അഞ്ചാം പാതിരയ്ക്ക്‌ ശേഷം അടുത്ത ത്രില്ലറിന് സാക്ഷ്യം വഹിക്കാനൊരുങ്ങി മലയാളസിനിമ

റെറ്റ്കോൺ സിനിമാസ് തങ്ങളുടെ രണ്ടാമത്തെ നിർമ്മാണം ‘ഇരമ്പം’ പ്രഖ്യാപിച്ചു. മലയാളം, തമിഴ്‌, തെലുങ്ക്‌ ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രശസ്ത താരങ്ങളായ പൃത്ഥ്വിരാജും വിജയ്‌ സേതുപതിയും തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക്‌ പേജിലൂടെ റിലീസ് ചെയ്തിരുന്നു.

ജീവൻ ബോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഥ എഴുതിയിരിക്കുന്നതും ജീവൻ ബോസ് തന്നെയാണ്. ഹസീബ്സ് പ്രൊഡക്ഷൻ ഹൗസുമായി സഹകരിച്ച്, റെറ്റ്കോൺ സിനിമാസിന്റെ ബാനറിൽ തുഷാർ എസും ഹസീബ് മലബാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്ററിലെ തീവ്രതയും മറ്റും കാരണം ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തമായ ഒരു ത്രില്ലറായിരിക്കുമെന്നതിനാൽ മോളിവുഡ് ചലച്ചിത്രമേഖലയിലെ നാഴികക്കല്ലായി മാറുന്ന ഒരു ത്രില്ലറായി ഇരമ്പം മാറും എന്നാണ് പ്രേക്ഷക പ്രതീക്ഷ.!

മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഉടൻ ആരംഭിക്കും. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്നത്‌ ദിനിൽ പി.കെ, ചിത്രസംയോജനം ജോൺ കുട്ടി, സംഗീതം അൽഫോൺസ്‌ ജോസഫ്‌, ഛായാഗ്രഹണം കാർത്തിക്‌, ആർട്ട്‌ രാജീവ്‌ കോവിലകം, കൺട്രോളർ ജോബ്‌ ജോർജ്ജ്‌, മേയ്ക്കപ്പ്‌ മഹേഷ്‌ ചേർത്തല, കോസ്റ്റ്യൂം മെൽവിൻ, സ്റ്റിൽസ്‌ നവീൻ മുരളി, ഡിസൈൻ സനൂപ്‌ ഇ.സി. മാർക്കറ്റിംഗ്‌ എം.ആർ പ്രൊഫഷണൽ. ചിത്രത്തിലെ പ്രധാന താരങ്ങളെ ഉടൻ അനൗൺസ്‌ ചെയ്യും

Leave a Comment