Cinemamohi
  • Home
  • Filim News
  • Review
  • Videos
  • About us
  • Contact Us
No Result
View All Result
  • Home
  • Filim News
  • Review
  • Videos
  • About us
  • Contact Us
No Result
View All Result
Cinemamohi
No Result
View All Result

ഉദയ സ്റ്റുഡിയോ

Rinse Kurian by Rinse Kurian
May 16, 2020
in Cinema and Drama, Malayalam Cinima, Profile Story
0
Pappantem Saimantem Piller Movie Audio Relese

മലയാള സിനിമ മദിരാശി പട്ടണത്തിൽ സ്വന്തമായി ഒരു കൂര ഇല്ലാതെ കഴിഞ്ഞിരുന്ന ഒരു സമയമുണ്ട്, ചിന്തിക്കാൻ പറ്റുന്നുണ്ടോ. എന്നാൽ സത്യാവസ്ഥ ആണ് അത്. 1940 വരെ മലയാള സിനിമയുടെ അവസ്ഥ അതായിരുന്നു മലയാളം സംസാരിക്കുന്ന സിനിമ ജനിക്കണം എങ്കിൽ മദിരാശി പട്ടണം വേണം. ഇ ഒരു ബുദ്ധിമുട്ട് പരിഹരിക്കാൻ വേണ്ടിയാണ് കേരളത്തിൽ ഒരു സ്റ്റുഡിയോ നിർമ്മിക്കാൻ വേണ്ടിയുള്ള പദ്ധതി തയ്യാറാക്കാൻ കുഞ്ചാക്കോയെയും സുഹൃത്തതായ വിൻസെന്റിനെയും പ്രേരിപ്പിച്ചത്. അങ്ങനെയാണ് കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സ്റ്റുഡിയോ ആയ ഉദയാ സ്റ്റുഡിയോ ആലപ്പുഴയിൽ സ്ഥാപിതമാകുന്നത്. കുഞ്ചാക്കോ, വിൻസന്റ്, റ്റി വി തോമസ്, ചെട്ടികാട് ഹർഷൻ പിള്ള എന്നിവരായിരുന്നു സ്ഥാപകർ . ഉദയാ സ്റ്റുഡിയോ ആദ്യമായി നിർമ്മിച്ച ചിത്രം ‘വെള്ളിനക്ഷത്രം’ മായിരുന്നു. ഈ പടം ഒരു പരാജയമായിരുന്നെങ്കിലും ഇതിലെ നായിക മിസ് കുമാരി പിന്നീട് ജനപ്രിയനായികയായി. ‘വെള്ളിനക്ഷത്ര’ത്തിനു ശേഷം വന്ന ‘നല്ലതങ്ക’ കുടുംബചിത്രങ്ങളുടെ നിർമ്മാണത്തിൻ തുടക്കം കുറിച്ചു. 1951-ൽ പുറത്തിറക്കിയ ജീവിത നൗക അക്കാലത്തെ മികച്ച വിജയചിത്രമായിരുന്നു.

ആലപ്പി വിന്‍സെന്റ് തമിഴ് സ്വാധീനമില്ലാത്ത മലയാളസിനിമയെന്ന സ്വപ്നം മാറോടണച്ചു നടന്നകാലം. അതിന് അദ്ദേഹം മുന്‍മന്ത്രി ടി വി തോമസിന്റെ സഹായം തേടി. ഇവരുടെയും സുഹൃത്തുക്കളുടെയും ശ്രമഫലമായി ആലപ്പുഴ ലത്തീന്‍ പള്ളിക്കു സമീപം വാടകക്കെട്ടിടത്തില്‍ ഉദയാ പിക്ചേഴ്സ് ആരംഭിച്ചെങ്കിലും സ്ഥാപനം അതി ഭീമമായ നഷ്ടത്തിലായിരുന്നതിനാൽ പൂട്ടി. അന്ന് ഉദയ പിക്ചേഴ്സ് വീണ്ടെടുക്കാൻ വേണ്ടി വിന്‍സന്റ് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ് ടി എം വര്‍ഗീസിന്റെ സഹായം തേടിയെങ്കിലും അതും ഫലം കണ്ടില്ല. അങ്ങനെയാണ് അവര്‍ കുഞ്ചാക്കോയെന്ന മുതലാളിയെ ഈ പാതയിലേക്കുകൊണ്ടുവന്നത്. ആലപ്പുഴ പാതിരപ്പള്ളിയിലെ കുഞ്ചാക്കോയുടെ 35 ഏക്കര്‍ സ്ഥലത്ത് 1947ലെ ക്രിസ്മസ് ദിനത്തില്‍ ഉദയയ്ക്ക് തറക്കല്ലിട്ടു.

