Facebook Twitter Instagram
    Cinemamohi
    • Home
    • Filim News
    • Review
    • Videos
    Cinemamohi
    Video

    ‘യാത്രയിൽ താനെയായ്’ ബാലഭാസ്കർ അവസാനം ഈണമിട്ട ഗാനം പുറത്തിറങ്ങി.

    No Comments
    Yathrayil Thaneyaay

    വയലിനിൽ മായാജാലം തീര്‍ക്കുന്ന സംഗീതജ്ഞനായിരുന്നു ബാലഭാസ്ക്കർ. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയ ബാലഭാസ്കർ ഫ്യൂഷന്‍റെ അനന്ത സാധ്യതകളാണ് എന്നും ആരാധകർക്ക് സമ്മാനിച്ചട്ടുള്ളത്. അകാലത്തിൽ വേർപെട്ടുപോയ ബാലഭാസ്കറിന്റെ നാൽപത്തിരണ്ടാം ജന്മദിനമാണിന്ന്. അതിനോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി ബാലഭാസ്കർ അവസാനമായി സംഗീതസംവിധാനം നിർവഹിച്ച പാട്ട് പുറത്തിറക്കിയിരിക്കുകയാണ് വേളിക്ക് വെളുപ്പാൻകാലം എന്ന ചിത്രത്തിലെ അണിയറ പ്രവർത്തകർ. ബാലഭാസ്കറിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്.

    നവാഗതനായ അക്ഷയ് വർമ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേളിക്ക് വെളുപ്പാൻകാലം’ ചിത്രത്തിലെ ‘യാത്രയിൽ’ എന്നു തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തും മാധ്യമപ്രവർത്തകനുമായ ജോയ് തമലമാണ്. ഷിബി മനിയേരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 2018ൽ ചിത്രത്തിന്റെ പ്രവർത്തനം നടക്കുന്നതിനിടയിലായിരുന്നു ബാലഭാസ്കറിന് അപകടം സംഭവിക്കുന്നതെന്നും അദ്ദേഹം പാടിയ ട്രാക്കുകളും പാട്ടിനെക്കുറിച്ച് ഗായകനു നൽകിയ നിർദ്ദേശങ്ങളും അടിസ്ഥാനമാക്കി പിന്നീട് സംഗീതസംവിധായകൻ ബിജിബാൽ ആണ് പാട്ട് പൂർത്തീകരിച്ചതെന്ന് സംവിധായകൻ അക്ഷയ് വർമ പറഞ്ഞു. ചിത്രത്തിൽ ബാലഭാസ്കർ അഭിനയിച്ചിട്ടുമുണ്ട്. കൃഷ്ണചന്ദ്രൻ, വിജയ് മേനോന്‍, അനു മോഹൻ, സരയു, ശോഭ മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഫിലോസിയ ഫിലിംസിന്റെ ബാനെറിൽ പങ്കജ്‌ സാവന്ത്‌, ശ്രികാന്ത്‌ കദം, പ്രവീൺ പിഗാത്‌ എന്നിവർ ചേർന്നാണ്‌ ചിത്രം നിർമ്മിച്ചിരികുന്നത്‌.ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.

    Related Posts

    ‘അനുഗ്രഹീതൻ ആന്റണി’ ട്രെയിലർ പുറത്തിറങ്ങി

    January 17, 2021
    Read More

    പുത്തന്‍ പ്രതീക്ഷകളുമായി മൃദുൽ നായര്‍, അര്‍ജ്ജുന്‍ അശോകൻ എന്നിവർ ചേർന്ന് ഒരുക്കുന്ന പുതുവര്‍ഷസമ്മാനം.

    January 1, 2021
    Read More

    ട്രെൻഡിങ് ഗാനത്തിന് കൂട്ടുകാരുമായി ചേർന്ന് ചുവടുവച്ച് ദിയ

    November 18, 2020
    Read More

    Leave A Reply Cancel Reply

    Latest Movie News
    • Nora Fatehi Latest Images 2022
    • 26ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ അതിഥിയായി നടി ഭാവന
    • ഗോൾഡൻ വിസ കേരളത്തിൽ കിറ്റ് വിതരണം ചെയ്യുന്നത് പോലെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്
    • ‘കാണെക്കാണെ’ – രഹസ്യങ്ങൾ ഒളിപ്പിച്ച മികച്ച ക്ലാസ്സിക്
    • പാപ്പന്റേം സൈമന്റേം പിള്ളേർ സിനിമയിലൂടെ ശ്രെദ്ധേയനായി കാരൂർ ഫാസിൽ
    Facebook Twitter Instagram Pinterest
    • About us
    • Disclaimer
    • Privacy Policy
    • Contact Us
    © 2022 ThemeSphere. Designed by ThemeSphere.

    Type above and press Enter to search. Press Esc to cancel.