Mohanlal New Caravan

ലാലേട്ടന്റെ ഏറ്റവും പുതിയ കാരവാന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിൽ നിർമിച്ച ഈ വാഹനം കൈമാറുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ബ്രൗൺ നിറത്തിലുള്ള വാഹനത്തിന് ആഢംബരം നിറഞ്ഞ രീതിയിലാണ് ഇന്റീരിയർ ചെയ്തിരിക്കുന്നത്.

കിടപ്പുമുറിയും വാഷ്‌റൂമും ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഈ വാഹനത്തിൽ ഉണ്ട്. മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ഈ വാഹനത്തിനും നൽകിയിരിക്കുന്നത്. നിരവധി ചലച്ചിത്ര താരങ്ങൾക്ക് കാരവാൻ നിർമിച്ചു നൽകിയ കോതമംഗലത്ത് പ്രേവര്തിക്കുന്ന ഓജസ് ഓട്ടോമൊബൈൽസ് ആണ് ഈ വാഹനവും നിർമിച്ചിരിക്കുന്നത്.

Related Article

Write a comment

Your email address will not be published. Required fields are marked *