അങ്ങനെ ഉദയ സ്റ്റുഡിയോ പിറന്നു. ഒപ്പം കുഞ്ചാക്കോ എന്ന സിനിമ പ്രണയിതാവും (1919 ഫെബ്രുവരി 19നാണ് കുട്ടനാട്ടിലെ പുളിങ്കുന്നില്‍ മാണി ചാക്കോയുടെയും ഏലിയാമ്മയുടെയും മകനായി എം സി ചാക്കോയെന്ന കുഞ്ചാക്കോയുടെ ജനനം. ശവക്കോട്ടപ്പാലത്തിനടുത്തുള്ള കുടുംബവക കയര്‍ഫാക്ടറി നോക്കി നടത്താനും അബ്കാരി ബിസിനസ്സില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനുമായിരുന്നു കുഞ്ചാക്കോയുടെ ആലപ്പുഴയിലേക്കുള്ള വരവ്. കയർ വ്യവസായിയായിരുന്ന കുഞ്ചാക്കോ 1946 ലാണ് സിനിമയിലേക്ക് കടന്നുവന്നത്). കേരളത്തിലെ ആദ്യ സിനിമ സ്റ്റുഡിയോ എന്ന കീർത്തിയിൽ ആലപ്പുഴ ജില്ലയിൽ പാതിരാപ്പള്ളിയിൽ നിർമ്മാവും സംവിധായകനുമായ കുഞ്ചാക്കോയും (1912 – 1976), ചലച്ചിത്രവിതരണക്കാരൻ കെ.വി കോശിയും ചേർന്ന് 1947 ൽ ഉദയ സ്റ്റുഡിയോ സ്ഥാപിച്ചു. അങ്ങനെ മദിരാശിയിൽ നിന്നും മലയാള സിനിമ സ്വന്തമായി ഭവനം നിർമിച്ച് സ്വഭവനത്തിലേക്ക് തിരികെ പൊന്നു. മലയാള സിനിമ ചരിത്രത്തിലെ നാഴിക കല്ലാണ് ആ നിമിഷം. ഉദയ സ്റ്റുഡിയോയുടെ ചുവരുകൾക്കുള്ളിൽ ഒരു സിനിമ മുഴുവൻ ചിത്രീകരിക്കാനായപ്പോൾ ചെലവ് കുത്തനെ കുറയ്ക്കാനായി. “വെള്ളിനക്ഷത്രം” (1949) എന്ന ചിത്രമാണ് ഇവിടെ നിന്നും പൂർത്തിയായ ആദ്യ ചലച്ചിത്രം. കുഞ്ചാക്കോയുടെ ദീർഘവീക്ഷണമാണ് മദ്രാസിൽ നിന്ന് മലയാള സിനിമയെ പാതിരപ്പള്ളിയിലെ ഉദയ സ്റ്റുഡിയോയിലേക്ക് പറിച്ച് നട്ടത്. ഫെലിക്സ് ജെ ബെയ്സ് എന്ന ജര്‍മന്‍കാരനായിരുന്നു “വെള്ളിനക്ഷത്രം” എന്ന ഉദയ സ്റ്റുഡിയോയുടെ ആദ്യ ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും. കുട്ടനാട് രാമകൃഷ്ണപിള്ളയും ആലപ്പി വിന്‍സന്റും അഭയദേവും എ ബി ചിദംബരനാഥും ഒരുമിച്ച ചിത്രത്തില്‍ ഗായകന്‍ പീതാംബരം നായകനായി. തിരുവിതാംകൂര്‍ സഹോദരിമാരിലൊരാളായ ലളിത നായികയും. ചെറിയ വേഷത്തില്‍ അഭിനയിച്ച ഭരണങ്ങാനത്തുകാരി ത്രേസ്യാമ്മ പില്‍ക്കാലത്ത് മിസ് കുമാരിയെന്ന താരമായി. നല്ലതങ്ക എന്ന കുടുംബചിത്രമാണ് രണ്ടാമത് ചിത്രീകരിച്ചത്. 1951 ൽ റിലീസ് ചെയ്ത ജീവിതനൗക ഹിറ്റായതോടെ ഉദയായിലേക്കുള്ള ചിത്രങ്ങളുടെ ഒഴുക്ക് കൂടി. 1976വരെ പിന്നീട് മലയാള സിനിമയില്‍ കുഞ്ചാക്കോയുടെ സുവര്‍ണകാലമായിരുന്നു. 1976ല്‍ ഉദയയുടെ 75-ാമത് ചിത്രമായ “കണ്ണപ്പനുണ്ണി’ മകന്‍ ബോബന്‍ കുഞ്ചാക്കോയുടെ നിര്‍മാണനിര്‍വഹണത്തില്‍ കുഞ്ചാക്കോ സംവിധാനം ചെയ്തു. അതെ വർഷം തന്നെ ജൂലൈ 15ന് മദ്രാസില്‍ വെച്ച് ഹൃദ്രോഗബാധയെത്തുടര്‍ന്ന് കുഞ്ചാക്കോ മരിച്ചു. ബോബന്‍ കുഞ്ചാക്കോ പിന്നീട് ഉദയയുടെ സാരഥ്യം ഏറ്റെടുത്തെങ്കിലും 2004ല്‍ അമ്പത്തഞ്ചാംവയസില്‍ അദ്ദേഹവും പൊലിഞ്ഞതോടെ ഉദയാ അന്യംനിന്നുപോയി. എങ്കിൽ തന്നെയും 1986ൽ അനശ്വര ഗാനങ്ങൾ എന്ന സിനിമയുടെ ചിത്രീകരണത്തോടെയാണ് ഉദയാ സ്റ്റുഡിയോക്ക് താഴ് വീണത്.

