വീണ്ടും ഗ്ലാമറില്‍ തിളങ്ങി അമേയ മാത്യു; ‘വാനിൽ’ മ്യൂസിക്ക് വീഡിയോ പുറത്തിറങ്ങി

അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസ്സൻ നിർമ്മിക്കുന്ന ‘വാനിൽ’ ഇന്ന് റിലീസ് ചെയ്തു. ഇംത്തിയാസ് അബൂബക്കർ സംവിധാനം നിർവഹിക്കുന്ന അമേയ മാത്യു, സാഗർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന വാനിലിന്റെ വരികളെഴുതിയിരിക്കുന്നത് ശ്യാം നെട്ടായിക്കോടത്തും, സംഗീതം നൽകിയിരിക്കുന്നത് പ്രകാശ് അലക്സുമാണ്. ക്യാമറാമാൻ കെ പി നമ്പ്യാതിരിയുടെ ശിഷ്യനായ ഷണ്മുഖൻ എസ് വി യാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ലാൽ കൃഷ്ണ, രുഷെയിൽ റോയി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോബി എം ജോസാണ് ചിത്രസംയോജനം. ആമയാർ, വണ്ടന്മേട് എന്നിവിടങ്ങളിലാണ് വാനിൽ ചിത്രീകരിച്ചത്. അവനീർ ടെക്നോളജിയുടെ യൂട്യൂബ് ചാനലിലാണ് വാനിൽ റിലീസ് ചെയ്തിരിക്കുന്നത് :

 

Leave a Comment