സിനിമാ നാടകനടൻ കൊച്ചു പ്രേമൻ (കെ എസ് പ്രേംകുമാർ – 67) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം.   1979-ൽ റിലീസായ ഏഴു നിറങ്ങൾ ആണ് കൊച്ചുപ്രേമൻ്റെ ആദ്യ സിനിമ. 1997-ൽ രാജസേനൻ്റെ ദില്ലിവാല രാജകുമാരനിലൂടെയാണ് അഭിനയ രംഗത്ത് സജീവമാകുന്നത്. തുടർന്ന രാജസേനനൊപ്പം എട്ടു സിനിമകൾ ചെയ്തു. ഇരട്ടക്കുട്ടികളുടെ അച്ഛൻ ,ഗുരു, തിളക്കം, ലീല, കുട്ടൻപിള്ളയുടെ ശിവരാത്രി, തട്ടിൻപുറത്ത് അച്യുതൻ, ദി പ്രീസ്റ്റ് എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷമായിരുന്നു. 250ഓളം സിനിമകൾക്ക് പുറമെ ടെലിഫിലിം […]

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ‘വീകം’ ഡിസംബർ 9 ന് തീയേറ്ററുകളിലേക്ക്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവർ ചേർന്നാണ് വീകം നിര്‍മ്മിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് […]

ഗോൾഡ് മൂവി റിവ്യൂ … നേരം പ്രേമം എന്നീ ചിത്രത്തിനു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗോൾഡ്. മാജിക്‌സിന്റെ ബാനറിൽ ലിസ്റ്റിംഗ് സ്റ്റീഫൻ പൃഥ്വിരാജ് പ്രൊഡക്ഷന്റെ സുപ്രിയ മേനോൻ ചേർന്നാണ് സിനിമയുടെ നിർമ്മാണം. പൃഥ്വിരാജ്യം നയൻതാരമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. പ്രേമത്തിനുശേഷം ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് അൽഫോൻസ് പുത്രൻ തന്റെ പുതിയ സിനിമയുമായി വരുന്നത്. ഓണത്തിന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നെങ്കിലും. പോസ്റ്റ് പ്രൊഡക്ഷൻ വർക്കിന് തുടർന്ന് റിലീസിംഗ് ഡേറ്റ് നീണ്ടു പോകുകയായിരുന്നു ഇന്ന് […]

“യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് വരരുത്. ഗോൾഡ് വേറെ ഒരു ടൈപ്പ് സിനിമ” അൽഫോൺസ് പുത്രൻ. അൽഫോൻസ് പുത്രന്റെ ഗോൾഡ് എന്ന സിനിമ ഇന്ന് റിലീസ് ആണ്. . “ഒരു പുതുമയും ഇല്ലാത്ത മൂന്നാമത്തെ ചിത്രമാണ്. യുദ്ധവും പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്ക് ആരും വരരുത്” പറഞ്ഞത് മറ്റാരുമല്ല ചിത്രത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രൻ. പൃഥ്വിരാജ്യം നയൻതാരമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ബാബുരാജ് ശ്രദ്ധേയ വേഷത്തിൽ ഉണ്ട്. നേരം പ്രേമം എന്നീ ചിത്രത്തിനു ശേഷം അൽഫോൻസ് പുത്രൻ […]

നേരം പ്രേമം എന്നീ ചിത്രത്തിനു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗോൾഡ്. മാജിക്‌സിന്റെ ബാനറിൽ ലിസ്റ്റിംഗ് സ്റ്റീഫൻ പൃഥ്വിരാജ് പ്രൊഡക്ഷന്റെ സുപ്രിയ മേനോൻ ചേർന്നാണ് സിനിമയുടെ നിർമ്മാണം. പൃഥ്വിരാജ്യം നയൻതാരമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ബാബുരാജ് ശ്രദ്ധേയ വേഷത്തിൽ ഉണ്ട്.

  മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രാണ് ഖെദ്ദ. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രമുഖ സംവിധായകന്‍ മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’ എഴുപുന്നയില്‍ തുടങ്ങി. ആശാശരത്തും മകള്‍ ഉത്തര ശരത്തുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്മയും മകളും ആദ്യമായിട്ടാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത്. ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പൂജാച്ചടങ്ങില്‍ എ.എം. ആരിഫ് എം.പി., തിരക്കഥാകൃത്ത് ജോണ്‍പോള്‍, […]