ഏഴു പതിറ്റാണ്ടു പിന്നിടുമ്പോള്‍ അവശേഷിക്കുന്ന ഓര്‍മകള്‍ മാത്രമാകുന്നു ഉദയാ സ്റ്റുഡിയോ. സിനിമ കറുപ്പിലും വെളുപ്പിലും മാത്രമായിരുന്ന കാലത്തെക്കുറിച്ചുള്ള നിറമുള്ള ഓര്‍മകളിൽ സത്യനും പ്രേംനസീറും ഷീലയും ശാരദയും ജയഭാരതിയും വിജയശ്രീയും ലളിത, പത്മിനി, രാഗിണിമാരുമൊക്കെ ആദ്യാക്ഷരമുറ്റമായി കണ്ടത് ഇ മണ്ണാണ് ഇവിടെയായിരുന്നു പാലാട്ടുകോമനും ജീവിതനൌകയും നല്ലതങ്കയുമൊക്കെ ജന്മം ചെയ്തത് ഇ സിനിമകൾ ചിത്രീകരിച്ചതിനും ചരിത്രത്തിനും സാക്ഷ്യംവഹിച്ചതിന്റെ നേര്‍സാക്ഷ്യമായി കുറേപ്പേരെങ്കിലും ചരിത്രം ഉറങ്ങുന്ന ഇ മണ്ണിനോട് ചേർന്ന് തന്നെ ഉണ്ട്. ഒരുകാലഘട്ടത്തില്‍ മലയാളിയുടെ സിനിമാഭ്രമത്തെ ആവോളം വിരുന്നൂട്ടിയ ഉദയാ സ്റ്റുഡിയോ ഒരു ഭാർഗ്ഗവി നിലയമായിരുന്നു (ഇന്ന് അതുമില്ല). കാടുകയറിക്കിടക്കുന്ന സ്റ്റുഡിയോ വളപ്പും കെട്ടിടങ്ങളും. ‘റൂം നമ്പര്‍ 110 ഡയറക്ടര്‍’ എന്ന് എഴുതിയിട്ടുള്ള മുറിയുടെ ഉള്ളിലേക്ക് മുള്‍പ്പടര്‍പ്പുകള്‍ കയറിയിരിക്കുന്നു. തൊട്ടടുത്ത് നായികമാര്‍ അര്‍ധനഗ്നമേനിയോടെ ഊര്‍ന്നിറങ്ങിയ കുളത്തില്‍ നിറയെ മീനുകള്‍. സ്റ്റുഡിയോയുടെ സ്ഥാപകനും ജീവനാഡിയുമായിരുന്ന കുഞ്ചാക്കോയുടെ പ്രതിമയുടെ തല മതില്‍ക്കെട്ടിന്റെ മുകളില്‍ ഇരിക്കുന്നു. കാരണം ഇതാണ് ആരോ വലിച്ചെറിഞ്ഞ നിലയിൽ പതിറ്റാണ്ടുകള്‍ നീണ്ട മലയാള സിനിമയുടെ ചരിത്രം നടുറോട്ടിൽ കിടക്കുന്നു , തൊട്ടു മുന്‍വശത്തുള്ള ‘ഉദയാ ഓട്ടോ സ്റ്റാന്റി’ലെ തൊഴിലാളികളാണ് കണ്ടത്. അവര്‍ അത് എടുത്ത് മതിലില്‍ വച്ചു. ഇപ്പോൾ ഭാര്‍ഗവീനിലയം ആയിരുന്നതും നശിച്ചു.

