First Malayalam movie collect 50 cr on 2024

ചിത്രം പുറത്തിറങ്ങി 13 ദിവസത്തിലാണ് ചിത്രം 50 കോടി കളക്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ ആഗോള കളക്ഷനാണിത്. നേരത്തെ പത്തുദിവസം കൊണ്ട് സിനിമയുടെ ആഗോള കലക്‌ഷൻ 42 കോടി പിന്നിട്ടിരുന്നു. കേരളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നിവിടങ്ങളിലും സൂപ്പർ ഹിറ്റായി ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’ മുന്നേറുകയാണ്. ‌കഴിഞ്ഞ ഞായറാഴ്ച കേരളത്തില്‍ നിന്നു മാത്രം നേടിയത് 3 കോടി രൂപയാണ്. സിനിമയുടെ ആദ്യവാരത്തിലെ ആഗോള ഗ്രോസ് കലക്‌ഷൻ 26 കോടിയാണെന്നതും മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡാണ്.

ആദ്യ ദിനം കളക്ഷൻ ഒരു കോടിയിൽ താഴെആയിരുന്നെങ്കിലും രണ്ടാം ദിനം അതിന്റെ ഇരട്ടി തുക ലഭിച്ചു. പിന്നീടങ്ങോട്ട് ചിത്രം കത്തിക്കയറുകയായിരുന്നു. മൾടിപ്ലക്സുകളിലടക്കം സിനിമ ഹൗസ്ഫുൾ ആയി പ്രദർശനം തുടരുന്ന കാഴ്ചയാണുളളത്. തമിഴ്, തെലുങ്ക് ഓഡിയൻസും ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ചു. യൂറോപ്പിലെ ചിത്രത്തിന്റെ വിതരണം യാഷ് രാജ് ഫിലിംസ് നേടിയിരുന്നു . ഓസ്ട്രേലിയ പോലുളള വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.

രണ്ടാം വാരത്തിലും കേരളത്തിൽ ഉടനീളമുള്ള കൂടുതൽ തിയറ്ററുകളിലേക്ക് ചിത്രം കടന്നെത്തി. മുഴുനീള മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ എന്നാണ് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മിച്ചത്.

ഹൈദരാബാദ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം,മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

Related Article

Write a comment

Your email address will not be published. Required fields are marked *