ടൈം ട്രാവൽ സിനിമ

സമയവും ചലനവും ഒരു നിശ്ചിതസമയത്തിനുള്ളില്‍ സ്പെയ്സില്‍ (സ്ഥാനം) സംഭവിക്കുന്ന സ്ഥാന വ്യതിയാനമാണ് ചലനം. അതു സംഭവിക്കുന്നത് സ്പെയ്സിലോ സമയത്തിലോ മാത്രമായല്ല, സ്പെയ്സ്-ടൈം എന്ന ഏകതയിലാണ്‌. സമയത്തെ ഒഴിവാക്കിക്കൊണ്ട് സ്പെയ്സിലൂടെ മാത്രമുള്ള ഒരു ചലനത്തിനും, സ്പെയ്സിനെ ഒഴിവാക്കിക്കൊണ്ട്‌ സമയത്തിലൂടെ മാത്രമുള്ള ഒരു ചലനത്തിനും യാതൊരു അര്‍ത്ഥവുമില്ല. ദിശയില്ലാത്ത ഒരു സമയത്തിനു നല്‍കേണ്ടിവരുന്ന വില ചലനമില്ലാത്ത ഒരു ലോകമായിരിക്കും. ചലനത്തില്‍ നിന്നും വേർതിരിച്ചെടുക്കപ്പെടുന്ന സമയം എന്നതു അതികൃത്യത ആയ ഒരു സ്ഥിരരാശി അല്ല. മാറ്റങ്ങളും ചലനവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു രൂപമാണ് സമയം.

ടൈം ട്രാവൽ ഒരു ത്രിമാന ലോകത്തിൽ രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയ്യുന്നതുപോലെ സമയത്തിൽ രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയാം എന്ന സാമാന്യസങ്കല്പം ആണ് ടൈം ട്രാവൽ അഥവാ സമയ സഞ്ചാരം. പൊതുവേ ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കും സമയ യാത്രകൾ നടത്തപ്പെടാം എന്നു കരുതുന്നു. ഇത്തരം യാത്രകൾക്ക് സഹായിക്കുന്ന തരം യന്ത്രങ്ങളെ പൊതുവേ ടൈം മെഷീനുകൾ അഥവാ സമയ യന്ത്രങ്ങൾ എന്നു വിളിക്കപ്പെടുന്നു.

സ്റ്റീഫൻ ഹോക്കിങിന്റെ സിദ്ധാന്തമനുസരിച്ച് ഒരാൾ പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ ഭാവിയിൽ എത്താം. സമയം എന്നത് എപ്പോളും ദൂരവും വേഗതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരാൾ പ്രകാശവേഗതയിൽ സഞ്ചരിച്ചാൽ അയാൾക്കു വേണ്ടി സമയം മറ്റുളള വസ്തുക്കളെ അപേക്ഷിച്ചു പതുക്കെ സഞ്ചരിക്കും. അതനുസരിച്ച് ഭാവിയിലേക്കു ഒരാൾക്കു പോകാം പക്ഷെ സമയത്തിനു പുറകോട്ട് പോകാൻ കഴിയില്ല. രണ്ട് ബിന്ദുക്കൾക്കിടയിൽ യാത്ര ചെയ്യുമ്പോൾ അവ തമ്മിലുള്ള ഏറ്റവും ചെറിയ ദൂരം ഒരു നേർവരയാണു. പക്ഷെ ആ രണ്ടു ബിന്ദുക്കൾ ഒന്നിനു മുകളിൽ ഒന്നായി ഇരിക്കുമ്പോളാണ് അവ തമ്മിൽ ഒരു ദൂരവും ഇല്ലാതിരിക്കുന്നത്. അങ്ങനെ സമയത്തിലെ രണ്ട് ബിന്ദുക്കൾക്കിടയിൽ അവ തമ്മിലുള്ള ദൂരം കുറയ്ക്കുവാൻ സഹായിക്കുന്ന യന്ത്രമാണു “ടൈം മെഷീൻ” അഥവാ സമയ യന്ത്രങ്ങൾ.

