ഒരേ സമയം നാല് ഒടിടി ഫ്ലാറ്റ്ഫോമുകളിൽ റിലീസായ പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായം. നിരവധി പേരാണ് ആദ്യ ദിവസം സിനിമ കണ്ടത്. കാലികപ്രസക്തമായ വിഷയം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഷിജോ വർഗീസാണ്. നഗരത്തിലെ ക്വട്ടേഷൻ സംഘവും , അവരുടെ ഇടയിൽപ്പെട്ടു പോകുന്ന ജീവിതവും സിനിമ പച്ചയായി എടുത്തു കാണിക്കുന്നു. വഴി തെറ്റി പോകുന്നയുവത്വത്തിന്റെ അപകടങ്ങളെ ആവിഷ്കരിച്ചിരിക്കുകയാണ് സിനിമ കോവിഡ് പോലുള്ള പ്രതിസന്ധിഘട്ടങ്ങളിലും സിനിമ റിലീസ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ ഷിജോ വർഗീസ് പറഞ്ഞു 29 ന് ആണ് ചിത്രം റിലീസായത്. സിനിമ പ്രേഷകർ ഇരുകൈകളും നീട്ടി ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പ്രമുഗർ സിനിമകണ്ട് ആശംസകൾ നേർന്നുവെന്ന് സംവിധായകൻ ഷിജോ വർഗീസ് പറഞ്ഞു.
ചിത്രത്തിന്റെ കഥയും തിരകഥയും ഷിജോ വർഗീസ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. തന്റെ ഒരു കൂട്ടുകാരന് സംഭവിച്ച ദുരന്തത്തിൽ നിന്നാണ് കഥ പിറവി എടുത്തതെന്ന് ഷിജോ വർഗീസ് പറയുന്നു.
ഗാനരചന :പ്രസാദ് പാറപ്പുറം, സോജിൻ ജെയിംസ് സംഗീതം :കലാമണ്ഡലം ജോയി ചെറവത്തൂർ, ശൈലേഷ് നാരായണൻ, അനുരാജ് ശ്രീരാഗം പാടിയത് :കാരൂർ ഫാസിൽ, മുരളികൃഷ്ണ, നോബി ജേക്കപ് അഭിയയിച്ചവർ :ജെയിംസ് പറക്ക, കോട്ടയം പ്രദീപ്, കണ്ണൂർ വാസുട്ടി, ബിനു അടിമാലി, നാരായൺകുട്ടി,ശിവാനന്തൻ, സാന്തകുമാരി തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിൽ അഭി നയിച്ചിട്ടുണ്ട്.