( തൈര് ) സിനിമ മൊത്തത്തിൽ ഒരു ടോവിനോ ഷോ … ഒരല്പം പോലും തെറ്റാത്ത ഫോറെൻസിക്ക് വിദഗ്‌ധൻ … ഈ സിനിമയിലെ പോലീസുകാർ വെറും ഊളകൾ , തന്നിഷ്ടക്കാർ, അഹങ്കാരികൾ , ഒറ്റബുദ്ധികൾ ശ്ശെ … ഒരു മാതിരി പോലീസുകാർ അല്ലെ … ബട്ട് ടോവിനോ വേറെ ലെവൽ വാപ്പിച്ചിയുടെ ലെഗസി വരെ പെട്ടന്ന് കണ്ടുപിടിക്കും… ഇനി സിനിമയിലേക്ക് ഒന്നെങ്കിൽ ഈ സിനിമയുടെ തിരക്കഥ എഴുതിയത് നമ്മുടെ നാട്ടിൽ സി സി ടി വി കൊണ്ടുവരുന്നതിന് […]

“ഇത്രയല്ലേ ഉള്ളൂ, ക്ഷമിച്ചുകൂടെ?”. ഈ ഡയലോഗ് നമ്മുടെ ചുറ്റുപാടിൽ നമ്മൾ തന്നെ പലതവണ കേട്ടിട്ടുണ്ടാകും . സ്ത്രീകൾ തന്നെ സ്ത്രീകളോട് ഈ ഡയലോഗ് പറയുന്നതാണ് കൂടുതൽ കേട്ടിട്ടുള്ളത്. ഇതിനു നമ്മുടെ മലയാള സിനിമ ലോകത്തെ മെയിൽ ഷോവനിസ്റ്റ് തിരക്കഥകളും നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. വിവാഹത്തിന് ഒരുങ്ങന്നതിനു മുൻപ് നമ്മുടെ പെൺകുട്ടികൾക്ക് നമ്മുടെ നാട്ടിലെ , വീട്ടിലെ സ്ത്രീകൾ നൽകുന്ന ഉപദേശമുണ്ട് വിവാഹം കഴിഞ്ഞാൽ ഭർത്താവാണ് എല്ലാം.. സ്ത്രീകൾ എല്ലാം ക്ഷമിക്കേണ്ടവരാണ്, അഡ്ജസ്റ്റ് ചെയ്യണ്ടവരാണ് ‘ധപ്പട്’- സ്ത്രീ,പുരുഷ വ്യത്യാസമില്ലാതെ […]

“ധമാക്ക” സിനിമയിൽ ചർച്ച ചെയ്ത വിഷയം മാത്രം കൊള്ളാം. ലൈംഗീക ശേഷിക്കുറവിന്റെ പരിഹാരം എന്ന രീതിയിൽ ചില ഉടായിപ്പ് സ്ഥാപങ്ങൾ നടത്തുന്ന ഫ്രോഡ് പണികൾ പിന്നെ ഓൾഡ് ഏജ് പ്രെഗ്നൻസിയുമാണ് സിനിമയുടെ വിഷയം. ഈ വിഷയം ഒമർ ലുലു സിനിമയിലെ സ്ക്രിപ്റ്റിന് വിഷയമാകാതെ മറ്റേതെങ്കിലും സിനിമയ്ക്കു ഇതിവൃത്തം ആയീ സ്ക്രിപ്റ്റ് വന്നിരുന്നെങ്കിൽ വളരെ അധികം നല്ലൊരു ചിത്രം നമുക്ക് ലഭിച്ചേനെ. ഒമർ ലുലുവിന്റെ സംവിധാനവും കൊള്ളാം തിരക്കഥയെ അതിന്റെ പൂർണ്ണ രൂപത്തിൽ തിരശശീലയിൽ അവതരിപ്പിക്കുക അതിനായി നടീ […]

