എസ്തര്‍ ഗ്ലോബല്‍ എന്‍റര്‍ടൈയിംമെന്‍റ് ബാനറിൽ സോജന്‍ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന രഞ്ജു രഞ്ജിമാരുടെ സംവിധാനത്തില്‍ കുട്ടിക്യൂറ സിനീമ ഷൂട്ടിംഗ് പൂര്‍ത്തിയായി. കുട്ടിക്കാലത്ത് വീട്ടില്‍ നിന്ന് ഒളിച്ചോടി എറണാകുളത്തെ ഒരു വീട്ടല്‍ അഭയം തേടിയെത്തുകയും ആ വീട്ടിലെ കുഞ്ഞുമായിയുള്ള സ്നേഹബന്ധവുമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.
രഞ്ജുവിന് പുറമേ ബിറ്റു തോമസ്, ഹണി ചന്ദന, ദിയ ബേബി, സമയ്റ, മാസ്റ്റര്‍ സച്ചു, സ്മിത സാമുവല്‍, സോജന്‍ വര്‍ഗ്ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥ-രചന രഞ്ജു തന്നെയാണ് നിര്‍വ്വഹിക്കുന്നത്. തിരക്കഥ ക്രീയേറ്റേവ് ഡയറക്ടര്‍ കൂടിയായ സച്ചി, ഛായാഗ്രഹണം ഷംന്‍മുഖന്‍ എസ് വി, എഡിറ്റിംഗ് ആല്‍വിന്‍ ടോമി. എറണാകുളത്തും പരിസരപ്രദേശത്തും ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ഈ മാസം 27 ന് പുറത്തിറക്കാനാണ് തീരമാനം. ചക്കപ്പശ എന്ന വെബ് സീരീസ് നിര്‍മ്മിച്ചതും എസ്തര്‍ ഗ്ലോബല്‍ എന്‍റര്‍ടൈയിംമെന്‍റ് ബാനറിൽ സോജന്‍ വര്‍ഗ്ഗീസാണ്.