Facebook Twitter Instagram
    Cinemamohi
    • Home
    • Filim News
    • Review
    • Videos
    Cinemamohi
    News

    അപർണ ബാലമുരളി നായികയാവുന്ന ഉല ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    No Comments

    സുരൈ പോട്രുവിന് ശേഷം ശക്തമായ കഥാപാത്രവുമായി അപര്‍ണ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രിഥ്വിരാജ് പുറത്തിറക്കി, ഉല ഒരുക്കുന്നത്‌ തമിഴിലും മലയാളത്തിലും

    സൂപ്പര്‍ഹിറ്റ് ചിത്രം സുരൈ പോട്രുവിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ വീണ്ടും അപര്‍ണ ബാലമുരളി. അപര്‍ണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ്-മലയാള ചിത്രം ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മലയാളികളുടെ പ്രിയതാരം പ്രിഥ്വിരാജ് ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ‘കല്‍ക്കി’ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഉല’യ്ക്കുണ്ട്. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന ‘ഉല’ സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണ്‍ ആണ് നിര്‍മിക്കുന്നത്. തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രം മേയ് അവസാന വാരത്തില്‍ ഷൂട്ടിങ് ആരംഭിക്കും. പ്രവീണ്‍ പ്രഭാറാമിനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ‘ഉല’. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.

    Ula poster

    Related Posts

    86 കോടിയുടെ ബോക്‌സ് ഓഫീസ് വിജയവുമായി ദൃശ്യം 2

    November 23, 2022
    Read More

    മമ്മൂട്ടി ചിത്രം കാതലിന് പാക്കപ്പ്

    November 23, 2022
    Read More

    ലാലേട്ടന്റെ ഏറ്റവും പുതിയ കാരവാൻ കാണാം

    October 22, 2022
    Read More

    Leave A Reply Cancel Reply

    Latest Movie News
    • 86 കോടിയുടെ ബോക്‌സ് ഓഫീസ് വിജയവുമായി ദൃശ്യം 2
    • മമ്മൂട്ടി ചിത്രം കാതലിന് പാക്കപ്പ്
    • ലാലേട്ടന്റെ ഏറ്റവും പുതിയ കാരവാൻ കാണാം
    • 26ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ അതിഥിയായി നടി ഭാവന
    • ഗോൾഡൻ വിസ കേരളത്തിൽ കിറ്റ് വിതരണം ചെയ്യുന്നത് പോലെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്
    Facebook Twitter Instagram Pinterest
    • About us
    • Disclaimer
    • Privacy Policy
    • Contact Us
    © 2023 ThemeSphere. Designed by ThemeSphere.

    Type above and press Enter to search. Press Esc to cancel.