“ഉൾട്ടാ” സിനിമ തുടങ്ങി 12 മിനുട്ടും 58 സെക്കന്റും കഴിയുമ്പോൾ സുരഭി ലക്ഷ്മിയുടെ കഥാപാത്രം അനുശ്രീയുടെ കഥാപാത്രം ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുമ്പോൾ പറയുന്ന കുറച്ച് സംഭാഷണം ഉണ്ട് ” പീഡനം നടന്നൊന്ന ആള്ക്കാര്ക്ക് അറിയേണ്ടത് ” . പിന്നെ അങ്ങോട്ട് മെയിൽ ഷോവനിസ്റ്റ് സ്ത്രീകളുടെ സ്ത്രീ പക്ഷ സ്നേഹത്തിന്റെ ഡയലോഗ് വിപ്ലവം ആയിരുന്നു, അതും കേട്ടാൽ തെറ്റ് പറയാത്ത വിധം. ( ഡയരക്ടർ ഊളെൻസ് ). സുരഭി ലക്ഷ്മിയുടെ കഥാപാത്രത്തിന്റെ വേഷവും ,ലുക്കും പിന്നെയുള്ള ചാനൽ ചർച്ചകളുടെ കാര്യവും […]

കുറച്ച് അധികം മത ചൗഹാർദ്ദം തലങ്ങും വിലങ്ങും വാരി കോരി ഒഴിക്കുക, ചുണ്ടിലെ ലിപ്സ്റ്റിക്ക് പോകുമെന്ന് പേടിച്ച് ഡയലോഗ് പറയാൻ ബുദ്ധിമുട്ടുന്ന കുറച്ച് പെണ്ണുങ്ങളെ നായികമാരാകുക, തടിമാടന്മാരായ പഞ്ചാബികളെ വെറും മണ്ടരായി ചിത്രീകരിക്കുക, പഞ്ചാബിൽ ജനിച്ചു വളർന്നിട്ടും ധൃതരാഷ്ട്രർ എന്ന് വരെ തെറ്റാതെ മലയാളം പറയുന്ന ഒരു നായകനെ ബെർതെ എന്തൊക്കെയോ ചെയ്യിപ്പിക്കുക. ഇക്കിളി ഇട്ട് ചിരിക്കേണ്ടി വരുന്ന കോമഡി അബിടേം ഇബിടേം. പിന്നെ മോഹൻ ലാലിനെ ഇടയ്ക്കൊക്കെ ഒന്ന് ബൂസ്റ്റ് ചെയ്യുക , ഊള നോക്കലാച്ചിയ […]

സിസ്റ്റം എന്നൊന്ന് ഉണ്ടല്ലോ. നമ്മളും അവരുമെല്ലാം കാലങ്ങളായി എന്തിന്റെയോ ഭാഗമാണെന്ന് നിനച്ചുവെച്ചിരിക്കുന്ന ആ ഒന്ന്. അത് കാലങ്ങളായി നാം എന്നും നമ്മളെന്നും അവരെന്നും എങ്ങിനെയാണ് തരം തിരിച്ചിട്ടുള്ളത് എന്ന് കാണണോ? എങ്കിൽ വരൂ, നമുക്കൊന്നിച്ച് ജോക്കർ ഒന്ന് പോയി കൊണ്ടുവരാം.

മലയാളത്തിലെ ഏറ്റവും മികച്ച വൈൽഡ് ട്രക്കിങ് സിനിമ ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു. അത് അനിൽ രാധാകൃഷ്ണമേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച ലോർഡ്‌ലിവിങ്‌സ്റ്റൺ ഏഴായിരം കണ്ടി. വൈൽഡ് ട്രക്കിങ് സിനിമ എന്ന വിഭാഗം മലയാളത്തിൽ അധികം പരീക്ഷണങ്ങൾക്കു വിധേയമാകാത്ത ഒരു വിഭാഗം എന്ന് വേണമെങ്കിൽ പറയാം. ഒരു പക്ഷെ നമ്മുടെ സിനിമ സങ്കല്പങ്ങളും കഥാപാത്രങ്ങളും പ്രണയവും,വികാരങ്ങളും ഒത്തുചേർന്നു ഇണങ്ങി ജീവിക്കുന്ന കുടുംബ പശ്ചാത്തല കഥാപാത്രങ്ങളായിരിക്കും. തെറ്റ് പറയാൻ പറ്റില്ല നമ്മുടെ സംസ്കാര പാരമ്പര്യം വിളിച്ചോതുന്ന ഇതിഹാസങ്ങളും […]