cuticura Movie Shoot Completed

എസ്തര്‍ ഗ്ലോബല്‍ എന്‍റര്‍‍‍‍ടൈയിംമെന്‍റ് ബാനറിൽ സോജന്‍ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന രഞ്ജു രഞ്ജിമാരുടെ സംവിധാനത്തില്‍ കുട്ടിക്യൂറ സിനീമ ഷൂട്ടിംഗ് പൂര്‍ത്തിയായി. കുട്ടിക്കാലത്ത് വീട്ടില്‍ നിന്ന് ഒളിച്ചോടി എറണാകുളത്തെ ഒരു വീട്ടല്‍ അഭയം തേടിയെത്തുകയും ആ വീട്ടിലെ കുഞ്ഞുമായിയുള്ള സ്നേഹബന്ധവുമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.   രഞ്ജുവിന് പുറമേ ബിറ്റു തോമസ്, ഹണി ചന്ദന, ദിയ ബേബി, സമയ്റ, മാസ്റ്റര്‍ സച്ചു, സ്മിത സാമുവല്‍, സോജന്‍ വര്‍ഗ്ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥ-രചന രഞ്ജു തന്നെയാണ് നിര്‍വ്വഹിക്കുന്നത്. തിരക്കഥ […]

കൊറോണക്കാലത്തെ ഈ വര്‍ഗ്ഗീയത വലിയൊരു വിഡ്ഢിത്തവും അല്പത്തരവും ആയിപ്പോയില്ലേ എന്നു തോന്നി. കാലടിയില്‍ നടന്ന കാര്യങ്ങള്‍ എല്ലാം വ്യക്തമായി അറിയാവുന്നവരാണല്ലോ നമ്മള്‍. സിനിമയും ജീവിതവും തമ്മില്‍ എന്തിനാണ് നമ്മള്‍ കൂട്ടിക്കുഴയ്ക്കുന്നത്. ഒരുപറ്റം ചെറുപ്പക്കാര്‍, (അതില്‍ എല്ലാ ജാതി-മതസ്ഥരും, വര്‍ണത്തില്‍ വ്യത്യാസമുള്ളവരും ഉണ്ട്) അവരുടെ സ്വപ്‌നങ്ങളാണ് അവിടെ ചിതറിക്കിടക്കുന്നത്. ഹിന്ദുവിന്റെ മാത്രം സിനിമ, ക്രിസ്ത്യാനികളുടെ സിനിമ എന്നൊന്നില്ല. ‘പുലയന്‍ സംവിധാനം ചെയ്ത് സവര്‍ണന്‍ അഭിനയിച്ച് മുസ്ലീം നിര്‍മ്മിച്ച് പുറത്തിറങ്ങിയ’ എന്ന വിശദീകരണത്തോടു കൂടി ഞാനൊരു സിനിമാ വാര്‍ത്ത വായിച്ചിട്ടില്ല. […]

( തൈര് ) സിനിമ മൊത്തത്തിൽ ഒരു ടോവിനോ ഷോ … ഒരല്പം പോലും തെറ്റാത്ത ഫോറെൻസിക്ക് വിദഗ്‌ധൻ … ഈ സിനിമയിലെ പോലീസുകാർ വെറും ഊളകൾ , തന്നിഷ്ടക്കാർ, അഹങ്കാരികൾ , ഒറ്റബുദ്ധികൾ ശ്ശെ … ഒരു മാതിരി പോലീസുകാർ അല്ലെ … ബട്ട് ടോവിനോ വേറെ ലെവൽ വാപ്പിച്ചിയുടെ ലെഗസി വരെ പെട്ടന്ന് കണ്ടുപിടിക്കും… ഇനി സിനിമയിലേക്ക് ഒന്നെങ്കിൽ ഈ സിനിമയുടെ തിരക്കഥ എഴുതിയത് നമ്മുടെ നാട്ടിൽ സി സി ടി വി കൊണ്ടുവരുന്നതിന് […]

“ധമാക്ക” സിനിമയിൽ ചർച്ച ചെയ്ത വിഷയം മാത്രം കൊള്ളാം. ലൈംഗീക ശേഷിക്കുറവിന്റെ പരിഹാരം എന്ന രീതിയിൽ ചില ഉടായിപ്പ് സ്ഥാപങ്ങൾ നടത്തുന്ന ഫ്രോഡ് പണികൾ പിന്നെ ഓൾഡ് ഏജ് പ്രെഗ്നൻസിയുമാണ് സിനിമയുടെ വിഷയം. ഈ വിഷയം ഒമർ ലുലു സിനിമയിലെ സ്ക്രിപ്റ്റിന് വിഷയമാകാതെ മറ്റേതെങ്കിലും സിനിമയ്ക്കു ഇതിവൃത്തം ആയീ സ്ക്രിപ്റ്റ് വന്നിരുന്നെങ്കിൽ വളരെ അധികം നല്ലൊരു ചിത്രം നമുക്ക് ലഭിച്ചേനെ. ഒമർ ലുലുവിന്റെ സംവിധാനവും കൊള്ളാം തിരക്കഥയെ അതിന്റെ പൂർണ്ണ രൂപത്തിൽ തിരശശീലയിൽ അവതരിപ്പിക്കുക അതിനായി നടീ […]