ് ഭാസി, ബിജു സോപാനം എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ഷോര്‍ട്ട് ഫിലിം മനോരഞ്ജിനി റിലീസ് ചെയ്തു. നോവല്‍ വിന്ധ്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പരേതനായ സിനിമാ നിര്‍മ്മാതാവ് വിന്ധ്യന്റെ മകനാണ് നോവല്‍. ശ്യാമപ്രസാദ്, റോഷന്‍ ആന്‍ഡ്രൂസ് എന്നിവരോടൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കസബ, വെള്ളരിപ്രാവിന്റെ ചങ്ങാതി, ലൗ 24*7 എന്നീ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത സമീര്‍ ഹഖ് ആണ് മനോരഞ്ജിനിയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരുന്നത്. വിജയ് സൂപ്പറും പൗര്‍ണ്ണമിയും, ഹണിബീ, കിംഗ് ലയര്‍ എന്ന ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്‍വഹിച്ച രതീഷ് രാജ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

എ.ആര്‍ റഹ്മാന്‍, സന്തോഷ് നാരായണന്‍, ഗോപി സുന്ദര്‍ എന്നിവരുടെ അസോസിയേറ്റ് ആയിരുന്ന കിഷന്‍ മോഹന്‍ അണ് ചിത്രത്തിന്റെ സംഗീതം.

Leave a Comment