നമ്മളൊക്കെ ടൈം ട്രാവലിൽ ഒരു പരിധിവരെ വിശ്വസിക്കുന്നവരാണ് അതു കൊണ്ടുതന്നെ ഈ നിമിഷം നമ്മൾ ജീവിക്കുമ്പോൾ തന്നെ നമ്മുടെ ഫ്യുച്ചറും മറ്റൊരു ഡയമെൻഷനിൽ ജീവിക്കുന്നുണ്ടെന്നു വേണം വിശ്വസിക്കുവാൻ. അതുപോലെ തന്നെ നമ്മുടെ പാസ്റ്റും കഴിഞ്ഞുപോയിട്ടില്ല, പാസ്റ്റിലും നമ്മൾ ജീവിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ മുന്നേക്കു പോയി കൊണ്ടിരിക്കുകയാണുതാനും,അതായത് പ്രഥമദൃഷ്ട്ടിയാൽ നമ്മൾ മുന്നേക്കു നടക്കുകയാണ് പക്ഷെ ഓരോ സ്റ്റെപ്പ് വയ്ക്കുമ്പോഴും കഴിഞ്ഞുപോയ സ്റ്റെപ്പിന്റെ കൂടെത്തന്നെ നമ്മുടെ ശരീരവും മനസും അവിടെത്തന്നെ നിലനിൽക്കുകയാണ്, വീണ്ടും പുതിയൊരു സ്റ്റെപ്പ് വയ്ക്കുമ്പോൾ ശരീരത്തിന്റെയും മനസിന്റെയും ഇട്ടിരിക്കുന്ന തുണിയുടേതുപോലും പുതിയൊരു പതിപ്പ് ഉണ്ടാകുകയാണ് ചെയ്യുന്നത് എന്നുവേണം കരുതാൻ. ഇതുപോലെയുള്ള ഓരോ കഴിഞ്ഞുപോയ പതിപ്പിന്റെയും മുന്നേ പോകുന്ന പതിപ്പിന്റെയും യാഥാർഥ്യമാണ് നിലവിലെ നമ്മൾ.

ടൈം ട്രാവൽ സിനിമകൾ : മുകളിൽ പറഞ്ഞിരിക്കുന്ന പോലെ സമയത്തിലെ രണ്ട് ബിന്ദുക്കൾക്കിടയിൽ അവ തമ്മിലുള്ള ദൂരം കുറയ്ക്കുന്ന “ടൈം മെഷീൻ ” ഉപയോഗിച്ച് അല്ലെങ്കിൽ പ്രധാന ഇതിവൃത്തം ആയി എടുത്ത് തയ്യാറാക്കിയ തിരക്കഥയിൽ ചിത്രീകരിക്കുന്ന സിനിമകളാണ് ടൈം ട്രാവൽ സിനിമകൾ. സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങൾ ഒരു സൈന്റിസ്റ്റോ അല്ലെങ്കിൽ ഒരു സാധാരണ വ്യെക്തിയോ ആവാം അവർ ഒന്നുകിൽ ടൈം മെഷീൻ നിർമിക്കുകയോ അല്ലെങ്കിൽ കൈമാറി കിട്ടുകയോ ചെയ്യുന്നത് വഴി തുടർന്ന് അവരുടെ ജീവിതത്തിൽ മെഷീൻ മൂലം സംഭവിക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ സ്ക്രിപ്റ്റിൽ കൂടുതലായും അല്ലെങ്കിൽ അത്തരത്തിലുള്ള സ്ക്രിപ്റ്റുകളാണ് കൂടുതലായതും ഉണ്ടാവുക. പ്രത്യേകം ചില അവസരങ്ങളിൽ മാത്രം പ്രതികാരത്തിനും മറ്റും ടൈം മെഷീൻ ഉപയോഗിക്കുന്ന കഥ സന്ദർഭങ്ങൾ ഉണ്ട്, അതിൻ പ്രകാരം കേന്ദ്രകഥാ പാത്രങ്ങൾ അവർക്കു പരാജയം സംഭവിച്ച കാലത്തിലേക്കു ടൈം മെഷീൻ തയ്യാറാക്കി പോകാൻ ശ്രെമിക്കുന്നതും പിന്നീട് തോൽവി വിജയമായി തിരിച്ചു വരികയും ചെയ്യുന്നിടത്ത് ആണ് ടൈം മെഷീൻ മുഖ്യ കഥാതന്തുവായീ വരുന്നത്. ചില സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ ‘ടൈം ട്രാവലും, തുടർന്നുള്ള സംഭവങ്ങളും ശ്രദ്ധിക്കുമ്പോൾ മനസ്സിലാകുന്നത് അവിടെയും സമയം പിന്നോട്ട് സഞ്ചരിക്കുന്നില്ല എന്നതാണ്. അവിടെ സംഭവിക്കുന്നത്‌, ഒന്നോ ഒന്നിലധികമോ മനുഷ്യര്‍, അവര്‍ സ്പെയ്സിന്റെ (സ്ഥലം/ദൂരം) ഭാഗം ആയിരിക്കുമ്പോള്‍ തന്നെ, ബാക്കി സ്പെയ്സില്‍ നിന്നും വേര്‍പെട്ട്‌ അവരുടെ ചുറ്റുപാടുകളുടെ ഭൂതകാലത്തില്‍ എത്തിച്ചേരുക മാത്രമാണ്‌ ചെയ്യുന്നത്. അതുവഴി, യഥാര്‍ത്ഥത്തില്‍ അവരോ മറ്റുള്ള ആരെങ്കിലുമോ സമയത്തിലൂടെ പിന്നോട്ടു യാത്ര ചെയ്യുന്നില്ല. ഭൂതകാലത്തിലേക്കുള്ള യാത്ര അവരുടെ പ്രായത്തിനേക്കാള്‍ ദൈര്‍ഘ്യമേറിയതായാലും അവര്‍ ഇല്ലാതാവുന്നില്ല, ഭൂതകാലത്തില്‍ എത്തിയശേഷവും സമയത്തിന്റെ ഗതി അവര്‍ക്കും മുന്നോട്ടു തന്നെയാണ്, അവിടെയെത്തുന്നതു വഴി ഭാവികാലത്തിന്റെ ഒരു ഭാഗമായി മാറുന്ന അവരുടെ ഓര്‍മ്മയും അവര്‍ക്കു നഷ്ടപ്പെടുന്നില്ല മുതലായ വസ്തുതകള്‍ അവിടെ സമയത്തിന്റെ ദിശയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നതിനു തെളിവാണ്‌. സിനിമയിലെ ടൈം ട്രാവലും, സമയത്തിലൂടെ പുറകോട്ടുള്ള സഞ്ചാരം എന്ന അര്‍ത്ഥത്തിലെ ശാസ്ത്രീയമായ ടൈം ട്രാവലും രണ്ടും രണ്ടാണെന്നു സാരം. ഇത്തരം പ്രകടമായ വെത്യസങ്ങൾ തിരക്കഥകളിൽ കാണാമെങ്കിലും സയൻസ് ഫിക്ഷൻ സിനിമ എന്നത് എപ്പോളും ക്യൂരിയോസിറ്റി എന്നൊന്ന് മനുഷ്യമനസ്സുകളിൽ വളർത്തുന്ന ഒന്നാണെങ്കിൽ അത്തരം സിനിമകൾ കാണാൻ ആണ് പ്രേക്ഷകർ കൂടുതലായും ഉണ്ടാവുക. അത് തന്നെയാണ് ടൈം ട്രാവലർ സിനിമകൾക്കുള്ള പ്രേക്ഷക പ്രീതിയ്ക്കു കാരണം.