നിര്‍മാതാവും സംവിധായകനുമായ കുഞ്ചാക്കോയും വിതരണക്കാരനായ കെ വി കോശിയും ചേര്‍ന്ന് പാതിരപ്പള്ളിയില്‍ 1947ല്‍ ഉദയാ സ്റ്റുഡിയോ സ്ഥാപിക്കുന്നത്തിനു പിന്നിൽ മറ്റൊരു ചരിത്ര ദൗത്യം ഉണ്ടായിരുന്നു, മലയാളസിനിമയെ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പറിച്ചുനടുകയെന്നത്. അതിനും അഞ്ചുവര്‍ഷം മുമ്പേ കുഞ്ചാക്കോ സിനിമാനിര്‍മാണ കമ്പിനിയായ ഉദയാ പിക്ചേഴ്സ് സ്ഥാപിച്ചിരുന്നു.ഒരു കാലത്ത് പന്ത്രണ്ട് ഏക്കറില്‍ നിറഞ്ഞുനിന്ന ഉദയ സ്റ്റുഡിയോയില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. ചില സീരിയലുകളുടെ ചിത്രീകരണവും അടുത്തിടെ ഇവിടെ നടന്നിരുന്നു. ‘ പുണ്യപുരാണ’ ചിത്രങ്ങളുമായി പി സുബ്രഹ്മണ്യത്തിന്റെ മെരിലാന്‍ഡ് ആയിരുന്നു ഉദയായുടെ പ്രധാന എതിരാളി. വടക്കൻ പാട്ടുകളും വീര നായകൻ മാരുടെ സാഹസിക കഥകളും നിറഞ്ഞാടിയ വേദിയായ ഉദയായുടെ മണ്ണിൽ ഇപ്പോളും തച്ചോളി ഒതേനന്റെയും ചന്തുവിന്റെയും ആരോമല്‍ ചേകവരുടെയും ഉണ്ണിയാര്‍ച്ചയുടെയുമൊക്കെ വാളും ചുരികയും തീർത്ത ശബ്ദങ്ങൾ ഇപ്പോളും ഇവിടെ പ്രതിധ്വനിക്കുന്നു. സ്റ്റുഡിയോയുടെ പരാജയത്തിനു പഠനത്തിനും ശേഷം അവിടം സന്ദർശിച്ചാൽ സ്റ്റുഡിയോയുടെ തകരാത്ത മതിലിൽ ഒട്ടിച്ചിരിക്കുന്ന സിനിമയുടെ പോസ്റ്ററുകള്‍ യാദൃശ്ചികതയെങ്കിലും അര്‍ഥവത്തായി തോന്നും.