ഹീത്ത് ലെഡ്ജർ എന്ന നടൻ അവിസ്മരണീയമാക്കിയ വേഷമായ ജോക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അദ്ദേഹം സെറ്റ് ചെയ്ത നിലവാരത്തിനപ്പുറത്തേക്ക് എന്നാൽ ലെജറിന്റെ സ്വാധീനം മാത്രമല്ലാതെ അവതരിപ്പിക്കാൻ ആർക്കു സാധിക്കും എന്നതിനുത്തരം ഇൻ വാക് ദി ലൈൻ,മാസ്റ്റർ,ഗ്ലാഡിയേറ്റർ,ഹേർ എന്നീ ചിത്രങ്ങളിലൂടെ നമുക്ക് നൽകിയിട്ടുള്ള നടനാണ് ഫീനിക്സ്. ഫീനിക്സ് എന്തുകൊണ്ട് ജോക്കർ എന്നതിന്റെ ഉത്തരം ആർതർ ഫ്‌ളക്ക് എന്ന പേരിലൂടെ അയാളുടെ ബാല്യകാലത്തെ അപകർഷതകൾ,മോശപ്പെട്ട അനുഭവങ്ങൾ,ട്രോമ,തിരസ്കാരങ്ങൾ എങ്ങനെയാണ് ജോക്കർ എന്ന പുതിയ ഐഡന്റിറ്റിയിൽ എത്തിക്കുന്നു എന്നതിന്റെ കൂടെ ഉത്തരമായിരിക്കും ജോക്കർ […]

സാംസ്കാരിക അഭിവൃദ്ധിയുടെ കണക്കെടുപ്പ് എത്രകണ്ട് നടത്തിയാലും മനുഷ്യനും ഒരു മൃഗം തന്നെയാണ്, പോത്ത് നാലു കാലിലാണ് നമ്മൾ രണ്ടു കാലിലാണ് എന്ന വ്യത്യാസം മാത്രം. ഇ ഒരു വിഷയം ആണ് സിനിമയുടെ തിരക്കഥയ്ക്ക് ആധാരം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന എസ് ഹരീഷിന്റെ മാവോയിസ്ററ് എന്ന നോവലിനെ സംബന്ധിച്ച് അല്ലെങ്കിൽ അതിൽ നിന്നും പ്രെജോദനം ഉൾകൊണ്ട തിരക്കഥ എന്ന നിലയിൽ ജെല്ലിക്കെട്ട് എന്ന സിനിമയെ വിലയിരുത്തുമ്പോൾ അവർണ്ണനീയമായ ഒരു ദൃശ്യാനുഭവം എന്നല്ലാതെ മാറ്റുവാക്കുകൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ടൈറ്റിൽ […]

മൂവി റിവ്യൂ കഥയുടെ ഡീറ്റെയിലിംഗിനൊപ്പം അത്ഭുതം ആയിരുന്നു വെട്രിമാരന്‍റെ കണക്റ്റിംഗ്. വെട്രിമാരനെ പോലെ കഥാപാത്രങ്ങളുടേയും, കഥയുടേയും ഡീറ്റെയിലിംഗ് നടത്തുന്ന മറ്റൊരു സംവിധായകനില്ല. ആടുകളത്തിലെ കറുപ്പിനും വട ചെന്നൈയിലെ അന്‍പിനും മാത്രമല്ല ഐറിനും, ധുരൈക്കും, ഗുണക്കും, ചന്ദ്രക്കും സെന്‍ത്തിലിനും വ്യക്തിത്വം ഉണ്ടായിരുന്നു. വിസാരണയിലെ ജാതി. പൊല്ലാത്തവനിലെ ക്ഷുഭിത യൗവനവും തൊഴിലും, വട ചെന്നൈയിലെ സ്വത്വ പ്രശ്നങ്ങള്‍ എല്ലാം അദ്ദേഹം പറയാതെ പറഞ്ഞ രാഷ്ട്രീയമായിരുന്നു. സാധാരണക്കാരന്‍റെ അസ്തിത്വ പ്രശ്നവും, പട്ടിണിയും വിശപ്പും ഇത്രത്തോളം മറ്റൊരു സിനിമയിലും കണ്ടിട്ടില്ല. ധനുഷ് വീണ്ടും […]