നവാഗതനായ ഷിജോ വർഗീസ് കഥയെഴുതി സംവിധാനം ചെയ്യുന്ന പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമയിലെ ഒരു ഗാനത്തിന്റെ ലോഞ്ചിംഗ് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്നു. ഫാദർ ജയിംസ് പനവേലിൽ പ്രകാശനം ചെയ്തു. പ്രസാദ് പാറപ്പുറം രചിച്ച് സൈലേഷ് നാരായണൻ സംഗീതം നൽകിയ ഈ ഗാനം പാടിയിരിക്കുന്നത് കാരൂർ ഫാസിലാണ് . ചടങ്ങിൽ ഫാദർ ജെറിൽ, ഷിജോ വർഗീസ് ,ജോയി ഇടശേരി, അനുഗ്രഹ തുടങ്ങിയവർ പ്രസംഗിച്ചു. ജയിംസ് പാറയ്ക്ക, കണ്ണൂർ വാസൂട്ടി ‘ കോട്ടയം പ്രദീപ് , ബിനു അടിമാലി ‘ നാരായണൻ കുട്ടി, സദാനന്ദൻ, മാർട്ടിൻ അങ്കമാലി, ഷൈജു, സരേഷ് കാലടി, ശാന്തകുമാരി തുടങ്ങിയവർ അഭിനയിച്ചിരിക്കാന്നു.