ഉദയ സ്റ്റുഡിയോയുടെ ബാനറിന്റെയും എംബ്ളമായ പൂവൻകോഴിയുടെയും അവകാശം നടൻ കുഞ്ചാക്കോ ബോബൻെറ കൈവശമാണ്. അടുത്തകാലത്ത് ആലപ്പുഴയിലെ പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനായി മന്ത്രി തോമസ് ഐസക് ചില പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഉദയ സംരക്ഷിക്കാന്‍ നടപടിയൊന്നുമുണ്ടായില്ല. പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റുഡിയോ സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ചലച്ചിത്ര രംഗത്തുള്ളവരും ആവശ്യപ്പെട്ടിരുന്നു. ചലച്ചിത്ര രംഗത്തുള്ളവരുടെ യോഗം വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും അതിന് മുമ്പ് സ്ഥലത്തിന്റെ വില്പന നടന്നു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തിരുന്നെങ്കില്‍ സിനിമാ പ്രവര്‍ത്തകരുടെ സഹകരണത്തോടെ മലയാള സിനിമയുടെ തറവാടിനെ സംരക്ഷിക്കാന്‍ സാധിക്കുമായിരുന്നു. കഴിഞ്ഞവര്‍ഷം കുഞ്ചാക്കോയുടെ കൊച്ചുമകന്‍ ബോബന്‍ കുഞ്ചാക്കോ ഉദയയുടെ ബാനറില്‍ ‘കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്ലോ’ എന്ന ചിത്രം നിര്‍മിച്ച് ഒരു തിരിച്ചുവരവിന് തുടക്കംകുറിച്ചത് അതിരറ്റ ആഹ്ളാദത്തോടെയാണ് സിനിമാപ്രേക്ഷകര്‍ വരവേറ്റത്

Previous Post

ജോക്കർ. തിയേറ്റർ വിടുമ്പോൾ ഒരുവട്ടമെങ്കിലും നിങ്ങൾ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചിരിക്കും. മാളവിക രാധാകൃഷ്ണൻ എഴുതുന്നു

Next Post

Pappantem Saimantem Piller Movie Audio Relese

Next Post
Pappantem Saimantem Piller Movie Audio Relese

Pappantem Saimantem Piller Movie Audio Relese

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Latest Movie News

  • തെലുങ്ക് റീമേക്കിങ്ങിനൊരുങ്ങി പൊറിഞ്ചു മറിയം ജോസ്
  • ചൊവ്വര ജനരഞ്ജിനി വായനശാലയുടെ നേതൃത്വത്തിൽ ‘ജനരഞ്ജിനി ഫിലിം സൊസൈറ്റി ‘ രൂപീകരിച്ചു.
  • ‘ഗോൾഡിനെ കുറിച്ചൊള്ള നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം; അത് കേൾക്കുമ്പോൾ കിട്ടുന്ന സുഖമുണ്ടല്ലോ..’ : അൽഫോൺസ് പുത്രൻ
  • നടൻ കൊച്ചു പ്രേമൻ അന്തരിച്ചു
  • ‘അവതാര്‍ 2’ കേരളത്തില്‍ റിലീസ് ചെയ്യും.

Custom Services

  • Home
  • Now Playing
  • Top rated
  • About us
  • Disclaimer
  • Privacy Policy
  • Contact Us

© 2023 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • Filim News
  • Review
  • Videos
  • About us
  • Contact Us

© 2023 JNews - Premium WordPress news & magazine theme by Jegtheme.