സിനിമയായാലും, നാടകമായാലും. ഒരു നടന്‍റെ അഭിനയമികവ് അളക്കുന്നതിന് ലോകവ്യാപകമായി ഉപയോഗിക്കുന്ന മാനദണ്ഡമാണ്, മാനസികവൈകല്യം ഉള്ള കഥാപാത്രങ്ങളെ ഇപ്രകാരം ആണ് ഒരു നടന്‍ കൈകാര്യം ചെയ്യുന്നതെന്ന്. മാനസികരോഗികളെ അവതരിപ്പിക്കുന്നത്‌ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് , ഓസ്കാര്‍ അവാര്‍ഡുകള്‍ തന്നെ ഇ ഒരു മാനദണ്ഡമാണ് പലപ്പോഴും അവാർഡ് നിർണയത്തിന് സ്വീകരിച്ചിരിക്കുന്നത്, മികച്ച നടനോ, നടിക്കോ ഉള്ള പുരസ്കാരങ്ങള്‍ മിക്കവാറും ലഭിക്കുക മാനസികവൈകല്യം ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ക്ക് ആയിരിക്കും. താളവട്ടം – പോസ്റ്റ്‌ ട്രോമാറ്റിക്ക് സ്ട്രെസ്സ് ഡിസോര്‍ഡര്‍, ക്ലിനിക്കല്‍ ഡിപ്രേഷന്‍. തലവട്ടത്തിലെ […]

ഗിരീഷ് ഗംഗാധരൻ സൂപ്പെറാ ഗിരീഷ് ഗംഗാധരൻ സൂപ്പെറാ “ക്യാമറ കൊള്ളാം” എന്ന് സിനിമ കാണുമ്പോൾത്തന്നെ പറയിപ്പിക്കുന്നത് ക്യാമറ വർക്ക് സിനിമയുടെ ഭാഷ്യത്തിനും മുകളിലേക്ക് വരുമ്പോഴാണ്. ഇപ്പോൾ ഇറങ്ങി ചർച്ചചെയ്യപ്പെട്ട മിക്കസിനിമകളിലും സിനിമയുടെ കഥാപരിചരണത്തോട് ചേർന്നുപോകുന്ന ഛായാഗ്രഹണം തന്നെയായിരുന്നു. അങ്കമാലിയുടെ കലുഷിത സ്വഭാവവും തദ്ദേശീയമായ പ്രകൃതിയും അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ കഴിവിനെ വെറും വിഷ്വൽ ട്രീറ്റ് എന്ന് പറഞ്ഞു ഒതുക്കിയാൽ അതൊരു കുറവാകും. സിനിമയുടെ ഗതിവേഗവും സീനുകളുടെ താളവും ചിലപ്പോൾ നിശ്ചയിക്കുന്നതുതന്നെ ക്യാമറയാണ്. കവലയിൽ, തുറന്ന പ്രദേശത്ത്, ബാർ സ്റ്റെയർ […]

സാംസ്കാരിക അഭിവൃദ്ധിയുടെ കണക്കെടുപ്പ് എത്രകണ്ട് നടത്തിയാലും മനുഷ്യനും ഒരു മൃഗം തന്നെയാണ്, പോത്ത് നാലു കാലിലാണ് നമ്മൾ രണ്ടു കാലിലാണ് എന്ന വ്യത്യാസം മാത്രം. ഇ ഒരു വിഷയം ആണ് സിനിമയുടെ തിരക്കഥയ്ക്ക് ആധാരം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന എസ് ഹരീഷിന്റെ മാവോയിസ്ററ് എന്ന നോവലിനെ സംബന്ധിച്ച് അല്ലെങ്കിൽ അതിൽ നിന്നും പ്രെജോദനം ഉൾകൊണ്ട തിരക്കഥ എന്ന നിലയിൽ ജെല്ലിക്കെട്ട് എന്ന സിനിമയെ വിലയിരുത്തുമ്പോൾ അവർണ്ണനീയമായ ഒരു ദൃശ്യാനുഭവം എന്നല്ലാതെ മാറ്റുവാക്കുകൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ടൈറ്റിൽ […]