ടൈം ട്രാവൽ അഥവാ സമയസഞ്ചാരം മുഖ്യ പ്രമേയമാക്കിയ നിരവധി ഹോളിവുഡ് ചലച്ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ബാക്ക് ടു ദ ഫ്യൂച്ചർ 1,2,3 , ദി ടെർമിനേറ്റർ, ഡെജാവൂ ,ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഇന്റർസ്റ്റെല്ലാർ, ക്വന്റം ലീപ് , ബട്ടർ ഫ്ലൈ എഫ്ഫക്റ്റ്, ടൈം ക്രൈംസ്, ട്വൽവ് മങ്കീസ്, പ്രെഡിസ്റ്റിനേഷൻ, ദി ഗേൾ ഹൂ ലീപ് ത്രൂ ടൈം, റിറ്റ്നർ, ഗ്രൗണ്ടതോഗ് ഡേ, സോഴ്സ് കോഡ്, ടോണി ഡാർക്കോ, പ്രൊജെഴ്‌സിറ്റി അല്മനാക് ദി ടൈം ട്രാവലേഴ്‌സ് വൈഫ് . etc തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണങ്ങളാണ്. സിനിമകളിൽ കാണുന്നപോലെ ഭാവികാലത്തിലേക്കും, ഭൂതകാലത്തിലേക്കും പോയി കാര്യങ്ങൾ മാറ്റിമറിക്കുവാൻ ഇപ്പോഴുള്ള ടെക്നൊളജി കൊണ്ട് സാധ്യമല്ല. ഭാവിയിലും അതിനുള്ള സാധ്യത ഉണ്ടാകുമോ എന്നുമറിയില്ല. എന്നാൽ… നമ്മൾ അറിയാതെതന്നെ നാം നിത്യ ജീവിതത്തിൽ ടൈം ട്രാവൽ ചെയ്യുന്നുണ്ട്. നമ്മൾ വാഹങ്ങളിൽ വേഗത്തിൽ യാത്ര ചെയ്യുമ്പോൾ, വാഹനങ്ങൾ പെട്ടന്ന് മുന്നോട്ട് എടുക്കുമ്പോഴൊക്കെ ഭൂമിയിൽ വെറുതെ നിൽക്കുന്നവരെ അപേക്ഷിച്ചു നമ്മൾ ടൈം ട്രാവൽ ചെയ്യുകയാണ്. പക്ഷെ അത് വളരെ വളരെ കുറവ് സമയം മാത്രം ആയതിനാൽ നമുക്ക് മനസിലാക്കാൻ പറ്റുന്നില്ല എന്ന് മാത്രം.

Leave a Comment