കുറച്ച് അധികം മത ചൗഹാർദ്ദം തലങ്ങും വിലങ്ങും വാരി കോരി ഒഴിക്കുക, ചുണ്ടിലെ ലിപ്സ്റ്റിക്ക് പോകുമെന്ന് പേടിച്ച് ഡയലോഗ് പറയാൻ ബുദ്ധിമുട്ടുന്ന കുറച്ച് പെണ്ണുങ്ങളെ നായികമാരാകുക, തടിമാടന്മാരായ പഞ്ചാബികളെ വെറും മണ്ടരായി ചിത്രീകരിക്കുക,
പഞ്ചാബിൽ ജനിച്ചു വളർന്നിട്ടും ധൃതരാഷ്ട്രർ എന്ന് വരെ തെറ്റാതെ മലയാളം പറയുന്ന ഒരു നായകനെ ബെർതെ എന്തൊക്കെയോ ചെയ്യിപ്പിക്കുക. ഇക്കിളി ഇട്ട് ചിരിക്കേണ്ടി വരുന്ന കോമഡി അബിടേം ഇബിടേം. പിന്നെ മോഹൻ ലാലിനെ ഇടയ്ക്കൊക്കെ ഒന്ന് ബൂസ്റ്റ് ചെയ്യുക , ഊള നോക്കലാച്ചിയ ഡയലോഗുകൾ ഇടയ്ക്ക് പണയുക.
കാശുകൊടുത്തുവരെ സിനിമയിൽ തലകാണിക്കാൻ ആഗ്രഹിക്കുന്ന കുറച്ചു പേരെ ട്വിസ്റ്റ് എന്നാ പേരിൽ സിനിമയിൽ കുത്തികേറ്റുക (ബൈജു ആൻഡ് ടീമ്സ്).
ഷറഫുദ്ധീൻ വില്ലനായതുകൊണ്ടു മാത്രം എന്തോ ഒരു തരം ഊള വില്ലനെ അവതരിപ്പിക്കുക ( തംബുരാനറിയാം ) .
ക്ളൈമാക്സിനു വേണ്ടി മാത്രം ഒരാനയെ മതം ഇളക്കുക, മതം പൊട്ടിയ ആനയെ “ഹേയ്” എന്ന് പറഞ്ഞു നായകൻ മാനസികമായി തളർത്തുന്നു പിന്നെ ആന ആനകൾക്ക് വരെ മാനക്കേട് ഉണ്ടാക്കുന്ന ആട്ടിൻകുട്ടി ആകുന്നു (തൈര് പരുപാടി ആയീ പോയി ) .
ഒരു കൊച്ചിനെ കൊണ്ട് നായകന് ജാതിയും മതവും പറയാൻ വേണ്ടി ആ കൊച്ചന്റെ സഹോദരിയെ ( ആ നടി ബല്യ ബേറെ കൊമെടി) കത്തി കൊണ്ട് കുത്തികുന്നു. നായകന്റെ വക മത ചൗഹാര്ദം പ്രസംഗം ആണ് പിന്നെ .
ഒടുക്കം വള്ളം കളി ജയിച്ച് എന്തൊക്കെയോ സംഭവിക്കുന്നു. തീർന്നില്ല
ഉടുതുണിക്ക് മറുതുണി ഇല്ലാതെ പേഴ്സും ബാഗും എല്ലാം നഷ്ടപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ പെട്ട് പോയാലും മാറിയിടാൻ വേറെ ഡ്രെസ്സും , മുഖം മെയ്ക്കപ്പ് ചെയ്യാനുള്ള കിറ്റും സമയ സമയത്ത് കയ്യിലുണ്ടാകും, ടി ടി ആർ പോലും ഇവരുടെ അടുത്ത് വരത്തെ ഇല്ല.
റെയിൽവേ സ്റ്റേഷനിലെ സിസി ടി വി ദൃശ്യം നാട്ടിൽ വൈറലാവുക, (അതെങ്ങനെ ഹാക്ക് ചെയ്യുമോ , അതോ ഉദ്യോസ്ഥർ കൊടുത്തോ ).
ഒരു പരിചയവുമില്ലാത്ത ആരുടെയോ കല്യാണ വീട്ടിൽ ചെന്ന് എ സി റൂമിൽ … അവരുടെ ഗസ്റ്റായി താമസിക്കുക ( ഇത്രയും വിശാല മനസ്കർ സിനിമയിലെങ്കിലും ഉണ്ടല്ലോ ).
അത് കഴിഞ്ഞു കേരളത്തിലെ നായികയുടെ വീട്ടിൽ പഞ്ചാബി നായകൻ ഔട്ട് ഹൌസിൽ ആണെങ്കിലും യാതൊരു പ്രശ്നവുമില്ലാതെ കഴിയുന്നു. ശേഷം നായകൻ നായികയുടെ വീട്ടിലെ നന്മ മരം ആകുന്നു..
ഊള നോക്കലാച്ചിയ ഡയലോഗുകൾ ഇടയ്ക്ക് വീണ്ടും പണയുന്നു.
വള്ളം കളി നടത്തുന്നു, അവരെ പരിശീലിപ്പിക്കുന്നു. വള്ളം കളി ജയിക്കുന്നു. ( എന്ത് കോപ്പാണ് ഇതൊക്കെ ) . പിന്നെ എന്തൊക്കെയോ … പറഞ്ഞാൽ കൂടിപോകും.
കണ്ടിട്ടില്ലാത്തവർ ഭാഗ്യവാൻമാർ രണ്ടു മണിക്കൂറും മിച്ചമുള്ള സമയവും മറ്റ് ഏതെങ്കിലും കാര്യങ്ങൾക്കു വിനിയോഗിക്കുക.
ഇനി പ്രൊഡ്യൂസറിനോട് പറയാനുള്ളത് പൈസയ്ക്ക് യാതൊരു വിലയും കല്പിക്കുന്നില്ലെങ്കിൽ കുറെ അധികം ജീരകം മേടിച്ച് തൊലി കളയുക.
#Rinse Kurian