ഈ മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വർഷക്കാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനുശേഷം സാമൂതിരിവംശത്തിന്റെ രാഷ്ട്രീയ – സാമ്പത്തികപ്രസക്തി ചോദ്യം ചെയ്യപ്പെടുകയും ബ്രിട്ടിഷുകാർ മലബാറിൽ സ്വാധീനം നേടുകയും ചെയ്തതോടെ നിലച്ചുപോയ മാമാങ്കം ഇന്ന് പണ്ടെന്നോ നടന്നിരുന്ന ഒരു ചടങ്ങുമാത്രമായി അറിയപ്പെടുന്നു. കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന […]

പ്രത്യക്ഷത്തില്‍ ചലച്ചിത്രവും നാടകവും തമ്മില്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നു തോന്നാം. ചലച്ചിത്രം നാടകത്തിന്റെ ഒരു വിപുലീകരണമാണെന്ന സിദ്ധാന്തം ആവിഷ്കരിച്ചവരുമുണ്ട്. കഥാവതരണത്തിലും മാനുഷികസംഘര്‍ഷത്തിലും അഭിനയത്തിലുമുള്ള സമാനതയാകാം സൈദ്ധാന്തികരെ ഇങ്ങനെയൊരു നിഗമനത്തിലെത്തിച്ചത്. അരങ്ങിലവതരിപ്പിക്കുന്ന ഒരു നാടകത്തെ അപ്പാടെ സിനിമയിലാക്കുവാന്‍ കഴിയും. എന്നാല്‍ അത് ‘സിനിമയിലാക്കപ്പെട്ട ഒരു നാടകം’ മാത്രമായിരിക്കും. നിശ്ശബ്ദസിനിമാ കാലഘട്ടത്തിലെ മിക്ക സിനിമകളും ഇത്തരത്തില്‍ തിരശ്ശീലയിലെത്തിയ നാടകങ്ങളാണെന്നു കാണാം. നാടകകൃത്തിന്റെ വരികള്‍ അരങ്ങിലൂടെ നടീനടന്മാര്‍ അഭിനയിച്ച് കാണികളിലെത്തിക്കുന്ന നാടകമാണ് അടിസ്ഥാനപരമായി ചലച്ചിത്രത്തിലാക്കേണ്ടത്. കാണികളുടെ വീക്ഷണകോണിലൂടെ മാത്രം ക്യാമറ […]

ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച ഹിറ്റ് സിനിമകള്‍ക്കൊപ്പം മലയാളി നെഞ്ചേറ്റിയ ഒരു പാവം സംഗീതസംവിധായകൻ (1948 നവംബർ 8 – 2019 ജനുവരി 17). എണ്ണത്തിൽ കുറവെങ്കിലും സൂപ്പർഹിറ്റുകളായി മാറിയ ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. ‘ഒരായിരം കിനാക്കളാൽ’, ‘ഉന്നം മറന്ന് തെന്നിപ്പറന്ന’, ‘ഏകാന്തചന്ദ്രികേ’, ‘നീർപ്പളുങ്കുകൾ’, ‘പവനരച്ചെഴുതുന്നു’, ‘പാതിരാവായി നേരം’ തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ഗാനങ്ങളാണ്. എസ്. ബാലകൃഷ്ണന്‍ പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയാണ് എസ് ബാലക‍ൃഷ്ണന്റെ ജനനം.കോയമ്പത്തൂരിലായിരുന്നു പഠനം.പിന്നീട് മദ്രാസിലേക്ക് പോകുകയും അവിടെ വച്ച് സംഗീതരംഗത്തേക്ക് ഇറങ്ങിത്തിരിക്കുകയും ചെയ്തു.ഗുണ […]

പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മലയാളസിനിമാ മേഖല അതിന്റെ സുവർണ്ണ കാലഘട്ടങ്ങളിലൂടെ തന്നെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സ്ഥിരം നടപ്പ് രീതികളിൽ നിന്നും മാറി ചിന്തിക്കാൻ തയ്യാറായി എത്തിയ കുറെ പുതുമുഖ സംവിധായകനാണ് മലയാള സിനിമയുടെ മാറ്റത്തിനു കാരണമെന്ന് നമുക്ക് നിസ്സംശയം പറയാം.